1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ; സിപിഎമ്മിനെ വെട്ടിലാക്കി കോടതിവിധി
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ; സിപിഎമ്മിനെ വെട്ടിലാക്കി കോടതിവിധി
സ്വന്തം ലേഖകൻ: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി കോടതിവിധി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷം എറണാകുളം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സിപിഎമ്മിന്റെ ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനും പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതി കണ്ടെത്തിയിരിക്കുന്നത്. …
ടോറി കോട്ടകളിൽ വിള്ളൽ വീഴ്ത്തി നൈജല്‍ ഫരാജിന്റെ റീഫോം യുകെയുടെ കുതിപ്പ്; അംഗങ്ങളിൽ വർധന
ടോറി കോട്ടകളിൽ വിള്ളൽ വീഴ്ത്തി നൈജല്‍ ഫരാജിന്റെ റീഫോം യുകെയുടെ കുതിപ്പ്; അംഗങ്ങളിൽ വർധന
സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടിത്തറയില്‍ വിള്ളലുകള്‍ ഉണ്ടാക്കിക്കൊണ്ട് റിഫോം യു കെ പാര്‍ട്ടി അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അംഗത്വത്തിന്റെ കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ കടത്തിവെട്ടിയതോടെ റിഫോം യുകെയാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന അവകാശവാദവുമായി പാര്‍ട്ടി സ്ഥാപക നേതാവ് നൈജല്‍ ഫരാജ് രംഗത്തെത്തി. ബോക്സിംഗ് ദിനത്തിലെ ഉച്ചഭക്ഷണ സമയത്തിന് മുന്‍പായി റിഫോം പാര്‍ട്ടി വെബ്‌സൈറ്റിലെ …
നോട്ടിങ്ങാമിൽ ക്രിസ്മസ് ദിനത്തിൽ മലയാളി യുവാവിന് ആകസ്മിക മരണം, ഞെട്ടലായി അപ്രതീക്ഷിത വേർപാട്
നോട്ടിങ്ങാമിൽ ക്രിസ്മസ് ദിനത്തിൽ മലയാളി യുവാവിന് ആകസ്മിക മരണം, ഞെട്ടലായി അപ്രതീക്ഷിത വേർപാട്
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷത്തിനിടെ മലയാളികളെ തേടി അപ്രതീക്ഷിത മരണവാർത്ത. നോട്ടിങ്ങാം മലയാളിയായ കൊല്ലം സ്വദേശി ദീപക് ബാബുവാണ് (39) ക്രിസ്മസ് ദിനത്തിൽ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു മരണം. സംസ്കാരം പിന്നീട്. രാത്രി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യ നീതു. എട്ടുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടുവർഷം മുൻപാണ് ഇവർ ബ്രിട്ടനിൽ എത്തിയത്. …
സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; ആളൊന്നിന് 8,000 ദിർഹം പിഴ; കമ്പനിയെ തരംതാഴ്ത്തും
സ്വദേശിവൽക്കരണം ശക്തമാക്കി യുഎഇ; ആളൊന്നിന് 8,000 ദിർഹം പിഴ; കമ്പനിയെ തരംതാഴ്ത്തും
സ്വന്തം ലേഖകൻ: യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണ പദ്ധതി നാഫിസിന്റെ വാർഷിക ലക്ഷ്യമായ 2% പൂർത്തിയാക്കാൻ ഇനി നാലു ദിവസം മാത്രം ബാക്കി. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. 2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമാറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് …
ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം; ലംഘിച്ചാൽ കനത്ത പിഴ
ഒമാനില്‍ കൂടുതല്‍ മേഖലകളില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം; ലംഘിച്ചാൽ കനത്ത പിഴ
സ്വന്തം ലേഖകൻ: ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി ബാഗ് ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ …
വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്റ്​; ലൈ​സ​ൻ​സ്​ 244 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്; പട്ടികയുമായി ഖത്തർ
വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ട്മെ​ന്റ്​; ലൈ​സ​ൻ​സ്​ 244 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്; പട്ടികയുമായി ഖത്തർ
