സ്വന്തം ലേഖകൻ: പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ് ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്‌സ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ നീക്കം. കുവൈത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ ഒന്നാണ് കുവൈത്ത് എയർവേയ്‌സ്. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ദേശീയ തൊഴിൽ, സാമ്പത്തിക കാര്യക്ഷമത എന്നിവ ലക്ഷ്യമിട്ടാണ് കമ്പനി വിദേശ തൊഴിലാളികളെയും വിരമിക്കൽ പെൻഷനു അർഹതയുള്ളവരെയും പിരിച്ചുവിടാനായി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ ബയോമെട്രിക് ഹാജര്‍ സംവിധാനം പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് മന്ത്രാലയം കൈക്കൊള്ളുക. മന്ത്രാലയത്തിന്‍റെ ഫിംഗര്‍പ്രിന്‍റ് സിസ്റ്റം സിവില്‍ സര്‍വീസ് ബ്യൂറോയുമായി സംയോജിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതിന് വഴിയൊരുങ്ങിയത്. പുതിയ വിരലടയാള സംവിധാനം ജീവനക്കാര്‍ പാലിക്കുന്നത് …
സ്വന്തം ലേഖകൻ: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും യുക്രെയ്ന്‍ നടത്തിയ അപ്രതീക്ഷിത തിരിച്ചടിയും മേഖലയെ വീണ്ടും യുദ്ധ കലുഷികമാക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യ യൂറോപ്യന്‍ പര്യടനത്തിന് പ്രാധാന്യം വര്‍ധിക്കുന്നു. ഇന്ന് യുക്രെയ്‌നില്‍ എത്തിയ പ്രധാനമന്ത്രി മോദി യുക്രെയ്ന്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്നുണ്ടായ പ്രതികരണവുമാണ് ഇപ്പോള്‍ ആഗോള മാധ്യമങ്ങളില്‍ തലക്കെട്ടാകുന്നത്. യുക്രെയ്‌നില്‍ സമാധാനം കൊണ്ടുവരാന്‍ …
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോലിങ്കന്‍ നഗരത്തിലുണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് മരണം. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. സോലിങ്കന്‍ നഗരം സ്ഥാപിച്ചതിന്റെ 650-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടിക്കിടെ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പത്തോടെയാണ് ആക്രമണമുണ്ടായത്. അക്രമിയെ കണ്ടെത്താന്‍ ഹെലിക്കോപ്റ്ററുകളടക്കം ഉപയോഗിച്ച് പോലീസ് തിരച്ചില്‍ തുടങ്ങി. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ …
സ്വന്തം ലേഖകൻ: യുഎസില്‍ കുട്ടികളില്‍ പടര്‍ന്നുപിടിച്ച് സ്ലാപ്പ്ഡ് ചീക്ക് വൈറസ് (അഞ്ചാം പനി). കുട്ടികളെ ബാധിക്കുന്ന ആറ് വൈറൽ സ്കിൻ റാഷുകളിൽ അഞ്ചാമത്തേത് ആയതുകൊണ്ടാണ് ഇതിനെ അഞ്ചാംപനി അഥവാ ഫിഫ്ത് ഡിസീസ് എന്നുവിളിക്കുന്നത്. കവിളുകള്‍ ചുമന്ന് തടുക്കുന്ന രോഗം കുട്ടികളിലും ഗര്‍ഭിണികളിലുമാണ് വ്യാപിക്കുന്നത്. പാര്‍വോ വൈറസ് ബി-19 എന്ന വകഭേദമാണ് പടരുന്നത്. കേസുകളില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകൻ: മുൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് ജുബിത ആണ്ടി. ‘അമ്മ’യിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് ജുബിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘അമ്മയിൽ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് …
സ്വന്തം ലേഖകൻ: ഇംഗ്ലിഷ് ചാനൽവഴി ബ്രിട്ടനിലേക്കുള്ള അനധികൃത അഭയാർഥി പ്രവാഹം അനുദിനം ശക്തിയാർജിക്കുകയാണ്. ലേബർ സർക്കാർ അധികാരത്തിലേറിയതോടെ മുൻപെങ്ങുമില്ലാത്ത വിധമുള്ള അഭയാർഥി പ്രവാഹമാണ് ബ്രിട്ടനിലേക്ക്. ഇന്നലെ സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം ഈവർഷം ഇതുവരെ അനധികൃത ബോട്ടുകളിൽ ഇംഗ്ലിഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തിയ അഭയാർഥികൾ 19,294 പേരാണ്. മുൻവർഷം ഇതേകാലയളവിൽ അതിർത്തി കടന്ന് എത്തിയവരേക്കാൾ …
സ്വന്തം ലേഖകൻ: യുകെയില്‍ താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അവകാശമില്ലാത്ത ആളുകളെ ജോലിക്ക് എടുക്കുന്ന തൊഴിലുടമകളെ ലക്ഷ്യമിട്ട് നിരീക്ഷണം സജീവമാക്കാൻ ഒരുങ്ങി ഹോം ഓഫിസ്. യുകെയില്‍ തൊഴിലുടമയെ യോഗ്യത ഇല്ലാത്ത ആളുകളെ ജോലിക്ക് നിയമിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 5 വര്‍ഷത്തേക്ക് ജയിലിലേക്ക് അയയ്ക്കാനും വന്‍ തുക പിഴ അടയ്ക്കാനും ശിക്ഷിച്ചേക്കാം. ജോലി നല്‍കിയ ആള്‍ക്ക് യുകെയില്‍ പ്രവേശിക്കാനോ …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാഗേജ് നൽകുമ്പോഴാണിത്. മറ്റ് ജിസിസി രാജ്യങ്ങളിലെ മൊത്തം യാത്രക്കാരേക്കാൾ കൂടുതൽ പേർ …
സ്വന്തം ലേഖകൻ: തിങ്കളാഴ്ച യുഎഇയിലെ സ്കൂളുകൾ തുറക്കാൻ പോകുകയാണ്. മധ്യവേനൽ അവധിക്കുശേഷം നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു യുഎഇയിലേക്ക് എത്തിതുടങ്ങി. ടിക്കറ്റ് നിരക്ക് ഇപ്പോൾ സാധരണയേക്കാളും അഞ്ചിരട്ടിയാണ് ഉള്ളത്. കഴിഞ്ഞ ദിവസം ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോൾ ഈ മാസം അവസാനം വരെ പൊള്ളുന്ന നിരക്കാണ് ഉള്ളത്. സ്കൂൾ തുറക്കുന്നതിന് മുൻപ് പ്രവാസികൾ നാട്ടിൽ നിന്നും തിരിച്ചെത്തും. എന്നാൽ …