സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങളിൽ നടപടികളുമായി ഒമാൻ തൊഴിൽ മന്ത്രാലയം. നിയമ ലംഘനങ്ങളില്‍ നിയമനടപടികള്‍ ഇല്ലാതെ ഒത്തുതീർപ്പാക്കാൻ സാധിക്കുന്ന മന്ത്രിതല പരിഹാരങ്ങൾ ആണ് മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിൽ നിയമ ലംഘനങ്ങൾ ഇതിലൂടെ കുറയ്ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ നീക്കവുമായി തൊഴിൽ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. സ്വദേശിവത്കരണം നടത്തിയ മേഖലകളിൽ പ്രവാസികളെ …
സ്വന്തം ലേഖകൻ: നിശ്ചിത തൊഴിലുകളിൽ താൽക്കാലികമായി പ്രവാസികൾക്ക് വീസ വിലക്ക് ഏർപ്പെടുത്തി ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനം (452/2024) പുറപ്പെടുവിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെച്ചത്. പുതിയ തീരുമാനം രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ തൊഴിലാളികൾ, ക്ലീനിംഗ് തൊഴിലാളികൾ, ലോഡർമാർ, ഇഷ്ടികപ്പണിക്കാർ, സ്റ്റീൽ ഫിക്‌സർമാർ, …
സ്വന്തം ലേഖകൻ: തൊഴില്‍ വീസയില്‍ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ബിസിനസ് ഉടമസ്ഥാനവകാശമോ പങ്കാളിത്തമോ പാടില്ലെന്ന വാണിജ്യ മന്ത്രാലയത്തിന്‍റെ തീരുമാനം തിരിച്ചടിയാവുമെന്ന് വിലയിരുത്തല്‍. ഇത് രാജ്യത്തെ നിക്ഷേപങ്ങളെ ദോഷകരമായി ബാധിച്ചേക്കാമെന്നും സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയായി മാറുമെന്നുമാണ് വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം പുനഃപരിശോധിക്കാനിരിക്കുകയാണ് അധികൃതര്‍. തീരുമാനം നടപ്പില്‍ വരുത്തുന്നതിന്‍റെ പ്രായോഗിക പ്രശ്‌നങ്ങളെ കുറിച്ച് വാണിജ്യ …
സ്വന്തം ലേഖകൻ: തൊഴില്‍ ബന്ധങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള ചില വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഒരു ദശലക്ഷം വരെ ദിര്‍ഹം പിഴയായി ഈടാക്കും. തൊഴില്‍ ബന്ധങ്ങളുടെ നിയന്ത്രണങ്ങളെ കുറിച്ച് പറയുന്ന നിയമത്തിലാണ് ഈ പുതിയ നിയമം വ്യക്തമാക്കുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെ ജോലിക്ക് നിയമിക്കുക അല്ലെങ്കിൽ ജോലി നൽകാതെ അവരെ …
സ്വന്തം ലേഖകൻ: കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് മാതാപിതാക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപെ പിൻഭാഗത്തെ സീറ്റുകൾ രണ്ട് തവണ പരിശോധിക്കണമെന്ന് പൊലീസ് നിർദേശിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പൊലീസ് മാതാപിതാക്കൾക്ക് നിർദേശം നൽകിയത്. ‘നിങ്ങളുടെ കുട്ടിയുടെ സുരക്ഷയ്ക്കായി അവരെ ഒരിക്കലും വാഹനത്തിലാക്കി പോകുമ്പോൾ ശ്രദ്ധിക്കാതെ പോകരുത്. നിങ്ങൾ പുറത്തുകടക്കുന്നതിന് …
സ്വന്തം ലേഖകൻ: അവധിക്ക് ശേഷം ഗൾഫ് നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികളെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കിൽ മൂന്നു മുതൽ അഞ്ചിരിട്ടി വരെ വർധനയാണ് വരുത്തിയത്. സാധാരണ 12,000 മുതൽ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകൾക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലായി. ഓണക്കാലം കഴിയുന്നതുവരെ ഇനി ടിക്കറ്റ് നിരക്കിൽ …
സ്വന്തം ലേഖകൻ: യുഎഇയിലെ മുൻ റേഡിയോ അവതാകര ആർജെ ലാവണ്യ ( രമ്യാ സോമസുന്ദരം) (41)അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിലെ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയിരുന്നു ലാവണ്യ. പതിനഞ്ചു വർഷത്തിലധികം മാധ്യമരംഗത്ത് ലാവണ്യ പ്രവർത്തിച്ചു. ക്ലബ് എഫ്എം, റെഡ്എഫ്എം, യുഎഫ്എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിൽ …
സ്വന്തം ലേഖകൻ: വിമാനസര്‍വീസുകളും ബാങ്കുകളും ഉള്‍പ്പെടെ നിശ്ചലമാകാൻ കാരണമായ മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ നീല സ്ക്രീൻ സാങ്കേതികത്തകരാർ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്. സൈബര്‍ സുരക്ഷാ സോഫ്റ്റ് വെയര്‍ കമ്പനിയായ ഫോര്‍ട്രയാണ് അപകടസാധ്യത കണ്ടെത്തിയിരിക്കുന്നത്. വിന്‍ഡോസ് 10, വിന്‍ഡോസ് 11, വിന്‍ഡോസ് സെര്‍വര്‍ 2016, വിന്‍ഡോസ് സെര്‍വര്‍ 2019, വിന്‍ഡോസ് സെര്‍വര്‍ 2022 എന്നിവയിലെ കോമണ്‍ ലോഗ് ഫയല്‍ …
സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ടെസ്ല സി.ഇ.ഒയും എക്‌സ് (പഴയ ട്വിറ്റര്‍) ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. ‘തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു …
സ്വന്തം ലേഖകൻ: തന്റെ അദ്യ ബജറ്റില്‍ തന്നെ പണപ്പെരുപ്പ നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കില്‍ മിനിമം വേതനം കൊണ്ടു വരുമെന്ന സൂചനകള്‍ നല്‍കുകയാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. വരുന്ന ഒക്ടോബറില്‍ ലിവിംഗ് വേജ് ഏതാണ്ട് നാലു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍, മിനിമം വേതനം മണിക്കൂറില്‍ 12 പൗണ്ടോളം ആകും. അതുപോലെ ക്ഷേമ പദ്ധതികള്‍ക്കുള്ള …