സ്വന്തം ലേഖകൻ: എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോൾ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലർത്തുക എന്നതാണ് ഇപ്പോൾ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: ബംഗ്ലാദേശിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ത്രിപുരയിലെ ഗുംദി നദിയിലുള്ള ഡംപുർ അണക്കെട്ട് തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന ബംഗ്ലാദേശിന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിലൂടെയും ബംഗ്ലാദേശിലൂടെയും ഒഴുകുന്ന ഗുംതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ വർഷത്തെ ഏറ്റവും കൂടുതൽ മഴയാണ് ലഭിക്കുന്നതെന്നും താഴ്ന്നഭാഗത്തെ വൃഷ്ടിപ്രദേശങ്ങളിലെ മഴയാണ് …
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചത് ശുചിമുറയില്‍നിന്ന്. മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചതായുള്ള ഭീഷണിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പരിശോധന നടത്തിയിരുന്നു. ശുചിമുറിയില്‍നിന്ന് കണ്ടെടുത്ത ടിഷ്യൂ പേപ്പറില്‍ ‘വിമാനത്തില്‍ ബോംബ്’ …
സ്വന്തം ലേഖകൻ: സ്‌കോട്ട്‌ലണ്ടിലെ എന്‍എച്ച്എസ് നഴ്‌സുമാര്‍ക്കും, ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കും 5.5% ശമ്പളവര്‍ധന ഓഫര്‍. പുതിയ കരാറിനായി മാസങ്ങള്‍ നീണ്ട സമ്മര്‍ദമാണ് വേണ്ടിവന്നതെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. 2024-25 വര്‍ഷത്തേക്കുള്ള ശമ്പളവര്‍ധനവിന് ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. മിഡ്‌വൈഫുമാര്‍, പാരാമെഡിക്കുകള്‍, അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍, പോര്‍ട്ടര്‍മാര്‍ എന്നിങ്ങനെയുള്ള ഏകദേശം 17,000 ജീവനക്കാരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പദ്ധതി നടപ്പാക്കാന്‍ 448 …
സ്വന്തം ലേഖകൻ: നാട്ടില്‍ നിന്നും തിരിച്ചെത്തിയ റെഡിച്ചിലെ അനിലിന്റേയും സോണിയയുടെയും കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് യുകെയിലെ മലയാളി സമൂഹം. കുഴഞ്ഞു വീണ മരിച്ച നഴ്സ് സോണിയയുടെയും പിന്നാലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അനിലിന്റേയും വേര്‍പാട് ഓരോ മലയാളിയ്ക്കും തീരാവേദനയായി. വോര്‍സെറ്റ് ഷെയറിലെ റെഡിച്ചില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ …
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന് 20 ആയി കുറച്ചു. ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ആഗസ്റ്റ് 19ന് …
സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടിത്തം മനഃപൂർവ്വമല്ലെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷൻ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തതായി പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഫയർ സർവീസ് ഇൻവെസ്റ്റിഗേഷന്റെ സാങ്കേതിക റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് പ്രോസിക്യൂഷൻ കുറ്റകരമായ അനാസ്ഥയായി കണക്കാക്കാൻ …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് കൂടുതൽ സൗകര്യമുള്ള യാത്രയെന്ന ലക്ഷ്യത്തോടെയാണ് അബുദാബിയിൽ നിന്നും കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ് ആരംഭിച്ചിരിക്കുന്നത്. മെംഗ്ലുരു, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നീ നഗരങ്ങളിലേക്കാണ് ഇൻഡിഗോ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഈ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് ഇനി അബുദാബിയിൽ നിന്നും നേരിട്ട് പറക്കാൻ സാധിക്കും. ഇപ്പോൾ അബുദാബിയിൽ നിന്ന് 13 ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് ആണ് …
സ്വന്തം ലേഖകൻ: ഒമാനില്‍ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് പിഴയും തടവും. ഒമാന്‍ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിൾ 49/6 പ്രകാരം 300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴിവാക്കണം. അനുചിതമായ മാലിന്യ സംസ്‌കരണ രീതികള്‍ നിരുത്സാഹപ്പെടുത്തി …
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈ എയർപോർട്ടിനും ഇടയിൽ ഓഗസ്റ്റ് 23 മുതൽ പുതിയ പ്രതിദിന സർവീസുമായി ഇന്ത്യൻ എയർലൈനായ ആകാശ എയർ. സർവീസ് ആരംഭിക്കാനുള്ള ആകാശയുടെ അപേക്ഷക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരം നൽകി. കുവൈത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നേരിട്ടുള്ള വിമാനങ്ങൾ വർധിപ്പിക്കാനാണ് ഡിജിസിഎ നിരന്തരം …