സ്വന്തം ലേഖകൻ: വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ഹമാസും ഇസ്രയേലും. നാല് ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാകും മോചിപ്പിക്കുക. ഇസ്രയേലും ഇന്ന് 180 തടവുകാരെ മോചിപ്പിക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് ബന്ദികളായിരുന്നവരെയാണ് ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോൻ …
സ്വന്തം ലേഖകൻ: ജനപ്രിയ സിനിമകളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, …
സ്വന്തം ലേഖകൻ: നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന് റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് …
സ്വന്തം ലേഖകൻ: യുകെയിലും അയര്‍ലന്‍ഡിലും ഭീതി വിതച്ച് ആഞ്ഞടിച്ച എയോവിന്‍ കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡില്‍ കാറിനു മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചത് ഒഴിച്ചാല്‍ മറ്റ് ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതി മുടങ്ങുകയും കാര്യമായ ഗതാഗത തടസങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ മൊബൈല്‍ നെറ്റുവര്‍ക്കുകളെയും എയോവിന്‍ …
സ്വന്തം ലേഖകൻ: റെസിഡന്‍സ് പെര്‍മിറ്റുകള്‍ ഇ വീസയ്ക്ക് വഴിമാറി; പ്രവേശനം ലഭിക്കാതെ കുടുങ്ങി യാത്രക്കാർ. യുകെ പ്രവാസികളുടെ കൈവശം ഉണ്ടായിരുന്ന ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടു. അതേസമയം അതിനു പകരമായി വന്ന ഇ വീസ സംവിധാനം ശരിയായ രീതിയില്‍ പ്രവൃത്തിക്കുന്നുമില്ല. തത്ഫലമായി വിദേശികള്‍ക്ക്, നിയമപരമായ അര്‍ഹതയുണ്ടെങ്കില്‍ കൂടി യുകെയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയാണ്. ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഡിജിറ്റലൈസ് …
സ്വന്തം ലേഖകൻ: ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് നികുതി വേട്ട സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് അവകാശപ്പെട്ടിട്ട് സംഭവിക്കുന്നത് നേരെ തിരിച്ച്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റിലെ ടാക്‌സ് റെയ്ഡിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം അതിവേഗ നിരക്കില്‍ തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് കമ്പനികള്‍ ചെയ്യുന്നതെന്ന് സര്‍വ്വെ വെളിപ്പെടുത്തുന്നു. 2009-ലെ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇതിന് മുന്‍പ് വന്‍തോതില്‍ …
സ്വന്തം ലേഖകൻ: വടക്കൻ ലൊസാഞ്ചലസിൽ ബുധനാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കി. 10,176 ഏക്കറിൽ നാശം വരുത്തിയ തീ 4000 അഗ്നിരക്ഷാ ഉദ്യോഗസ്ഥർ 3 ദിവസം ജോലി ചെയ്താണ് കെടുത്തിയത്. വ്യാപക നാശം വരുത്തിയ ഈ മാസം ആദ്യം ഉണ്ടായ 2 തീപിടിത്തങ്ങളെക്കാൾ എളുപ്പത്തിൽ അണയ്ക്കാൻ കഴിഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം കാട്ടുതീ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം യുഎഇയിലെ 10,500ലധികം തൊഴിലാളികള്‍ക്ക് പുതുതായി നടപ്പിലാക്കിയ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിച്ചതായി യുഎഇ മാനവ വിഭവശേഷി – സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. വിവിധ കാരണങ്ങളാല്‍ തൊഴില്‍ നഷ്ടമാവുന്നവര്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ് ഈ പദ്ധതി. രാജ്യത്തുടനീളമുള്ള ഫെഡറല്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലകളിലെ …
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും വ്യക്തികളുടെയും ബിസിനസ് ഉടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള 60 മില്യന്‍ ഒമാനി റിയാലിന്റെ സാമ്പത്തിക ഇളവുകളും ഒത്തുതീര്‍പ്പുകളും ഉള്‍പ്പെടുന്ന പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇളവുകളും റദ്ദാക്കലുമാണ് പാക്കേജിലുള്ളത്. പ്രവാസി തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരു പോലെ പ്രയോജനകരമാണ് പുതിയ തീരുമാനങ്ങള്‍. സാമ്പത്തിക പാക്കേജിലെ …
സ്വന്തം ലേഖകൻ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഖത്തര്‍ ഡിജിറ്റല്‍ ഐഡൻ്റിറ്റി (ക്യുഡിഐ) ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റുകളിലൂടെ എളുപ്പത്തില്‍ പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അവരുടെ രേഖകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും, അതോടൊപ്പം ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്ന സ്മാര്‍ട്ട് …