സ്വന്തം ലേഖകൻ: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച്​ ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം 244 സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ഖ​ത്ത​റി​ൽ ​ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ നി​യ​മ സാ​ധു​ത​യു​ള്ള​ത്. മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ൾ വ​ഴി മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വീ​ട്ടു​ജോ​ലി​ക്കാ​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ത്ത​രം ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്ര​മെ …
അസർബയ്ജാനില്‍ തകര്‍ന്നുവീണ വിമാനം റഷ്യ വെടിവെച്ചിട്ടതോ? മിസൈല്‍ പ്രതിരോധമെന്ന് സൂചനകള്‍
അസർബയ്ജാനില്‍ തകര്‍ന്നുവീണ വിമാനം റഷ്യ വെടിവെച്ചിട്ടതോ? മിസൈല്‍ പ്രതിരോധമെന്ന് സൂചനകള്‍
സ്വന്തം ലേഖകൻ: കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ അസർബയ്ജാൻ എയര്‍ലൈന്‍സ് വിമാനം അബദ്ധത്തില്‍ റഷ്യ വെടി വെച്ചിട്ടതാവാമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ഫസ് ടു എയര്‍ മിസൈലോ വിമാനവേധ മിസൈലിന്റെയോ ആക്രമണത്തിലാവാം റഷ്യയിലേക്കുള്ള വിമാനം തകര്‍ന്നുവീണതെന്ന സാധ്യതയാണ് സൈനിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ വിമാനം കസാഖ്സ്താന് സമീപം തകര്‍ന്നുവീണത്. അസർബയ്ജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള …
ആശങ്ക; ട്രംപ് സ്ഥാനമേൽക്കും മുമ്പ് വിദേശ വിദ്യാർഥികൾ മടങ്ങിവരണമെന്ന് യുഎസ് സർവകലാശാലകൾ
ആശങ്ക; ട്രംപ് സ്ഥാനമേൽക്കും മുമ്പ് വിദേശ വിദ്യാർഥികൾ മടങ്ങിവരണമെന്ന് യുഎസ് സർവകലാശാലകൾ
സ്വന്തം ലേഖകൻ: ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനിരിക്കെ യുഎസ് കോളേജുകളിലും സര്‍വകലാശാലകളിലും ഭയവും അനിശ്ചിതത്വവും പടരുന്നു. സര്‍വകലാശാലകളും കോളേജുകളും വിദേശ വിദ്യാര്‍ഥികളോട് ശൈത്യകാല അവധി അവസാനിക്കും മുമ്പേ ക്യാമ്പസിലെത്താന്‍ ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തിനുസമാനമായ യാത്ര-വീസ നിരോധനം ഏര്‍പ്പെടുത്തുമെന്ന ആശങ്കയാണ് കോളേജ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. …
ബൈഡന്‍ ഭരണകൂടം നാടുകടത്തിയത് 3467 ഇന്ത്യക്കാരെ; ഓരോ 6 മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍
ബൈഡന്‍ ഭരണകൂടം നാടുകടത്തിയത് 3467 ഇന്ത്യക്കാരെ; ഓരോ 6 മണിക്കൂറിലും ഒരു ഇന്ത്യക്കാരന്‍
സ്വന്തം ലേഖകൻ: ഈ വര്‍ഷം, ഓരോ ആറ് മണിക്കൂറിലും ഒരു ഇന്ത്യക്കാരനെ യുഎസില്‍നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തുവിട്ട 2024-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021നെ അപേക്ഷിച്ച് 2024ലേക്കെത്തുമ്പോള്‍ യുഎസില്‍നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 400 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2021-ല്‍ യുഎസ് നാടുകടത്തിയ 59,011 ആളുകളില്‍ 292 …
താക്കോൽ സ്ഥാനങ്ങളിൽ ഇന്ത്യക്കാർ; യുഎസിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകുന്നു
താക്കോൽ സ്ഥാനങ്ങളിൽ ഇന്ത്യക്കാർ; യുഎസിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാകുന്നു
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോളിസി അഡ്വൈസറായി ഇന്ത്യൻ വംശജൻ ശ്രീറാം കൃഷ്ണനെ നിയമിച്ചതിന് പിന്നാലെ അമേരിക്കയിൽ ഇന്ത്യാ വിരുദ്ധ വികാരം അലയടിക്കുകയും സാമൂഹികമാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഇലോൺ മസ്കുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ശ്രീറാം കൃഷ്ണൻ. ട്വിറ്റർ മസ്‌ക് ഏറ്റെടുത്ത ശേഷം പുതിയ …