സ്വന്തം ലേഖകൻ: കൃത്യസമയത്ത് ഐഡി പുതുക്കുന്നതില്‍ പരാജയപ്പെടുന്ന പ്രവാസികള്‍ക്ക് ഐഡി കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്ന് സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് മുന്നറിയിപ്പ് നൽകി. കാലതാമസം വരുത്തുന്ന ആദ്യ സംഭവത്തിന് 500 റിയാല്‍ പിഴ ചുമത്തും. പുതുക്കല്‍ വീണ്ടും വൈകിയാല്‍ പിഴ 1000 റിയാലായി ഉയരും. പുതുക്കല്‍ പ്രക്രിയ സുഗമമാക്കുന്നതിന്, …
സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ. വിവിധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികൾക്ക് ആണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ആണ് അധികൃതർ ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്. സ്വദേശിവത്കരണം നടപ്പാക്കാനായി നിർദേശിച്ചിട്ടുള്ള ജോലികളിൽ വിദേശികൾക്ക് ജോലി എടുക്കാൻ സാധിക്കില്ല. അങ്ങനെ ജോലി …
സ്വന്തം ലേഖകൻ: കുവൈത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. പബ്ലിക് അതോറിറ്റി പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ജനസംഖ്യയുടെ 68 ശതമാനവും പ്രവാസികളും 32 ശതമാനം കുവൈത്തി പൗരന്മാരാണ്. 68 ശതമാനം വിദേശികളിൽ 21 ശതമാനം ഇന്ത്യൻ പൗരന്മാരും 13 ശതമാനം ഈജിപ്തുകാരും 6 ശതമാനം ബംഗ്ലാദേശികളും 5 ശതമാനം …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി അധികൃതര്‍. അപേക്ഷകരുടെ ഡ്രൈവിങ് നൈപുണ്യം കൃത്യമായി വിലയിരുത്തുന്നതിന് പുതിയ മൂല്യനിര്‍ണയ ഫോം ഉള്‍പ്പെടെ അടങ്ങിയതാണ് പുതിയ രീതി. വാഹന ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച പുതിയ ആധുനിക സംവിധാനം എല്ലാ ആറ് ഗവര്‍ണറേറ്റുകളിലും പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. എല്ലാ …
സ്വന്തം ലേഖകൻ: ഉന്നതപഠനത്തിനായി യുകെയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്. മുൻവർഷങ്ങളേക്കാൾ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 23ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുകെയുടെ ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. 2023 ജൂൺ മുതൽ 2024 ജൂൺ വരെയുള്ള കണക്കാണിത്. ആശ്രിത വീസയിൽ യുകെയിൽ എത്തുന്നതിന് നിബന്ധനകൾ വെച്ചതാണ് ഇന്ത്യൻ …
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിത്വം ഏറ്റെടുത്ത ഷിക്കാഗോയിലെ ദേശീയ കൺവൻഷനിൽ ഗാസ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലപാടിറിയിച്ച് കമല ഹാരിസ്. രാഷ്ട്രീയ ആഭിമുഖ്യങ്ങൾ മാറ്റിനിർത്തി ഐക്യപ്പെടാനുള്ള ആഹ്വാനവും അമേരിക്കൻ മുൻ പ്രസിഡന്റും എതിർസ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിനെ രൂക്ഷഭാഷയിൽ വിമർശിച്ചുമായിരുന്നു കമലയുടെ 40 മിനിറ്റ് നീണ്ട പ്രസംഗം. ഒരേസമയം ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള …
സ്വന്തം ലേഖകൻ: പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപരമായ സന്ദര്‍ശനത്തിന് യുക്രൈനിലെത്തി. 10 മണിക്കൂര്‍ തീവണ്ടിയാത്ര ചെയ്താണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കീവ് സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം …
സ്വന്തം ലേഖകൻ: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ആറ് ലക്ഷവും മൂന്ന് ലക്ഷംവും രൂപവീതം പിഴയും ചുമത്തിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ …
സ്വന്തം ലേഖകൻ: നഴ്സിംഗ് പഠനത്തിനും തൊഴില്‍ മേഖലയില്‍ ഉന്നതി കൈവരിക്കുന്നതിനുമായി നഴ്സിംഗ് മിഡ്വൈഫറി രംഗത്തുള്ളവര്‍ക്ക് ആര്‍ സി എന്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2500 പൗണ്ട് വരെയുള്ള ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള സമയം ആരംഭിച്ചതായി ആര്‍ സി എന്‍ അറിയിച്ചു. റെജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ക്ക് 1600 പൗണ്ടും നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 2500 പൗണ്ടുമാണ് ഗ്രാന്റായി നല്‍കുക. എല്ലാ വര്‍ഷവും …
സ്വന്തം ലേഖകൻ: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി റെസ സിദ്ദിഖി പറഞ്ഞു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ …