സ്വന്തം ലേഖകൻ: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് 98 ലക്ഷം രൂപ പിഴയിട്ടു. വീഴ്ചയുടെ പേരില്‍ എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍, ട്രെയിനിംഗ് ഡയറക്ടര്‍ എന്നിവര്‍ക്ക് യഥാക്രമം ആറ് ലക്ഷവും മൂന്ന് ലക്ഷംവും രൂപവീതം പിഴയും ചുമത്തിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ …
സ്വന്തം ലേഖകൻ: നഴ്സിംഗ് പഠനത്തിനും തൊഴില്‍ മേഖലയില്‍ ഉന്നതി കൈവരിക്കുന്നതിനുമായി നഴ്സിംഗ് മിഡ്വൈഫറി രംഗത്തുള്ളവര്‍ക്ക് ആര്‍ സി എന്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2500 പൗണ്ട് വരെയുള്ള ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള സമയം ആരംഭിച്ചതായി ആര്‍ സി എന്‍ അറിയിച്ചു. റെജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ക്ക് 1600 പൗണ്ടും നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 2500 പൗണ്ടുമാണ് ഗ്രാന്റായി നല്‍കുക. എല്ലാ വര്‍ഷവും …
സ്വന്തം ലേഖകൻ: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി റെസ സിദ്ദിഖി പറഞ്ഞു. ഹസീനയുടെ ഭരണകൂടത്തിൽ മന്ത്രിസഭാംഗങ്ങൾ ആയിരുന്നവർ, പാർലമെന്റ് അംഗങ്ങൾ, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ …
സ്വന്തം ലേഖകൻ: കാര്യമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സൗദി യുവതിക്ക് സ്വകാര്യ സ്ഥാപനം 2,75,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റിയാദ് അപ്പീല്‍ കോടതിയിലെ ലേബര്‍ കോടതി ബെഞ്ച് വിധിച്ചു. നോട്ടിസ് പിരിയഡ് കാലത്തെ വേതനം, സര്‍വീസ് ആനുകൂല്യം, പ്രയോജനപ്പെടുത്താത്ത അവധി ദിവസങ്ങള്‍ക്ക് പകരമുള്ള നഷ്ടപരിഹാരം, തൊഴില്‍ കരാറില്‍ ശേഷിക്കുന്ന കാലത്തെ വേതനം എന്നിവ അടക്കമാണ് യുവതിക്ക് 2,75,000 …
സ്വന്തം ലേഖകൻ: എമിറേറ്റിലെ വാടക നിരക്കുകൾ താമസക്കാർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന ഔദ്യോഗിക വാടക സൂചിക പുറത്തിറക്കി അബുദാബി. എമിറേറ്റിലെ പ്രോപ്പർട്ടികളുടെ വാടക വ്യക്തമാക്കുന്ന സൂചിക അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ (എ.ഡി.ആർ.ഇ.സി) ആണ് പുറത്തിറക്കിയത്. അബുദാബിയിലെ വിവിധ മേഖലകളിലെ വാടക ഈ പ്ലാറ്റ്ഫോമിലൂടെ അറിയാനാവും. വാടകക്കാർക്കും ഭൂവുടമകൾക്കും സേവനം നൽകുന്ന ഈ പ്ലാറ്റ്ഫോം വിപണി …
സ്വന്തം ലേഖകൻ: അബുദാബിയിൽ യാത്രയ്ക്കിടയിൽ ടയർ പൊട്ടുകയോ എഞ്ചിൻ കേടാവുകയോ ചെയ്ത് വാഹനം പെരുവഴിയിലായാൽ പരിഭ്രമിക്കേണ്ട ആവശ്യമില്ല; നിങ്ങളുടെ സഹായത്തിനെത്താൻ അബുദാബി മൊബിലിറ്റിയുടെ സംവിധാനങ്ങൾ സജ്ജമാണ്. എമിറേറ്റിന്റെ ഗതാഗത അതോറിറ്റിയായ അബുദാബി മൊബിലിറ്റി (എഡി മൊബിലിറ്റി) അതിന്റെ റോഡ് സര്‍വീസ് പട്രോള്‍ (ആര്‍എസ്പി) വഴിയാണ് സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ …
സ്വന്തം ലേഖകൻ: സൗദി തലസ്ഥാന നഗരത്തിൽ നിർമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളത്തിലൊന്നായ കിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ ഡിസൈൻ, നിർമാണ കരാറുകളിൽ ഒപ്പുവെച്ചു. സൗദി പൊതുനിക്ഷേപ ഫണ്ടിന് (പി.ഐ.എഫ്) കീഴിൽ രൂപവത്കരിച്ച കിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ട് ഡെവലപ്മെന്റ് കമ്പനി വാസ്തുവിദ്യ, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, എയർ ട്രാഫിക് മാനേജ്മെന്റ് എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നാല് …
സ്വന്തം ലേഖകൻ: ഫസ്റ്റ് ക്ലാസിനേക്കാൾ മുന്തിയ സൗകര്യങ്ങളുമായെത്തുന്ന പുതിയ ബിസിനസ് സ്റ്റുഡിയോ പ്രഖ്യാപിച്ച് ഒമാൻ എയർ. എയർലൈനിന്റെ ഫസ്റ്റ് ക്ലാസിന് പകരമായാണ് ബിസിനസ് സ്റ്റുഡിയോയെത്തുക. ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സൗകര്യങ്ങളാണ് ബിസിനസ് സ്റ്റുഡിയോയിൽ വാഗ്ദാനം ചെയ്യുന്നത്. വിശാല ക്യാബിൻ ലേഔട്ട്, ക്ലാസിക് ലൈ-ഫ്‌ളാറ്റ് സീറ്റുകൾ, വൈ-ഫൈ കണക്റ്റിവിറ്റി എന്നിവ നിലനിർത്തും. എന്നാൽ താങ്ങാനാവുന്ന നിരക്കുകളും …
സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ. വിവിധ മേഖലകളിൽ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികൾക്ക് ആണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തൊഴിൽ മേഖല ക്രമീകരിക്കാനും സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ആണ് അധികൃതർ ഇപ്പോൾ അവസരം നൽകിയിരിക്കുന്നത്. സ്വദേശിവത്കരണം നടപ്പാക്കാനായി നിർദേശിച്ചിട്ടുള്ള ജോലികളിൽ വിദേശികൾക്ക് ജോലി എടുക്കാൻ സാധിക്കില്ല. അങ്ങനെ ജോലി …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈത്ത് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജോലികള്‍ക്കു പുറമെ സ്വകാര്യ മേഖലയിലെ …