സ്വന്തം ലേഖകൻ: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന അഭ്യൂഹങ്ങൾ മകൻ വിജയ് യേശുദാസ് നിഷേധിച്ചു. യേശുദാസ് അമേരിക്കയിൽത്തന്നെയാണുള്ളതെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും കുടുംബം വ്യക്തമാക്കി. ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വ്യാഴാഴ്ച രാവിലെയാണ് സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരന്നത്. ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇതു വാർത്തയാവുകയും ചെയ്തു. എങ്ങനെയാണ് ഇത്തരമൊരു വാർത്ത …
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കഴിവുള്ള ബിരുദധാരികളെ ജോലിക്കെടുക്കാനായി യു.എസ്. കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡുകള്‍ വാങ്ങാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ലക്ഷം ഡോളര്‍ അഥവാ 43.5 കോടി ഇന്ത്യന്‍ രൂപ നല്‍കി യു.എസ്. പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വാഗ്ദാനം. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന്‍ തുടങ്ങിയ …
സ്വന്തം ലേഖകൻ: യുകെയിലേക്ക് ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. കൽപ്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്‌സ് അഗസ്റ്റിൻ (25) എന്നിവരെ കർണാടകയിലെ ഹുൻസൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രതികൾ …
സ്വന്തം ലേഖകൻ: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍നെ (25) ആണ് താമസസ്ഥലത്ത് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍ ബിരുദ വിദ്യാർഥിനിയായിരുന്നു ഡോണ. രണ്ടുവര്‍ഷം മുൻപാണ് …
സ്വന്തം ലേഖകൻ: ഇറ്റലിയിൽ വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടിയ കേസിൽ മലയാളിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പി.ആർ. രൂപേഷ് എന്നയാളെ കേരളത്തിൽനിന്നാണ് പിടികൂടിയത്. തട്ടിപ്പിനിരയായ മറ്റൊരു മലയാളി ഡിജോ ഡേവിസ് എന്ന യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. വ്യാജ റസിഡന്റ് പെർമിറ്റുമായി ഇറ്റലിയിൽ പോയ ഡിജോ നാടുകടത്തപ്പെട്ട് കഴിഞ്ഞമാസം 25ന് ഡൽഹിയിലെത്തിയിരുന്നു. പിന്നാലെയാണ് …
സ്വന്തം ലേഖകൻ: ഒമാൻ എയർ വിവിധ ഇന്ത്യൻ സെക്ടറുകളിലേക്കും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലേക്കും ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്ക് 23 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. ദോഹ 23 റിയാൽ, ഗോവ 33 റിയാൽ, ബെംഗളൂരു 33 റിയാൽ, ഇസ്താംബൂൾ, സാൻസിബാർ, ദാറുസ്സലാം 43 റിയാൽ, ക്വാലലംപൂർ 89 റിയാൽ എന്നിങ്ങനെയാണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കമ്പനികളുടെ വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) ഭേദഗതി വരുത്തി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സൗദ് അൽ സബാഹ് ആണ് മന്ത്രിസഭാ പ്രമേയം നമ്പർ 1/2025 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളുടെ …
സ്വന്തം ലേഖകൻ: റഷ്യൻ അധിനിവേശ യുക്രെയിനിൽ നിന്നുൾപ്പെടെയുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന ഓഫറുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് റഷ്യയുടെ വാഗ്ദാനം. തിങ്കളാഴ്ച റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പുടിന്‍ തൻ്റെ വാഗ്ദാനം മുന്നോട്ടുവെച്ചത്. …
സ്വന്തം ലേഖകൻ: കുടിയേറ്റം കുറയ്ക്കുന്നതില്‍ കണ്ണുനട്ട് കാനഡ കൊണ്ടുവന്ന പുതിയ വിസാച്ചട്ടം, ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും കാര്യമായി ബാധിക്കും. ഈ മാസം ആദ്യമാണ് ‘ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍’ എന്ന പുതിയ വിസാചട്ടം രാജ്യത്ത് നിലവില്‍വന്നത്. വിദേശ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ വിസാ പദവിയില്‍ ഏതു സമയത്തും എത്തരത്തിലുമുള്ള മാറ്റവും …
സ്വന്തം ലേഖകൻ: പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. യു.എസ്സിലെ ഷിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും പറന്നുയര്‍ന്ന് അപകടമൊഴിവാക്കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 08:50-ഓടെയാണ് സംഭവമുണ്ടായത്. സ്വകാര്യ ജെറ്റാണ് പറന്നുയരാനായി സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുന്നിലെത്തിയത്. അനുമതിയില്ലാതെയാണ് …