സ്വന്തം ലേഖകൻ: ഇസ്രയേല് സൈന്യം യമനില് നടത്തിയ വ്യോമാക്രമണത്തില് ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് എ ഗബ്രിയേസസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യു.എന് വിമാന ജീവനക്കാരിലൊരാള്ക്ക് പരിക്കേറ്റു. വ്യാഴാഴ്ച യമനിലെ സന എയര്പോര്ട്ടിലായിരുന്നു സംഭവം. സനയില് നിന്നും ഫ്ളൈറ്റ് കയറാനൊരുങ്ങുമ്പോള് വിമാനത്താവളത്തില് ബോംബാക്രമണമുണ്ടാകുകയായിരുന്നു. സാമൂഹിക മാധ്യമമായ എക്സില് സംഭവത്തെക്കുറിച്ച് ടെഡ്രോസ് വിവരിച്ചു. ”ഞങ്ങളുടെ വിമാനത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റു. …
സ്വന്തം ലേഖകൻ: മുന്പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ മന്മോഹന് സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്ഹി എയിംസില് പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്ന്ന് വീട്ടില് കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല് തുടര്ച്ചയായ പത്ത് വര്ഷക്കാലം …
സ്വന്തം ലേഖകൻ: ലണ്ടനിലെ വിവിധ സ്ഥാപനങ്ങളില് അനധികൃതമായി ജോലി ചെയ്യുന്നതിനെതിരെ സര്ക്കാറിന്റെ കര്ശന നടപടി. ഇതിന്റെ ഭാഗമായി നടത്തിയ ഇമിഗ്രേഷന് റെയ്ഡില് കാര് വാഷുകള്, നെയില് ബാറുകള്, സൂപ്പര്മാര്ക്കറ്റുകള് എന്നിവിടങ്ങളില് നിന്നായി നൂറുകണക്കിന് ആളുകളാണ് അറസ്റ്റിലായത്. ജൂലൈ മുതല് നവംബര് വരെ തലസ്ഥാനത്തിലുടനീളം ഹോം ഓഫീസിന്റെ ഇമിഗ്രേഷന് എന്ഫോഴ്സ്മെന്റ് ടീം ഏകദേശം 1,000 എന്ഫോഴ്സ്മെന്റ് റെയ്ഡുകളാണ് …
സ്വന്തം ലേഖകൻ: 1974ൽ ഓസ്ട്രേലിയയിൽ ക്രിസ്മസ് ദിനത്തിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് 80 പേരുടെ ജീവനെടുത്തു; അതിലൊരു മലയാളിയുണ്ട്, മാലിനി പാലത്തിൽ ബെൽ. അന്നു വീശിക്കടന്നുപോയ കാറ്റിന്റെയും അതിൽ ജീവൻ പൊലിഞ്ഞ മാലിനിയുടെയും കഥ 50–ാം വാർഷികത്തിൽ ഓർമിപ്പിക്കുന്നത് ഡാർവിനിലെ ജനറൽ സെമിത്തേരിയിലെ ശിലാഫലകം; അതിൽ ചരിത്രം കുറിച്ചിട്ട മലയാള വാക്കുകൾ. മാലിനി പാലത്തിൽ ബെൽ …
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിവാഹം കഴിക്കാന് ആഗ്രഹിക്കുന്ന എല്ലാ പൗരന്മാര്ക്കും നിര്ബന്ധിത വിവാഹ പൂര്വ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി ജനിതക പരിശോധന നിര്ബന്ധമാക്കി. 2025 ജനുവരി മുതല് ഇത് പ്രാബല്യത്തില് വരും. വിവാഹത്തിന് മുമ്പുള്ള ദമ്പതികള്ക്കും പൗരന്മാര്ക്കും പ്രവാസികള്ക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കല് പരിശോധന നിര്ബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണമോ എന്ന കാര്യത്തില് …
സ്വന്തം ലേഖകൻ: രാജ്യത്ത് ടാക്സി ഗതാഗതം ഡിജിറ്റലായതോടെ ടാക്സി വാടകയിൽ വലിയ കുറവ് വന്നതായി റിപ്പോർട്ട്. നേരത്തേ ഉണ്ടായിരുന്ന സ്ട്രീറ്റ് ടാക്സി സമ്പ്രദായത്തിന് പകരം മൊബൈൽ ആപ്പ് അധിഷ്ഠിത ക്യാബ് ബുക്കിങ് സംവിധാനം നിലവിൽ വന്നതോടെയാണ് ഈ മാറ്റം. തുടക്കത്തിൽ വാഹന ഉടമകൾക്ക് റൈഡ് ഹെയിലിങ് ആപ്പുകളോട് താൽപര്യമില്ലായിരുന്നു എങ്കിലും ജനങ്ങൾ ഇതിലേക്ക് വലിയ തോതിൽ …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വാടക കുറച്ചു കാണിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. താമസ കേന്ദ്രങ്ങളും വിനോദ സൗകര്യങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങൾ കണ്ട് ഇടപാട് നടത്തുന്നതിന് …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളില് നിന്നുള്ള തൊഴിലാളികളെ എത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ പേരില് തട്ടിപ്പുകള് വ്യാപകമാവുന്ന സാഹചര്യത്തില് അതിന് തടയിടുന്നതിനുള്ള നടപടികളുമായി ഖത്തര്. അതിന്റെ ഭാഗമായി രാജ്യത്തെ ലൈസന്സോടു കൂടി പ്രവര്ത്തിക്കുന്ന റിക്രൂട്ട്മെന്റ് ഓഫീസുകളുടെ പുതുക്കിയ ലിസ്റ്റ് തൊഴില് മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്റെ ഒരു സോഷ്യല് മീഡിയ പോസ്റ്റിലാണ് രാജ്യത്ത് രജിസ്റ്റര് ചെയ്ത റിക്രൂട്ട്മെന്റ് …
സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിംഗും സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു. ഞായറാഴ്ച വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതനുസരിച്ച്, കുവൈത്തിൽ അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രവർത്തനങ്ങൾ നടത്താൻ ലൈസൻസ് ഉള്ള കമ്പനികളും സ്ഥാപനങ്ങളും മാത്രമായിരിക്കും …
സ്വന്തം ലേഖകൻ: വ്യാജ സന്ദേശങ്ങള്ക്കെതിരെ മുന്നറിയിപ്പ് നല്കി ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകൾക്ക് അടുത്തിടെ സന്ദേശം ലഭിച്ചതിനെ തുടര്ന്നാണ് ജാഗ്രതാ നിർദേശം. ട്രാഫിക് പിഴകൾ അടക്കൽ സര്ക്കാര് അംഗീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴിയോ മാത്രമാണ്. അന്താരാഷ്ട്ര ഫോൺ നമ്പറുകളിൽ നിന്ന് മന്ത്രാലയം …