സ്വന്തം ലേഖകൻ: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പകരം മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്ന് ശ്രീധരൻ പറഞ്ഞു. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാർ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കിലോമീറ്റർ നീളത്തിലും …
സ്വന്തം ലേഖകൻ: പാലക്കാടിന് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രഖ്യാപിച്ചു കേന്ദ്രസർക്കാർ. രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മിൽ ബന്ധിപ്പിച്ച് രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാർട്ട് സിറ്റികളിൽ ഒന്നാണ് പാലക്കാട് വരുക. 3806 കോടി രൂപയാണ് പദ്ധതിക്കായി മുടക്കുക. ഇതിലൂടെ 51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. പാലക്കാട് പുതുശ്ശേരിയിലാണ് സ്മാർട് സിറ്റി വരിക. …
സ്വന്തം ലേഖകൻ: ഈസ്റ്റ് ലണ്ടനിലെ ഡെഗനാമിലെ ഫ്‌ളാറ്റില്‍ വന്‍ തീപിടുത്തം. പൂര്‍ണമായും അഗ്നിക്കിരയായ ഫ്‌ളാറ്റില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മലയാളി കുടുംബം. കെട്ടിടത്തില്‍ നിന്നും നൂറിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.44നായിരുന്നു സംഭവം. ഡെഗ്‌നാമിനു സമീപമുള്ള ചാഡ്വെല്‍ഹീത്തില്‍ ഫ്രഷ് വാട്ടര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഫ്‌ളാറ്റിനാണ് തീപിടിച്ചത്. നിമിഷ നേരം …
സ്വന്തം ലേഖകൻ: പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെയോ തൊഴിലുടമയുടെയോ ഔദ്യോഗിക സന്ദേശങ്ങള്‍ അവഗണിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമം ഓസ്‌ട്രേലിയയില്‍ നിലവില്‍ വന്നു. ഫോണ്‍ കോളുകള്‍ക്കോ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കോ പ്രതികരിക്കേണ്ടതില്ല, ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന ഭയമില്ലാതെ തന്നെ അത് ചെയ്യാം. ഓസ്‌ട്രേലിയയില്‍ എല്ലാ വര്‍ഷവും ശരാശരി 281 …
സ്വന്തം ലേഖകൻ: മധ്യവേനൽ അവധിക്കുശേഷം യുഎഇയിൽ ഇന്നലെ സ്കൂളുകൾ തുറന്നപ്പോൾ ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നിലയിൽ വൻ കുറവ്. വിവിധ എമിറേറ്റുകളിലായി 25 മുതൽ 40 ശതമാനം കുട്ടികൾ ക്ലാസിൽ എത്തിയിട്ടില്ല. വർധിച്ച വിമാന ടിക്കറ്റ് നിരക്കു മൂലം പല കുടുംബങ്ങളും നാട്ടിൽ കുടുങ്ങിയതുകൊണ്ടാണ് വിദ്യാർഥികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാതിരുന്നത്. വിമാന നിരക്ക് കുറയുന്നതും കാത്തിരിക്കുന്ന …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്കു കണക്കിലെടുത്ത് ഈ കാലയളവിൽ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുടെ തീരുമാനം. നിയമലംഘകരായി കഴിയുന്നവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുമായുള്ള തൊഴിൽതർക്ക പരാതികൾ മാനവവിഭവ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കും. 14 ദിവസത്തിനുള്ളിൽ പ്രശ്നത്തിനു പരിഹാരം കാണാത്ത സാഹചര്യത്തിൽ മാത്രമേ കോടതിയിലേക്കു കേസ് നൽകൂ. മൂല്യം അര ലക്ഷം ദിർഹത്തിൽ മുകളിലാണെങ്കിൽ കേസ് കോടതിയിലേക്കു നൽകും. അല്ലാത്തവ മന്ത്രാലയം തന്നെ പരിഹരിക്കും. നേരത്തെ അപ്പീൽ കോടതിയിലുള്ള കേസുകളും ഭേദഗതി ചെയ്ത നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും …
സ്വന്തം ലേഖകൻ: റെന്റൽ വാഹനങ്ങൾക്കും ഡെലിവറി മേഖലയിൽ പ്രവർത്തിക്കാമെന്ന് സൗദി ഗതാഗത മന്ത്രാലയം. എന്നാൽ ഇത്തരം വാഹനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണമെന്നും ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സ്വാലിഹ് അൽ ജാസർ വ്യക്തമാക്കി. രാജ്യത്ത് ഡെലിവറി വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. ദീർഘകാലടിസ്ഥാനത്തിൽ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് സേവനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വാഹനങ്ങൾ …
സ്വന്തം ലേഖകൻ: തൊഴില്‍ നിയമങ്ങളില്‍ വീണ്ടും പരിഷ്‌ക്കാരങ്ങളുമായി സൗദി അറേബ്യ. തൊഴില്‍ റിക്രൂട്ട്‌മെന്‍റുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണെന്നും കരാര്‍ ബന്ധം അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള റിട്ടേണ്‍ ടിക്കറ്റ് ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തവും തൊഴിലുടമകള്‍ക്കാണെന്നും ഉള്‍പ്പെടെയുള്ള നിരവധി വ്യവസ്ഥകളാണ് സൗദി തൊഴില്‍ നിയമം മുന്നോട്ടുവയ്ക്കുന്നത്. തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുമായി തൊഴിൽ വകുപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമായി ചേര്‍ന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ലേബര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് ഇതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലാളികള്‍ക്ക് പരാതികള്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യാനും അവയുടെ …