സ്വന്തം ലേഖകൻ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ടുകള്‍ മുഴുവന്‍ തൂത്തുവാരിയെടുത്ത് റിഫോം യുകെ വളരാന്‍ തുടങ്ങിയതോടെ പിടിച്ചു നില്ക്കാന് കുറുക്കുവഴികള്‍ തേടി ടോറികള്‍ രംഗത്ത്. അനധികൃതമായി ദിവസവും യുകെയില്‍ എത്തുന്നവരെ തടയാനോ അഭയാര്‍ത്ഥി അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ അവരെ റുവാണ്ടയില്‍ താമസിപ്പിക്കാനോ ഉള്ള ഒരു ശ്രമവും വിജയിക്കാതിരിക്കവേ നിയമപരമായി യുകെയില്‍ എത്തിയവര്‍ക്ക് പാര പണിയുന്ന നയങ്ങള്‍ …
സ്വന്തം ലേഖകൻ: മോർഗേജുള്ളവർക്കും വീടു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസമായി പലിശനിരക്കിൽ ഇളവ്. നിലവിൽ 4.75 ശതമാനമായിരുന്ന പലിശനിരക്ക് 4.5 ശതമാനമായാണ് കുറച്ചത്. ആറു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തുന്നത്. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് പലിശനിരക്ക് കുറയ്ക്കാൻ തീരുമാനം …
സ്വന്തം ലേഖകൻ: സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കരുതെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും നല്കി. സജീവമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നും, അക്കൗണ്ട് ബാലന്‍സ് 100 -200 ദിനാറില്‍ കുറവാണെങ്കിലോ പ്രതിമാസം രണ്ട് ദിനാര്‍ ഈടാക്കുന്ന് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി. കേരളത്തിലേക്കുള്ള മസ്കത്ത്-കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗലാപുരം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഫെബ്രുവരി 9 മുതൽ പ്രാബല്യത്തിൽ വരുന്ന റദ്ദാക്കലുകൾ മാർച്ച് 25 വരെ തുടരും. മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് നടത്തിയിരുന്ന എയർ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈ മാസം 22ന് പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. രാജ്യത്തിന്റെ തുടക്കത്തിന് കാരണമായ ആ ദിവസത്തിന്റെ ആഘോഷമാണ് ഓരോ വർഷവും ഫെബ്രുവരി 22ന് സ്ഥാപകദിനമായി ആഘോഷിക്കുന്നത്. ശനിയാഴ്ചയാണ് ഇത്തവണ സ്ഥാപക ദിനം …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഭക്ഷണശാലകളിൽ പൂച്ചകളെയോ എലികളെയോ കണ്ടെത്തിയാൽ 2000 റിയാൽ പിഴ ചുമത്തുമെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഭക്ഷണമേഖലയിൽ പ്രവർത്തിക്കുന്ന കടകളും സ്ഥാപനങ്ങളും മുനിസിപ്പൽ ലൈസൻസ് നേടിയില്ലെങ്കിൽ 50,000 റിയാൽ വരെ പിഴ ചുമത്തും. ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ മൃഗങ്ങളെയോ പക്ഷികളെയോ കശാപ്പ് ചെയ്യുന്നതിനും 2000 റിയാൽ പിഴ ചുമത്തും. നിയമലംഘനം …
സ്വന്തം ലേഖകൻ: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് നൂറിലധികം സ്റ്റാഫ് നഴ്സ് (പുരുഷന്) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങില്‍ ബി.എസ്സി, പോസ്റ്റ് ബി.എസ്സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എല്‍.എസ്. (ബേസിക് ലൈഫ് …
സ്വന്തം ലേഖകൻ: ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു. പലസ്തീനികളെ ഇതിനകംതന്നെ മേഖലയില്‍ കൂടുതല്‍ സുരക്ഷിതവും മനോഹരവുമായ പ്രദേശങ്ങളില്‍ പുതിയതും ആധുനികവുമായ വീടുകളോടെ പുനരധിവസിപ്പിക്കാമായിരുന്നു. …
സ്വന്തം ലേഖകൻ: സ്വവര്‍ഗാനുരാഗികളായ തങ്ങളുടെ അംഗങ്ങളെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്)യ്ക്ക് ലഭിച്ച രഹസ്യരേഖകളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്വവര്‍ഗാനുരാഗികളായ ഹമാസ് അംഗങ്ങള്‍ ബന്ദിക്കളാക്കിയ ഇസ്രയേലി പുരുഷന്മാരെ ബലാത്സംഗംചെയ്തതായും വെളിപ്പെടുത്തലുണ്ട്. ‘സദാചാര പരിശോധന’യില്‍ ഹമാസിലെ 94 അംഗങ്ങള്‍ പരാജയപ്പെട്ടതായാണ് രഹസ്യരേഖയില്‍ പറയുന്നത്. സ്വവര്‍ഗലൈംഗികബന്ധം, നിയമാനുസൃതമായി ബന്ധമില്ലാത്ത സ്ത്രീകളുമായുള്ള …
സ്വന്തം ലേഖകൻ: അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരെയാണ് കഴിഞ്ഞദിവസം അമേരിക്ക സൈനിക വിമാനത്തില്‍ തിരിച്ചയച്ചത്. കൈകളില്‍ വിലങ്ങുകളും കാലുകളില്‍ ചങ്ങലയും ധരിപ്പിച്ചാണ് ഇവരെ വിമാനത്തില്‍ ഇന്ത്യയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. തിരിച്ചയച്ചവരെ യു.എസ്. കൈകാര്യംചെയ്ത രീതിയില്‍ വ്യാപക പ്രതിഷേധവും ഇന്ത്യയിലുയരുന്നുണ്ട്. അതിനിടെ, ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിന്റെ വീഡിയോ യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം മേധാവി …