സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ്. അഡൽറ്റ് ഓങ്കോളജി, ഡയാലിസിസ്, എമർജൻസി റൂം (ER), ഐസിയു അഡൽറ്റ്, മെഡിക്കൽ , നിയോനാറ്റൽ ഐസിയു, നെർവ്സ്, എൻഐസിയു, ഓപ്പറേറ്റിങ് റൂം (OR), ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, പീഡിയാട്രിക് ഓങ്കോളജി, പിഐസിയു, സർജിക്കൽ സ്പെഷ്യാലിറ്റികളിലാണ് അവസരം. നഴ്സിങില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ബജറ്റ് എയർലെെൻ ആയ സ്പൈസ് ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കി. അപ്രതീക്ഷിതമായാണ് ആണ് സർവീസുകൾ റദ്ദാക്കിയത്. സാമ്പത്തിക പ്രതിസന്ധിമൂലം ആണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങൾ മൂലമാണ് നടപടിയെന്നാണ് സ്പൈസ് ജെറ്റ് നൽകുന്ന വിശദീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സ്പെെസ് ജെറ്റ് കടന്നു പോകുന്നത്. …
സ്വന്തം ലേഖകൻ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) 50 ഡിജിറ്റൽ സേവനങ്ങൾ നവീകരിച്ചു. കാര്യക്ഷമതയും സേവന നിലവാരവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നവീകരണം. തൊഴിലുടമകൾക്കും ഗാർഹിക തൊഴിലാളികൾക്കും ഇത് പ്രയോജനപ്പെടും. അപേക്ഷ നൽകി അധികം കാലതാമസമില്ലാതെ സേവനങ്ങൾ ലഭിക്കുമെന്ന് എൽ.എം.ആർ.എ സി.ഇ.ഒ നിബ്റാസ് മുഹമ്മദ് താലിബ് പറഞ്ഞു. റിക്രൂട്ട്മെന്റ് ഏജൻസികൾക്കായുള്ള ലൈസൻസിങ്, പുതുക്കൽ, ഓൺലൈൻ സെറ്റിൽമെന്റ് …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോനകള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനം. ആറ് ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപടികള്‍. താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്നതാണ് സര്‍ക്കാര്‍ ലഷ്യമിടുന്നത്. ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് …
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് , കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ചര്‍ച്ച നടത്തി. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കണമെന്നാണ് ഐസിപി ആവശ്യപ്പെട്ടത്. ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്ളൈ …
സ്വന്തം ലേഖകൻ: വെബ്‌സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങളാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതിവരെ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎല്‍എസ് സെന്ററിലെ കോണ്‍സുലര്‍ വിസാ സേവനങ്ങള്‍ക്ക് തടസുമണ്ടാകില്ലെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ …
സ്വന്തം ലേഖകൻ: വ്യവസായ രംഗത്ത് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കാറുണ്ട്. എതിരാളികള്‍ ഒരുപടി മുന്നേറുന്നത് മറ്റുള്ളവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇപ്പോഴിതാ മുന്‍നിര ഏവിയേഷന്‍ കമ്പനിയായ ബോയിങും അത്തരം ഒരു അവസ്ഥയിലാണ്. ബോയിങ് വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നീ ബഹിരാകാശ സഞ്ചാരികളെ തിരികെ എത്തിക്കാന്‍ ബോയിങിന്റെ …
സ്വന്തം ലേഖകൻ: വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും തമ്മിലെ ലയനം നവംബര്‍ 12ഓടെ പൂര്‍ത്തിയാകുമെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. ലയനത്തിന്റെ ഭാഗമായുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചു. നവംബര്‍ 12 ന് ശേഷമുള്ള വിസ്താര ബുക്കിങ്ങുകള്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും. യാത്രക്കാര്‍ക്ക് വിശാലമായ സേവന ശൃംഖല …
സ്വന്തം ലേഖകൻ: വിദേശ റിക്രൂട്ട്‌മെന്റുകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും കുടിയേറ്റ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്യുമ്പോള്‍ ബ്രിട്ടനിലെത്തിയ വിദേശ നഴ്സുമാര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ബ്രിട്ടനിലെത്തി ആദ്യ അഞ്ചു വര്‍ഷക്കാലം യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല എന്ന നിയമമാണ് ഇവര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുന്നത്. അതുമൂലം പലപ്പോഴും ഇവര്‍ക്ക് കടം വാങ്ങേണ്ടതാായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ജീവിതം …
സ്വന്തം ലേഖകൻ: രാജ്യത്ത് പുകയില ഉൽപന്നങ്ങളുടെ നിരോധനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ തീരുമാനം വരുന്നു. പബ്ബ് ഗാർഡനുകൾ, ഔട്ട് ഡോർ റസ്റ്ററന്റുകൾ, സ്പോർട്സ് ഗ്രൗണ്ടുകൾ, ആശുപത്രിയുടെ പരിസരം എന്നിവിടങ്ങളിലേക്കുകൂടി പുകവലി നിരോധനം വ്യാപിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പിന് മുമ്പ് …