സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങളിലും വീടുകളിലും നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടത്തിയതായി റിപ്പോർട്ട്. കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയവുമായി സഹകരിച്ച് ഖൈത്താന്‍ റെസിഡന്‍ഷ്യല്‍ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് ചട്ടങ്ങള്‍ ലംഘിച്ച് ബാച്ചിലര്‍മാര്‍ കൈവശം വച്ചിരിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതേത്തുടർന്ന് 26 വസ്തുവകകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായി …
സ്വന്തം ലേഖകൻ: തായ്‌ലന്റിൽ സ്ഥിരീകരിച്ച എം പോക്‌സ് കേസ് ഏറ്റവും അപകടകരമായ വൈറസെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തായ്‌ലന്റിൽ യൂറോപ്യൻ പൗരന് എം പോക്‌സ് സ്ഥിരീകരിച്ചത്. അപകടകരമായ ജനിതകമാറ്റം സംഭവിച്ച വകഭേദമാണ് ഇതെന്നാണ് എ.എഫ്.പി യുടെ റിപ്പോർട്ട്. ഒരാഴ്ച മുമ്പ് ആഫ്രിക്കയിൽ നിന്നെത്തിയ ഇയാൾക്ക് പരിശോധനയ്ക്ക് പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം വകഭേദത്തെ കുറിച്ചറിയാൻ കൂടുതൽ …
സ്വന്തം ലേഖകൻ: ഗാസയില്‍ വെടിനിർത്തല്‍ കരാരിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി മുന്നോട്ടുവെച്ച നിർദേശങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസും സമാനമായ നിലപാട് സ്വീകരിക്കണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു. നെതന്യാഹുവുമായി രണ്ടര മണിക്കൂർ നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ബ്ലിങ്കന്റെ പ്രതികരണം. ഇതിനുപുറമെ ഇസ്രയേലി ഉദ്യോഗസ്ഥരുമായും ബ്ലിങ്കൻ സംസാരിച്ചിരുന്നു. ഗാസയില്‍ വെടിനിർത്തല്‍ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് നവനാസികളായ വെള്ള വംശീയവാദികള്‍. ഡെറ്റ്‌ട്രോയിറ്റിലെ ഹോവല്‍ നഗരത്തിലാണ് വംശീയവാദികള്‍ ഹിറ്റ്‌ലറിനും ട്രംപിനും അഭിവാദ്യമര്‍പ്പിച്ച് പ്രകടനം നടത്തിയത്. യോഗത്തില്‍ കമല ഹാരിസിനെ മാര്‍ക്‌സിസ്റ്റ് അനുകൂലിയെന്ന് വിമര്‍ശിച്ച ട്രംപ്, ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന കറുത്ത വംശജരുടെ പ്രസ്ഥാനമാണ് രാജ്യത്തെ അക്രമസംഭവങ്ങള്‍ക്കു പിന്നിലെന്നും …
സ്വന്തം ലേഖകൻ: സാമ്പത്തിക, നയതന്ത്ര സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ. 45 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് ഒടുവിൽ പോളണ്ട് സന്ദർശിച്ചത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. ഇന്ത്യ പോളണ്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന വേളയിലാണ് സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ …
സ്വന്തം ലേഖകൻ: മതിയായ കാരണങ്ങള്‍ ഇല്ലാതെ മക്കള്‍ സ്‌കൂളില്‍ പോകാതെ വിട്ടുനിന്നാല്‍ മാതാപിതാക്കള്‍ അടക്കേണ്ട പിഴ തുക വര്‍ധിപ്പിച്ചു. കാരണമില്ലാതെയും അനുമതിയില്ലാതെയും തുടര്‍ച്ചയായി അഞ്ചു ദിവസം സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കളാണ് പിഴ അടക്കേണ്ടി വരിക. നിലവില്‍ 60 പൗണ്ട് ഉണ്ടായിരുന്ന പിഴ 80 പൗണ്ട് ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. അതുപോലെ ഈ പിഴ 21 ദിവസങ്ങള്‍ക്കുള്ളില്‍ …
സ്വന്തം ലേഖകൻ: യു.കെ.യിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ വിവരമറിഞ്ഞെത്തിയ പാരാമെഡിക്‌സും തുടര്‍ന്ന് ആശുപത്രി ജീവനക്കാരും അനിലിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം യു.കെ.യില്‍ കുഴഞ്ഞുവീണ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം യുക്രെയ്ൻ ആക്രമണത്തിൽ മരിച്ച 12 അംഗ റഷ്യൻ സൈനിക സംഘത്തിൽ കല്ലൂർ നായരങ്ങാടി സ്വദേശി സന്ദീപ് (36) ഉണ്ടായിരുന്നതായി വിവരം ലഭിച്ചുവെന്നു ബന്ധുക്കൾ. കാങ്കിൽ ചന്ദ്രന്റെ മകനാണ് സന്ദീപ്. എംബസിയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടാകുമെന്നു റഷ്യയിലെ മലയാളി സംഘടനകൾ അറിയിച്ചതായി ബന്ധുക്കൾ അറിയിച്ചു. സന്ദീപ് ഉൾപ്പെടെ 2 പേരുടെ …
സ്വന്തം ലേഖകൻ: തോന്നിയ പോലെ തൊഴിലാളിയെ പിരിച്ചുവിടാന്‍ യുഎഇ തൊഴില്‍ നിയമം തൊഴിലുടമയെ അനുവദിക്കുന്നില്ല. പകരം വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒരു കൂട്ടം സാഹചര്യങ്ങളില്‍ മാത്രമേ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍റെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുള്ളൂ എന്ന് യുഎഇ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റില്‍ വ്യക്തമാക്കി. ജീവനക്കാരനെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദമുള്ള സാഹചര്യങ്ങള്‍ …
സ്വന്തം ലേഖകൻ: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സമ്മാനപ്പെരുമഴയുമായി ഷാര്‍ജ കോപറേറ്റീവ് സൊസൈറ്റി അഥവാ ഷാര്‍ജ കോപ്പിന്റെ ബാക്ക് ടു സ്‌കൂള്‍ കാമ്പയിൻ. പൊതുജനങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ക്കു പുറമെ, കോപ്പിന്റെ ഗോള്‍ഡ് കാര്‍ഡ് ഉടമകള്‍ക്കും ഓഹരി ഉടമകള്‍ക്കും പ്രത്യേക ഓഫറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓഫറുകള്‍ സെപ്റ്റംബര്‍ എട്ട് വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 26നാണ് യുഎഇയില്‍ …