സ്വന്തം ലേഖകൻ: സ്വീഡന് നടുങ്ങിയിരിക്കുകയാണ്. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള കൂട്ടക്കൊലയില്‍ അന്വേഷണം തുടരുന്നതിനിടെ അക്രമിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്ബെര്‍ഗ്സ്ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിലായിരുന്നു രാജ്യത്തെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. ചുരുങ്ങിയത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഒറെബ്രോ നഗരത്തിന്റെ പോലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് …
സ്വന്തം ലേഖകൻ: ട്രാൻസ്ജെൻഡർ അത്ലറ്റുകൾ പെൺകുട്ടികളുടെയും സ്ത്രീകളുടെയും കായിക ഇനങ്ങളിൽ മത്സരക്കുന്നത് വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഇന്നലെെ ഒപ്പുവെച്ചു. ‘സ്ത്രീകളുടെ കായിക വിനോദങ്ങളിൽ നിന്ന് പുരുഷന്മാരെ അകറ്റി നിർത്തൽ” എന്ന ഉത്തരവ് ഫെഡറൽ ഏജൻസികൾക്ക് ടൈറ്റിൽ IX നടപ്പിലാക്കാൻ വിശാലമായ അധികാരം നൽകുന്നു, ഫെഡറൽ ധനസഹായമുള്ള …
സ്വന്തം ലേഖകൻ: തെക്കേ അമേരിക്കയിലേക്കുള്ള ദീര്‍ഘദൂര വിമാനങ്ങള്‍, പ്രക്ഷുബ്ധമായ കടലിലൂടെ ആടിയുലഞ്ഞ ബോട്ടുകളിലൂടെയുള്ള യാത്ര, അപകടം പതിയിരിക്കുന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള കാല്‍നടയാത്ര, യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ ഇരുണ്ട ജയിലുകള്‍…അമേരിക്ക തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ 104 ഇന്ത്യക്കാര്‍ കടന്നുപോയത് ഒരു ദു:സ്വപ്നം പോലെയുള്ള അനുഭവങ്ങളിലൂടെയാണ്. തൊഴില്‍ വീസയെന്ന ഏജന്റുമാരുടെ വാഗ്ദാനത്തില്‍ അകപ്പെട്ട് ഒടുവില്‍ വഞ്ചിതരായി ദുരിതങ്ങള്‍മാത്രം നിറഞ്ഞ വഴിയിലൂടെയാണ് ഇവരില്‍ …
സ്വന്തം ലേഖകൻ: യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരിൽ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തിൽ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സൈനിക വിമാനത്തിൽ …
സ്വന്തം ലേഖകൻ: നിരവധി യാത്രക്കാര്‍ ആശയിച്ചിരുന്ന കൊച്ചി- ലണ്ടന്‍ ഫ്ലൈറ്റ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ ബദല്‍ സംവിധാനം ഒരുക്കാന്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) തന്നെ നേരിട്ടിറങ്ങുകയാണ്. ലണ്ടനിലെ ഗാറ്റ്വിക്കിനും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് എയര്‍വേയ്സുമായും മറ്റു പല യൂറോപ്യന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുത്തിരിക്കുകയാണ് …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്കൂൾ ഹോളിഡേ ഫൈനായി കഴിഞ്ഞവർഷം മാതാപിതാക്കൾ അടച്ചത് റെക്കോർഡ് പിഴ. കഴിഞ്ഞ അധ്യയന വർഷം 443,322 പൗണ്ടാണ് ഇത്തരത്തിൽ വിവിധ കൗൺസിലുകൾക്ക് മാതാപിതാക്കൾ പിഴയായി നൽകിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ. 2016-17 അധ്യയന വർഷത്തിലാണ് അനധികൃതമായി സ്കൂളുകളിൽനിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കൾക്ക് പിഴ വിധിക്കാൻ സർക്കാർ ആരംഭിച്ചത്. അന്നു മുതൽ …
സ്വന്തം ലേഖകൻ: മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ കൂടുതൽ സേവനങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന പോർട്ടൽ ആയ അബ്ഷർ. റിയാദിൽ എംപ്ലോയീസ് ക്ലബിന്റെ ചടങ്ങിനിടെ മന്ത്രാലയം സിവിൽ സ്റ്റേറ്റസ് ഏജൻസി സൂപ്പർവൈസർ മേജർ ജനറൽ സലേഹ് അൽ മുറബ്ബയാണ് ഇക്കാര്യം വിശദമാക്കിയത്. മരണ സർട്ടിഫിക്കറ്റിന് പുറമെ ജനന സർട്ടിഫിക്കറ്റ്, ഫാമിലി റജിസ്റ്റർ എന്നിവയാണ് അബ്ഷറിലെ പുതിയ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ വേതന സംരക്ഷണ വ്യവസ്ഥകൾ പുതുക്കി. ഇതു പ്രകാരം കമ്പനികൾക്ക് മുദാദ് പ്ലാറ്റ്ഫോമിൽ വേതന സംരക്ഷണ രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി അറുപതിൽ നിന്ന് 30 ദിവസമാക്കി കുറച്ചു. പുതിയ നടപടി മാർച്ച് 1 മുതൽ പ്രാബല്യത്തിലാകും. മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് വ്യവസ്ഥകൾ പുതുക്കിയത്. നാളിതുവരെ സ്ഥാപനങ്ങൾക്ക് വേതന സംരക്ഷണ …
സ്വന്തം ലേഖകൻ: ബഹ്റൈനിലെ സ്വദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും പുതിയ തിരിച്ചറിയൽ കാർഡ് ഒരുക്കുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കും രാജ്യാന്തര മാനദണ്ഡങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത കാർഡ് ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റിയാണ് പുറത്തിറക്കുക. ഐഡി കാർഡ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഗവൺമെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമത നൽകുന്നതിന്റെയും ഭാഗമായാണിത്. അടിയന്തരമായി തിരിച്ചറിയൽ കാർഡ് പുതുക്കി എടുക്കേണ്ട …
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ശേഷം സര്‍ക്കാര്‍-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന് (സിഎസ്സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഉദേശിച്ചുള്ളതാണ് പുതിയ നീക്കം. നിലവില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഘട്ടം ഘട്ടമായി വിദേശി തൊഴിലാളികളെ കുറച്ച് കൊണ്ടു വരുന്നുതിന് പിന്നാലെയാണ് പൊതുമേഖലയിലടക്കം വിദേശികളുടെ കരാറുകള്‍ …