സ്വന്തം ലേഖകൻ: റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ കുര്‍സ്‌ക് മേഖലയില്‍ ഈ മാസം ആറിന് ആരംഭിച്ച കരയധിനിവേശം യുക്രൈന്‍ സൈന്യം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിപ്പിച്ചു. ബെല്‍ഗൊരോദ് മേഖലയില്‍ യുക്രൈന്‍ കരസേന എത്തി. ഇതോടെ, ബുധനാഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുര്‍സ്‌കിലും ബെല്‍ഗൊരോദിലും നിന്നായി 1.3 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും വീടുകള്‍ തകര്‍ന്നെന്നും സ്ഥിതി ഗുരുതരമാണെന്നും …
സ്വന്തം ലേഖകൻ: സ്കൂൾ ബാഗിൻ്റെ ഭാരം കുറയ്ക്കാൻ നടപടിയുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. അമിതഭാരമുള്ള ബാഗുകൾ ചുമക്കുന്നതിൻ്റെ ദീർഘകാല പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയുമായാണ് ഒമാൻ വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പാലിച്ച് ലോകാരോഗ്യസംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് മങ്കിപോക്സിൽ ഡബ്ള്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മങ്കിപോക്സ് പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 450 പേരെങ്കിലും കോംഗോയിൽ മങ്കിപോക്സ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇപ്പോൾ മധ്യ, കിഴക്കൻ ആഫ്രിക്കയുടെ ഭാഗങ്ങളിലും …
സ്വന്തം ലേഖകൻ: രാജ്യത്തിൻറെ 78-ാം സ്വാതന്ത്ര്യദിനത്തിൽ ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകവ്യക്തിഗത നിയമം രാജ്യത്തിന് ആവശ്യമാണെന്നായിരുന്നു ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒപ്പം ‘ഒരു രാജ്യം ഒരൊറ്റ തിരഞ്ഞെടുപ്പ്’ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വ്യക്തിനിയമങ്ങൾ ചർച്ച ചെയ്യണമെന്ന് മോദി പറഞ്ഞു. വിവേചനപരമായ സാമുദായിക നിയമങ്ങൾ …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെ അലസത നാടിന്റെ വികസനത്തിന് വിഘാതമാകുന്നു എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷുകാരുടെ ജോലി ചെയ്യാനുള്ള വിമുഖത സര്‍ കീര്‍ സ്റ്റാര്‍മറുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊഴില്‍ക്ഷമതാ പ്രായത്തിലുള്ള 95 ലക്ഷത്തോളം പേരാണ് യാതൊരു ജോലിയും ചെയ്യാതെ ഇരിക്കുകയോ, ജോലി അന്വേഷിക്കുകയോ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ …
സ്വന്തം ലേഖകൻ: അടുത്തമാസം ആദ്യം ആരംഭിക്കുന്ന പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താന്‍ സിവിൽ, തൊഴിൽ, വാണിജ്യം തുടങ്ങിയ ഏതെങ്കിലും കേസുകളുള്ളവർ അത് തീർപ്പാക്കണമെന്ന് അധികൃതർ. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് പൂർണ പിന്തുണയും മാർഗനിർദ്ദേശവും നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനും അറിയിച്ചു. യുഎഇയിൽ നിയമപരമായി താമസിക്കുന്ന, വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ആളുകളെ ഈ അവസരം പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്നു. മാതൃരാജ്യത്തേക്ക് മടങ്ങുന്ന ക്രിമിനൽ …
സ്വന്തം ലേഖകൻ: ബിനാമി ബിസിനസ് സ്ഥാപനങ്ങളെക്കൂറിച്ച് വിവരം നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാണിജ്യ മന്ത്രാലയം അവസരമൊരുക്കി. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് വിദേശികള്‍ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളെക്കൂറിച്ച് അറിയിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പുതിയ സേവനത്തെക്കുറിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സുകളെ സര്‍ക്കുലര്‍ വഴി അറിയിക്കുകയും …
സ്വന്തം ലേഖകൻ: സൗദിയിലെ വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ഫീസ് ഒഴിവാക്കാനുള്ള തീരുമാനം അടുത്ത വർഷം ഡിസംബർ 31 വരെ നീട്ടാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭയുടെ പ്രതിവാര സമ്മേളനമാണ് ഈ തീരുമാനം കൈക്കൊണ്ടത്. വ്യാവസായിക മേഖലയിലെ പ്രവാസി തൊഴിലാളികൾക്കുള്ള ഫീസ് അഞ്ച് …
സ്വന്തം ലേഖകൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പിഴയൊടുക്കി തെറ്റ് തിരുത്താൻ അവസരം. വീസ നിയമപ്രകാരമാക്കാനുള്ള അവസരം ഉപയോഗിക്കാതെ നിയമലംഘനം തുടർന്നാൽ നാടുകടത്തുമെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇവർക്ക് പിന്നീട് ഒമാനിലേക്കു തിരികെ വരാൻ അനുവാദമില്ല. നിയമലംഘകരെ നാടുകടത്തുന്നതിനുള്ള ചെലവ് തൊഴിലുടമയോ സ്ഥാപനമോ വഹിക്കണം. സ്വദേശികൾക്കു നിശ്ചയിച്ചിട്ടുള്ള തസ്തികയിൽ പ്രവാസികൾ ജോലി …
സ്വന്തം ലേഖകൻ: വിലപിടിപ്പുള്ള രേഖകളും വസ്തുക്കളും നഷ്ടപ്പെട്ടാൽ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാൻ സൗകരൃമൊരുക്കി ഖത്തർ ആഭ്യന്തരമന്ത്രാലയം. ഖത്തർ ഐ.ഡി, ചെക്ക്, മൊബൈൽ ഫോൺ, പണം, പേഴ്സ് എന്നിവ നഷ്ടപ്പെട്ടാൽ മെട്രാഷ് ആപ്പ് വഴി റിപ്പോർട്ട് ചെയ്യാനും അതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനായ മെട്രാഷ് രണ്ടിൽ സൗകരൃമൊരുക്കിയതായി അധികൃതർ അറിയിച്ചു. ഇത്തരം വസ്തുക്കൾ …