1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്‍ല​ൻ​ഡിലെ പ്രധാനമ​ന്ത്രിയെ ഉറ്റുനോക്കി ലോകം
സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്‍ല​ൻ​ഡിലെ പ്രധാനമ​ന്ത്രിയെ ഉറ്റുനോക്കി ലോകം
സ്വന്തം ലേഖകൻ: ജ​ന​കീ​യ നേ​താ​വും ശതകോടീശ്വരനുമായ ത​ക്സി​ൻ ഷി​നാ​വ​ത്ര​യു​ടെ ഇ​ള​യ മ​ക​ൾ പെ​തോ​ങ്ത​ൺ ഷി​നാ​വ​ത്ര താ​യ്‍ല​ൻ​ഡിലെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരിക്കുകയാണ്. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യും ഷി​നാ​വ​ത്ര കു​ടും​ബ​ത്തി​ലെ മൂ​ന്നാ​മ​ത്തെ അം​ഗ​വു​മായ​ പെ​തോ​ങ്ത​ൺ തായ്‍ലന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാണ്. ത​ക്സി​ൻ ഷി​നാ​വ​ത്ര​ക്ക് പു​റ​മെ, ബ​ന്ധു യി​ങ്‍ലു​ക് ഷി​നാ​വ​ത്ര​യും പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ശ്രേ​ത്ത ത​വി​സി​നെ അഴിമതിക്കേസിൽ …
11% ഫണ്ടിംഗ് വര്‍ധന ആവശ്യവുമായി ജിപിമാർ; സേവനങ്ങള്‍ വെട്ടിക്കുറച്ചുള്ള സമരത്തിന് നീക്കം
11% ഫണ്ടിംഗ് വര്‍ധന ആവശ്യവുമായി ജിപിമാർ; സേവനങ്ങള്‍ വെട്ടിക്കുറച്ചുള്ള സമരത്തിന് നീക്കം
സ്വന്തം ലേഖകൻ: 11 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന നല്‍കണമെന്ന ആവശ്യവുമായി ജിപിമാര്‍. എന്‍എച്ച്എസ് സേവനങ്ങളെ സ്തംഭിപ്പിക്കുന്ന തരത്തില്‍ സേവനങ്ങള്‍ വെട്ടിക്കുറച്ചുള്ള സമരങ്ങളുമായി മുന്നോട്ട് പോകുന്നതിനെ ഫാമിലി ഡോക്ടര്‍മാര്‍ അനുകൂലിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 7.4 ശതമാനം ഫണ്ടിംഗ് വര്‍ദ്ധനവാണ് ഗവണ്‍മെന്റ് ജിപിമാര്‍ക്ക് സമ്മാനിച്ചിട്ടുള്ളതെന്ന് അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ യൂണിയന്‍ വ്യക്തമാക്കുന്നു. 2024/25 വര്‍ഷത്തേക്ക് …
എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മലയാളി വിജയഗാഥ; ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും മുന്നേറ്റം
എ ലെവല്‍ പരീക്ഷാ ഫലങ്ങളില്‍ മലയാളി വിജയഗാഥ; ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും മുന്നേറ്റം
സ്വന്തം ലേഖകൻ: യുകെയിലെ എ ലെവൽ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. എ സ്റ്റാർ, എ ഗ്രേഡുകൾ ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചതായാണ് പരീക്ഷാ ഫലങ്ങൾ നൽകുന്ന സൂചന. 27.6% വിദ്യാർഥികൾക്കാണ് ‘എ ഗ്രേഡും’ അതിന് മുകളിലും ലഭിച്ചിട്ടുള്ളത്. ‘ഗ്രേഡ് സി‘ അതിനുമുകളിലും …
കുടിയേറ്റ വിരുദ്ധ കലാപത്തിൽ തട്ടി ലേബറിന്റെ ജനപ്രീതി കുത്തനെ താഴേക്ക്; റിഫോം യുകെ പാര്‍ട്ടിയ്ക്ക് മുന്നേറ്റം
കുടിയേറ്റ വിരുദ്ധ കലാപത്തിൽ തട്ടി ലേബറിന്റെ ജനപ്രീതി കുത്തനെ താഴേക്ക്; റിഫോം യുകെ പാര്‍ട്ടിയ്ക്ക് മുന്നേറ്റം
സ്വന്തം ലേഖകൻ: സൗത്ത്പോര്‍ട്ടിലെ മൂന്ന് കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ വ്യാപകമായി നടന്ന വംശീയ ലഹള ലേബര്‍ പാര്‍ട്ടിയുടെ ജനപ്രീതിയെ കുത്തനെ ഇടിച്ചതായി പുതിയ സര്‍വേകള്‍. അതേസമയം, വംശീയ വിരുദ്ധത പ്രകടിപ്പിച്ച വലത് തീവ്രവാദികള്‍ക്ക് എതിരെ രാജ്യത്താകമാനം ജനത കൈകോര്‍ത്തപ്പോഴും, ഈ ലഹളയില്‍ സ്വാധീനം ചെലുത്തി എന്ന് ആരോപിക്കപ്പെടുന്ന വലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെ …
സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ ഉത്തരകൊറിയ; പക്ഷെ ‘എല്ലാം’ കാണാമെന്ന് കരുതരുത്!
സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ ഉത്തരകൊറിയ; പക്ഷെ ‘എല്ലാം’ കാണാമെന്ന് കരുതരുത്!
സ്വന്തം ലേഖകൻ: ലോകത്തേറ്റവും നിഗൂഢമായ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയ വിനോദസഞ്ചാരികള്‍ക്കായി തങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ നഗരമായ സഞ്ചിയോണില്‍ ഡിസംബര്‍ മുതല്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പിന്നീട് മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉത്തരകൊറിയന്‍ അതിര്‍ത്തികള്‍ നാല് വര്‍ഷത്തോളം പൂര്‍ണമായി അടച്ചിട്ടിരുന്നു. നേരത്തെ …
ദുബായിലേക്ക് വിമാനം കയറും മുമ്പ് മുമ്പ് ഈ സാധനങ്ങള്‍ കൈവശമില്ലെന്ന് ഉറപ്പുവരുത്തണം
ദുബായിലേക്ക് വിമാനം കയറും മുമ്പ് മുമ്പ് ഈ സാധനങ്ങള്‍ കൈവശമില്ലെന്ന് ഉറപ്പുവരുത്തണം
സ്വന്തം ലേഖകൻ: ദുബായ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ചില സാധനങ്ങള്‍ ലഗേജിലോ ഹാന്‍ഡ് ബാഗിലോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം പ്രത്യേക ഭക്ഷണങ്ങള്‍, മരുന്നുകള്‍ തുടങ്ങി ദുബായിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസിന്‍റെ വിലക്കുള്ള ഏതാനും സാധനങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് അറിയാം. ദുബായിലേക്ക് കൊണ്ടുവരാന്‍ വിലക്കുള്ള സാധനങ്ങളില്‍ തന്നെ ചിലതിന് പൂര്‍ണ നിരോധനവും ചിലതിന് ഭാഗിക …
ഫ്രീലാൻസ് വീസയിലേക്ക് 30 തൊഴിലുകൾ ഉൾപ്പെടുത്തി അബുദാബി; പ്രവാസികൾക്ക് സുവർണാവസരം
ഫ്രീലാൻസ് വീസയിലേക്ക് 30 തൊഴിലുകൾ ഉൾപ്പെടുത്തി അബുദാബി; പ്രവാസികൾക്ക് സുവർണാവസരം
സ്വന്തം ലേഖകൻ: അബുദാബിയിലേക്ക് ഫ്രീലാന്‍സ് വീസയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അധികൃതര്‍. ഫ്രീലാന്‍സര്‍ ലൈസന്‍സില്‍ മുപ്പത് തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കൂട്ടിച്ചേര്‍ത്തതോടെയാണിത്. അബുദാബി സാമ്പത്തിക വികസന വകുപ്പിലെ അബുദാബി ബിസിനസ് സെന്റര്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഫ്രീലാന്‍സ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. …
പുടിനെ ഞെട്ടിച്ച് യുക്രൈൻ; റഷ്യന്‍ ഭൂപ്രദേശത്ത് സൈനിക ഓഫീസ് തുറന്നു; മുന്നേറ്റം തുടരുന്നു
പുടിനെ ഞെട്ടിച്ച് യുക്രൈൻ; റഷ്യന്‍ ഭൂപ്രദേശത്ത് സൈനിക ഓഫീസ് തുറന്നു; മുന്നേറ്റം തുടരുന്നു
സ്വന്തം ലേഖകൻ: റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്‌കില്‍ സൈനിക ഓഫീസ് തുറന്ന് യുക്രൈന്‍. റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ യുക്രൈന്‍ കരയധിനിവേശം തുടര്‍ന്ന് മുന്നേറുന്നതിനിടെയാണിത്. നിയന്ത്രണത്തിലാക്കിയ പ്രദേശത്തെ ക്രമസമാധാനനില ഉറപ്പാക്കാനും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനുമാണ് ഓഫീസ് തുറന്നതെന്ന് യുക്രൈന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടുചെയ്തു. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ …
വെസ്റ്റ്ബാങ്കിൽ ജൂത കുടിയേറ്റകേന്ദ്രം നിർമിക്കാൻ ഇസ്രയേൽ; എരിതീയിൽ എണ്ണ പകരലെന്ന് വിമർശനം
വെസ്റ്റ്ബാങ്കിൽ ജൂത കുടിയേറ്റകേന്ദ്രം നിർമിക്കാൻ ഇസ്രയേൽ; എരിതീയിൽ എണ്ണ പകരലെന്ന് വിമർശനം
സ്വന്തം ലേഖകൻ: 2017-നുശേഷം ആദ്യമായി വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ സിവിൽ അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ബെത്‌ലഹേമിന് സമീപം 148 ഏക്കറി(ആറുലക്ഷം ചതുരശ്രമീറ്റര്‍) ലായിരിക്കും നിർമാണം. നഹാൽ ഹെലെറ്റ്സ് എന്ന കുടിയേറ്റ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വർഷങ്ങളോളം നീണ്ടേക്കാമെെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം നിർമാണ പ്രവർത്തികൾക്ക് ആവശ്യമായ …
എംപോക്‌സിന്റെ ഗുരുതര വകഭേദം യൂറോപ്പിലും; ആദ്യ രോഗബാധ സ്വീഡനില്‍ സ്ഥിരീകരിച്ചു
എംപോക്‌സിന്റെ ഗുരുതര വകഭേദം യൂറോപ്പിലും; ആദ്യ രോഗബാധ സ്വീഡനില്‍ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: എംപോക്‌സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചു. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ വകഭേദം സ്ഥിരീകരിക്കപ്പെടുന്നത്. എംപോക്‌സിന്റെ ക്ലേഡ് വണ്‍ രൂപാന്തരത്തെ തുടര്‍ന്നുള്ള രോഗബാധയാണ് സ്വീഡനില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് രാജ്യത്തിന്റെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ …