1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കീപ്പിങ് ഫാമിലീസ് ടുഗെതർ: രേഖകൾ ഇല്ലാത്ത 5 ലക്ഷം കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം
കീപ്പിങ് ഫാമിലീസ് ടുഗെതർ: രേഖകൾ ഇല്ലാത്ത 5 ലക്ഷം കുടിയേറ്റക്കാർക്ക് യുഎസ് പൗരത്വം
സ്വന്തം ലേഖകൻ: യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ച ‘കീപ്പിങ് ഫാമിലീസ് ടുഗെതർ’ പദ്ധതിയിലൂടെ രേഖകൾ ഇല്ലാതെ അമേരിക്കയിൽ തങ്ങുന്ന അഞ്ചു ലക്ഷം കുടിയേറ്റക്കാർക്ക് ഉടൻ പൗരത്വം ലഭിച്ചേക്കും. തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ (പ്രധാനമായും ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവർ വർഷങ്ങളായി അമേരിക്കയിൽ ഉള്ളവരും അപേക്ഷകർ അവർക്കൊപ്പം കഴിയുകയുമാണെന്ന് തെളിയിച്ചാൽ കാല താമസം വരുത്താതെ …
UAE പൊതുമാപ്പിന് ഓൺലൈ ൻ വഴിയും അപേക്ഷിക്കാം; 15 നു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധം
UAE പൊതുമാപ്പിന് ഓൺലൈ ൻ വഴിയും അപേക്ഷിക്കാം; 15 നു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധം
സ്വന്തം ലേഖകൻ: ഐസിപി വെബ്സൈറ്റ് (icp.gov.ae) മുഖേനയും പൊതുമാപ്പിന് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിൽ പറയുന്ന ദിവസം ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തി വിരലടയാളം രേഖപ്പെടുത്തി നടപടി പൂർത്തിയാക്കിയാൽ യാത്രാനുമതി (എക്സിറ്റ് പെർമിറ്റിന്) ലഭിക്കും. ഇതു ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇതിനു സാധിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിച്ച് എക്സിറ്റ് പെർമിറ്റ് എടുത്താൽ‌ മാത്രമേ …
സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷ നല്‍കാം
സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ഒഴിവുകൾ; ഇപ്പോൾ അപേക്ഷ നല്‍കാം
സ്വന്തം ലേഖകൻ: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ആഗസ്റ്റ് 30 വരെ അപേക്ഷ നല്‍കാം. ബ്രെസ്റ്റ് സർജറി, എമർജൻസി, ജനറൽ മെഡിസിൻ, ജനറൽ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും, ക്രിട്ടിക്കൽ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്, ഇന്റർവെൻഷണൽ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, …
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം സെപ്. 1 മുതല്‍; ഗതാ ഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സംയോജിത ട്രാഫിക് പ്ലാന്‍
ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം സെപ്. 1 മുതല്‍; ഗതാ ഗതക്കുരുക്ക് ഇല്ലാതാക്കാന്‍ സംയോജിത ട്രാഫിക് പ്ലാന്‍
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ വേനലവധിക്കു ശേഷം പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച ആരംഭിക്കും. 378,134 വിദ്യാര്‍ത്ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളിലെത്തുക. 303 സര്‍ക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 136,802 വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കാദമിക് ജിവനക്കാര്‍ ഓഗസ്റ്റ് …
ട്രംപിനെതിരായ വധശ്രമം: ആക്രമണകാരണം ഇപ്പോഴും അവ്യക്തം; പിന്നിൽ ഗൂഢാലോചന തള്ളി FBI
ട്രംപിനെതിരായ വധശ്രമം: ആക്രമണകാരണം ഇപ്പോഴും അവ്യക്തം; പിന്നിൽ ഗൂഢാലോചന തള്ളി FBI
സ്വന്തം ലേഖകൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ നടന്ന വധശ്രമത്തിനു പിന്നിലെ ലക്ഷ്യമെന്താണെന്ന് കണ്ടെത്താനാകാതെ അന്വേഷണസംഘം. ട്രംപിനുനേരെ വെടിയുതിർത്ത തോമസ് മാത്യൂസ് ക്രൂക്‌സ് കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ട്രംപിന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ കണ്ടെത്താൻ തോമസ് ക്രൂക്‌സ് ശ്രമിച്ചിരുന്നുവെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ …
അമേരിക്കയിലും യൂറോപ്പിലും ഭീതിപടർത്തി സ്ലോത്ത് ഫീവര്‍; ചെറുപ്രാണികള്‍ രോഗവാഹികൾ
അമേരിക്കയിലും യൂറോപ്പിലും ഭീതിപടർത്തി സ്ലോത്ത് ഫീവര്‍; ചെറുപ്രാണികള്‍ രോഗവാഹികൾ
സ്വന്തം ലേഖകൻ: അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത്‌ വൈറസ് വ്യാപനം. ചെറുപ്രാണികള്‍ രോഗവാഹികളായ രോഗം ഒറോപൗഷെ വൈറസിലൂടെയാണ് പടരുന്നത്. നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയില്‍നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് നിലവില്‍ രോഗം സ്ഥീരീകരിച്ചത്. ക്യൂബ, തെക്കേ അമേരിക്ക എന്നിവടങ്ങളില്‍നിന്ന് യാത്രകഴിഞ്ഞു വരുന്നവരെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം …
മലയാള സിനിമയ്ക്ക് തീരാക്കളങ്കമായി ആരോപണങ്ങൾ; അന്വേഷണ സംഘം അന്വേഷിക്കുന്നു
മലയാള സിനിമയ്ക്ക് തീരാക്കളങ്കമായി ആരോപണങ്ങൾ; അന്വേഷണ സംഘം അന്വേഷിക്കുന്നു
സ്വന്തം ലേഖകൻ: വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങിയവരുടെ മുഖത്ത് അഴികളുടെ നിഴല്‍ പതിക്കുമോയെന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വന്ന വെളിപ്പെടുത്തലുകളും മുന്നോട്ടുവെക്കുന്ന ചോദ്യം. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ നടിമാർ നടത്തിയ ലൈംഗികാരോപണങ്ങളില്‍ ഇതിനോടകം തന്നെ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആരോപണങ്ങള്‍ മാത്രമല്ല, വകുപ്പുകളും പലർക്കും …
പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
പാസ്‌പോർട്ട് സേവാ പോർട്ടൽ ഓഗസ്റ്റ് 29 മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കില്ല
സ്വന്തം ലേഖകൻ: പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്‌പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാ​ഗമായാണ് നടപടി. ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ …
അരിഘട്ട്: ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനി സജ്ജം
അരിഘട്ട്: ബാലിസ്റ്റിക് മിസൈലുകളുമായി ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനി സജ്ജം
സ്വന്തം ലേഖകൻ: ശത്രുവിനെ നശിപ്പിക്കുന്നവന്‍ – അരിഘട്ട് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം ഇതാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തേകാനായി എത്തുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍വാഹിനിക്ക് (എസ്.എസ്.ബി.എന്‍) ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരില്ല. എസ്-3 എന്ന് കൂടി അറിയപ്പെടുന്ന ഐ.എന്‍.എസ്. അരിഘട്ട് വ്യാഴാഴ്ച നാവികസേനയുടെ ഭാഗമാകും. അരിഹന്ത് ക്ലാസ് വിഭാഗത്തിൽ പെടുന്ന അന്തർവാഹിനിയാണ് …
ഇന്ത്യൻ മാധ്യമ രംഗത്തെ ബാ ഹുബലിയാകാൻ റിലയൻസ്; റിലയൻസ് – ഡിസ്‌നി ഹോട്ട് സ്റ്റാർ ലയനം യാഥാർഥ്യമാകുന്നു
ഇന്ത്യൻ മാധ്യമ രംഗത്തെ ബാ ഹുബലിയാകാൻ റിലയൻസ്; റിലയൻസ് – ഡിസ്‌നി ഹോട്ട് സ്റ്റാർ ലയനം യാഥാർഥ്യമാകുന്നു
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ഒന്നിച്ചുള്ള സംരംഭത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി. 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭത്തിനാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പച്ചക്കൊടി കാട്ടിയത്. നിലവിലെ വ്യവസ്ഥകളിൽ കമ്പനികൾ സ്വയം മാറ്റം വരുത്താമെന്ന് അറിയിച്ചതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ അനുമതി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും …