1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അടിച്ചു വീഴ്ത്തി, വലിച്ചിഴച്ചു; ലണ്ടനിൽ എയര്‍ ഇന്ത്യ ജീവനക്കാരി നേരിട്ടത് ഞെട്ടിക്കുന്ന പീഡനം
അടിച്ചു വീഴ്ത്തി, വലിച്ചിഴച്ചു; ലണ്ടനിൽ എയര്‍ ഇന്ത്യ ജീവനക്കാരി നേരിട്ടത് ഞെട്ടിക്കുന്ന പീഡനം
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസിനെതിരെ ആക്രമണം. ലണ്ടനില്‍വെച്ച് എയര്‍ ഹോസ്റ്റസ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണമുണ്ടായത്. ഹീത്രോയിലെ റാഡിസണ്‍ റെഡ് ഹോട്ടലിലെ മുറിയിലായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ വേറെയും ജീവനക്കാര്‍ ഇതേ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ട് സമീപ മുറികളില്‍ നിന്നെത്തിയ സഹപ്രവര്‍ത്തകരാണ് എയര്‍ ഹോസ്റ്റസിനെ …
ലേബറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി യൂണിയനുകൾ; 14% ശമ്പള വര്‍ധനയ്ക്ക് പിന്നാലെ പിന്നാലെ പുതിയ സമര പരമ്പര
ലേബറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി യൂണിയനുകൾ; 14% ശമ്പള വര്‍ധനയ്ക്ക് പിന്നാലെ പിന്നാലെ പുതിയ സമര പരമ്പര
സ്വന്തം ലേഖകൻ: ലേബര്‍ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി വിലപേശലുമായി യൂണിയനുകള്‍. മികച്ച ശമ്പളവര്‍ധന ഓഫര്‍ ചെയ്തിട്ടും യൂണിയനുകള്‍ സമരങ്ങള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രധാനമന്ത്രിക്ക് യൂണിയനുകള്‍ക്ക് മേലുള്ള നിയന്ത്രണം നഷ്ടമായെന്നാണ് ആരോപണം. 14 ശതമാനം വരുന്ന വമ്പന്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ച് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പ് റെയില്‍ യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. …
ഇന്ത്യയിലെ ആസ്തികള്‍ക്കുള്ള എല്‍ടിസിജി നികുതി 12.5% കുറയ്ക്കാൻ നിര്‍ദ്ദേശം
ഇന്ത്യയിലെ ആസ്തികള്‍ക്കുള്ള എല്‍ടിസിജി നികുതി 12.5% കുറയ്ക്കാൻ നിര്‍ദ്ദേശം
സ്വന്തം ലേഖകൻ: രാജ്യത്ത് സ്ഥലവും കെട്ടിടങ്ങളും ഉള്‍പ്പടെയുള്ള ആസ്തികള്‍ക്ക് മേലുള്ള ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍ (എല്‍ ടി സി ജി) നികുതി 20 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്‍പോട്ട് വച്ചു. എല്‍ ടി സി ജിയില്‍ ഇന്‍ഡക്സേഷന്‍ ആനുകൂല്യമായിട്ടും ഇത് തെരഞ്ഞെടുക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, …
സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം; ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്റ്റംബർ 1ന്
സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് തുടക്കം; ഇന്ത്യന്‍ സ്‌കൂളുകള്‍ സെപ്റ്റംബർ 1ന്
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പുതിയ അധ്യായന വര്‍ഷത്തിന് ഇന്ന് ഓഗസ്റ്റ് 18ന് തുടക്കമാവും. 60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ വേനല്‍ക്കാല അവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യത്തെ ക്ലാസ്സുകളിലേക്ക് മടങ്ങി. സൗദിയിലെ പൊതു വിദ്യാലയങ്ങളാണ് ഇന്ന് തുറന്നത്. ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സെപ്തംബര്‍ ഒന്നിനാണ് ക്ലാസുകള്‍ തുടങ്ങുക. രാജ്യത്തുടനീളമുള്ള 30,000-ലധികം പൊതു, സ്വകാര്യ, അന്തര്‍ദേശീയ, …
ഒമാനില്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ഉടനെയെത്തും; സെപ്റ്റംബറില്‍ തുടങ്ങിയേക്കും
ഒമാനില്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ഉടനെയെത്തും; സെപ്റ്റംബറില്‍ തുടങ്ങിയേക്കും
സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. കൃത്യമായ ലോഞ്ചിംഗ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ എപ്പോഴെങ്കിലും സേവനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേഖലയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ …
ചെറുകിട സംരംഭങ്ങൾക്കായി കുവൈത്ത്; 175 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ലൈസന്‍സ് വേണ്ട
ചെറുകിട സംരംഭങ്ങൾക്കായി കുവൈത്ത്; 175 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി ലൈസന്‍സ് വേണ്ട
സ്വന്തം ലേഖകൻ: സ്വയംതൊഴില്‍, മൈക്രോബിസിനസ്സുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം വാണിജ്യ സ്റ്റോറുകള്‍ക്ക് ലൈസന്‍സ് നേടുന്നതിനുള്ള ആവശ്യകതകളില്‍ നിന്ന് 175 പ്രവര്‍ത്തനങ്ങളെ ഒഴിവാക്കി. ലൈസന്‍സിംഗ് പ്രക്രിയ ലളിതമാക്കിയും ചെറുകിട വ്യവസായങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. മന്ത്രിതല പ്രമേയം 168/2024 പ്രകാരം, ഈ ഒഴിവാക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ …
കടുത്ത സ്ത്രീവിരുദ്ധത ഇനി തീവ്രവാദകുറ്റം; നിർണായക നിയമനിർമാണവുമായി യുകെ
കടുത്ത സ്ത്രീവിരുദ്ധത ഇനി തീവ്രവാദകുറ്റം; നിർണായക നിയമനിർമാണവുമായി യുകെ
സ്വന്തം ലേഖകൻ: കടുത്ത സ്ത്രീവിരുദ്ധതയെ തീവ്രവാദത്തിന്റെ പരിധിയിൽ കൊണ്ടുവരാനൊരുങ്ങി യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിന്റെ തീവ്രവാദ വിരുദ്ധ അവലോകങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ നേരിടാനും ഓൺലൈനിലൂടെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് തടയിടാനും ലക്ഷ്യമിട്ടാണ് നടപടി. യുകെയിലെ തീവ്രവാദവിരുദ്ധ സംവിധാനങ്ങളില്‍ വിടവുകൾ പരിഹരിക്കാൻ ആഭ്യന്തര മന്ത്രി …
ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയെന്ന് സൂചന
ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയെന്ന് സൂചന
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ പടരുന്ന എംപോക്സ് രോഗം അടുത്ത ആഗോളമഹാമാരിയായേക്കുമെന്ന് സൂചന. എംപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ് സ്ഥിതിവഷളായത്. സ്വീഡനിലും രോഗബാധ റിപ്പോർട്ടുചെയ്തു. രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. 1958-ൽ കുരുങ്ങുകളിലാണ് എംപോക്സ് ബാധ ആദ്യം കണ്ടെത്തിയത്. 1970-ൽ ഡി.ആർ. കോംഗോയിൽ മനുഷ്യനിലെ ആദ്യ കേസ് …
ലണ്ടനിലെ ഹോട്ടല്‍മുറിയിൽ ഉറങ്ങുന്നതിനിടെ എയർഇന്ത്യ എയർഹോസ്റ്റസിന് നേരേ അതിക്രമം; പരിക്ക്
ലണ്ടനിലെ ഹോട്ടല്‍മുറിയിൽ ഉറങ്ങുന്നതിനിടെ എയർഇന്ത്യ എയർഹോസ്റ്റസിന് നേരേ അതിക്രമം; പരിക്ക്
സ്വന്തം ലേഖകൻ: ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസിന് നേരേ ആക്രമണം. ഹീത്രുവിലെ റാഡിസണ്‍ ഹോട്ടലില്‍വെച്ചാണ് എയര്‍ഹോസ്റ്റസിന് നേരേ ആക്രമണമുണ്ടായത്. മുറിയില്‍ അതിക്രമിച്ചുകയറിയ അക്രമി എയര്‍ഹോസ്റ്റസിനെ വലിച്ചിഴക്കുകയും മുറിയിലുണ്ടായിരുന്ന ഹാങ്ങര്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതിയുടെ സഹപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു …
ഹീത്രൂവിലെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമരം; ഒപ്പം ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരവും
ഹീത്രൂവിലെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമരം; ഒപ്പം ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരവും
സ്വന്തം ലേഖകൻ: ഹീത്രൂ വിമാനത്താവളത്തിലെ നൂറുകണക്കിന് ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ 23 ദിവസത്തെ സമരം ഈ മാസം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. പബ്ലിക് ആന്‍ഡ് കമ്മേഴ്സ്യല്‍ സര്‍വ്വീസസ് യൂണിയനിലെ (പി സി എസ്) അംഗങ്ങളായ 650 ഉദ്യോഗസ്ഥര്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് ആദ്യഘട്ട പണിമുടക്ക് നടത്തുക. യു കെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ …