1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മനുഷ്യക്കടത്ത്: ഒരാള്‍ക്ക് 60 ലക്ഷം! കാനഡയിലെ 262 കോളേജുകള്‍ നിരീക്ഷണത്തില്‍
മനുഷ്യക്കടത്ത്: ഒരാള്‍ക്ക് 60 ലക്ഷം! കാനഡയിലെ 262 കോളേജുകള്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖകൻ: കാനഡ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചില കനേഡിയന്‍ കോളേജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ഗുജറാത്തില്‍നിന്നുള്ള നാലംഗ ഇന്ത്യന്‍ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. 2022 ജനുവരി 19ന് കാനഡ-യുഎസ് അതിര്‍ത്തിയില്‍ അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാലുപേരും കൊടുംതണുപ്പിനെ തുടര്‍ന്ന് മരിച്ചത്. …
തീഗോളമായി വിമാനം കുത്തനെ താഴേക്ക്; കസാഖ്‌ വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍; വെടിവെച്ചിട്ടതോ?
തീഗോളമായി വിമാനം കുത്തനെ താഴേക്ക്; കസാഖ്‌ വിമാന അപകടത്തിന്റെ ദൃശ്യങ്ങള്‍; വെടിവെച്ചിട്ടതോ?
സ്വന്തം ലേഖകൻ: കസാഖിസ്ഥാനില്‍ തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈനിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളും അതിന് ശേഷമുള്ള നിമിഷങ്ങളുമാണുള്ളത്. വിമാനം നിലംപതിക്കുന്നതിന് മുമ്പ് യാത്രക്കാര്‍ പരിഭ്രാന്തരാകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്‌സൗ വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തില്‍ 38 പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം …
മലയാളത്തിന്റെ എം.ടിക്ക് വിടപറയാനൊരുങ്ങി കേരളം; അവസാന കാഴ്ചയ്ക്കായി ആയിരങ്ങൾ
മലയാളത്തിന്റെ എം.ടിക്ക് വിടപറയാനൊരുങ്ങി കേരളം; അവസാന കാഴ്ചയ്ക്കായി ആയിരങ്ങൾ
സ്വന്തം ലേഖകൻ: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് വിടനൽകാൻ സാഹിത്യകേരളം കോഴിക്കോട്ടെ എം.ടി.യുടെ വീട്ടിലേക്കൊഴുകുന്നു. തൂലികകൊണ്ട് തലമുറകളാൽ കഥാവീസ്മയം തീർത്ത കഥാകാരനെ ഒരു നോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് ഇപ്പോഴും കാത്ത് നിൽക്കുന്നത്. കണ്ണീരണിഞ്ഞും കൈകൂപ്പിയും അവർ അദ്ദേഹത്തിന് ആദരമർപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകീട്ട് സിതാരയിൽ നിന്ന് …
ജനുവരി മുതൽ യുകെ വീസയ്ക്ക് ചെലവ് കൂടും; കുറഞ്ഞത് 11% കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം
ജനുവരി മുതൽ യുകെ വീസയ്ക്ക് ചെലവ് കൂടും; കുറഞ്ഞത് 11% കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം
സ്വന്തം ലേഖകൻ: 2025 ജനുവരി മുതല്‍ യുകെയില്‍ പഠിക്കാനോ കുടിയേറാനോ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞത് 11 ശതമാനം കൂടുതല്‍ സാമ്പത്തിക കരുതല്‍ ധനം കാണിക്കേണ്ടിവരും. ജനുവരി 2 മുതല്‍ യുകെ പഠന വീസയ്ക്ക് അപേക്ഷിക്കുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ജീവിത ചെലവുകള്‍ വഹിക്കുന്നതിന് മതിയായ ഫണ്ടുകളുടെ തെളിവുകള്‍ കാണിക്കണം. ലണ്ടനിലെ കോഴ്‌സുകള്‍ക്ക് പ്രതിമാസം 1483 പൗണ്ടും ലണ്ടന് പുറത്തുള്ള …
ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് ജനുവരിയിൽ തുറക്കുമെന്ന് യുഎസ് അംബാസഡർ
ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് ജനുവരിയിൽ തുറക്കുമെന്ന് യുഎസ് അംബാസഡർ
സ്വന്തം ലേഖകൻ: ദീർഘകാലമായി കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് 2025 ജനുവരിയിൽ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി അറിയിച്ചു. വ്യാഴാഴ്ച നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) യോഗത്തിലാണ് പ്രഖ്യാപനം. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ബെംഗളൂരു, രാജ്യത്തിൻ്റെ ഐടി വരുമാനത്തിൻ്റെ 40% സംഭാവന ചെയ്യുന്നു, കൂടാതെ ദശലക്ഷക്കണക്കിന് …
UAE സന്ദർശക വീസ നിരസിക്കുന്നത് പതിവാകുന്നു; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ
UAE സന്ദർശക വീസ നിരസിക്കുന്നത് പതിവാകുന്നു; വലഞ്ഞ് പ്രവാസി കുടുംബങ്ങൾ
സ്വന്തം ലേഖകൻ: UAE സന്ദർശക വീസ നിരസിക്കുന്നത് പതിവാകുന്നു. ഇതിന് കാരണങ്ങള്‍ പലതുണ്ട്. അതിലേറ്റവും പ്രധാനമായി അപേക്ഷിക്കുന്നവരില്‍ പലരും കൃത്യമായ രേഖകള്‍ ഹാജാരാക്കുന്നതില്‍ വീഴ്ചവരുത്തുന്നു എന്നത് തന്നെയാണ്. വീസിറ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോള്‍ പ്രധാനമായും വേണ്ടത് മൂന്ന് കാര്യങ്ങളാണ്. യുഎഇയില്‍ വിനോദസഞ്ചാരികളായി എത്തുന്നവർ എന്ന രീതിയിലാണ് യുഎഇ വീസിറ്റ് വീസയിലെത്തുന്നവരെ ഈ രാജ്യം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നിശ്ചിത …
UAE പൊതുമാപ്പ്: ഇനി 7 നാൾ; ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും
UAE പൊതുമാപ്പ്: ഇനി 7 നാൾ; ജനുവരി മുതൽ കർശന പരിശോധന; വിമാനങ്ങളിൽ തിരക്കും നിരക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും …
സോഷ്യൽ മീഡിയ ഇൻഫ്ലുവൻ സർമാർക്ക് ലൈസൻസ്; നിർദേശം സമർപ്പിച്ച് ഖത്തർ ശൂറ കൗൺസിൽ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻ സർമാർക്ക് ലൈസൻസ്; നിർദേശം സമർപ്പിച്ച് ഖത്തർ ശൂറ കൗൺസിൽ
സ്വന്തം ലേഖകൻ: സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കത്തിന്റെ നിലവാരം ഉറപ്പാക്കാൻ നടപടികളുമായി ഖത്തർ. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന് ലൈസൻസ് ഉൾപ്പെടെയുള്ള നിയമനിർമാണത്തിന് ശൂറ കൗൺസിൽ കാബിനറ്റിന് ശിപാർശ സമർപ്പിക്കും. ഇന്ന് ചേർന്ന ശൂറ കൗൺസിലിലാണ് സോഷ്യൽ മീഡിയ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തത്. വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഖത്തർ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ധാർമികതയും രാജ്യത്തിന്റെ …
പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്രം
പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്രം
സ്വന്തം ലേഖകൻ: പ്രവാസികളുടെ യാത്രയുമായി ബന്ധപ്പെട്ടുള്ള എയർസേവ പോർട്ടലിന്റെ പ്രശ്നം പരിഹരിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണിത്. വിമാനയാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വ്യോമയാന മന്ത്രാലയം നേരിട്ട്‌ നടത്തുന്ന എയർസേവ പോർട്ടൽ മാസങ്ങളായി കാര്യക്ഷമമല്ലെന്നും വിമാനം റദ്ദാക്കലും സാങ്കേതിക തകരാറും കാരണം പലയിടത്തും കുടുങ്ങുന്നവർക്ക് ടിക്കറ്റ് തുക …
കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല
കുവൈത്ത് പൗരത്വ നിയമത്തിൽ ഭേദഗതി; വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല
സ്വന്തം ലേഖകൻ: കുവൈത്ത് പൗരത്വവുമായി ബന്ധപ്പെട്ട് അമിരി ഡിക്രി 15/1959-ലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഔദ്യോഗിക ഗസറ്റ് (കുവൈത്ത് അല്യൂം) പുതിയ പതിപ്പില്‍ 116/22024 പ്രകാരമുള്ള ഉത്തരവ് പുറത്തിറക്കി. പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ∙ കുവൈത്ത് പൗരത്വം കരസ്ഥമാക്കിയ ഒരു വിദേശിക്ക് ഭാര്യയുടെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈത്ത് സ്വദേശികളായി കണക്കാക്കും. …