1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്വീഡിഷ് ക്യാമ്പസിലെ വെടിവെപ്പ്; മരണസംഖ്യ ഉയരുന്നു; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം
സ്വീഡിഷ് ക്യാമ്പസിലെ വെടിവെപ്പ്; മരണസംഖ്യ ഉയരുന്നു; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം
സ്വന്തം ലേഖകൻ: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പില്‍ മരണം 11 ആയി ഉയര്‍ന്നതായി പൊലീസ്. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള ആറ് പേരും മുതിര്‍ന്നവരാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് പേര്‍ക്ക് വെടിയേറ്റ മുറിവാണെന്നും ഒരാള്‍ക്ക് അല്ലാതെയുള്ള ചെറിയ മുറിവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരാളുടെ നില ഗുരുതരമാണ്. നിലവില്‍ കൊലപാതകം, വെടിവെപ്പ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നിവ …
എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന്‍ ബാക്കിയുണ്ടാവില്ല; ഭീഷണിയുമായി ട്രംപ്
എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന്‍ ബാക്കിയുണ്ടാവില്ല; ഭീഷണിയുമായി ട്രംപ്
സ്വന്തം ലേഖകൻ: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ …
മഹാ കുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി; ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തി
മഹാ കുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി; ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തി
സ്വന്തം ലേഖകൻ: മഹാ കുംഭമേളയിൽ എത്തി ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ഗംഗയില്‍ പൂജ നടത്തിയ ശേഷമാണ് സ്‌നാനം നടത്തിയത്. ഹിന്ദു പാരമ്പര്യം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള ദിവസമായതിനാലാണ് സ്‌നാനത്തിനായി മോദി ഇന്നേ ദിവസം തിരഞ്ഞെടുത്തത്. മോദിയുടെ സന്ദ​ർശനം കണക്കിലെടുത്ത് …
അസാധാരണമായ കുടിയേറ്റ ഉടമ്പടി; US ന് ജയില്‍ വാടകയ്ക്ക് നല്‍കാന്‍ എല്‍ സാല്‍വദോര്‍
അസാധാരണമായ കുടിയേറ്റ ഉടമ്പടി; US ന് ജയില്‍ വാടകയ്ക്ക് നല്‍കാന്‍ എല്‍ സാല്‍വദോര്‍
സ്വന്തം ലേഖകൻ: ക്രിമിനലുകളുള്‍പ്പെടെ യു.എസ്. നാടുകടത്തുന്ന ആരെയും മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ സ്വീകരിക്കും. ”ലോകത്തൊരിടത്തും മുന്‍പ് കേട്ടിട്ടില്ലാത്ത അസാധാരണമായ കുടിയേറ്റ ഉടമ്പടിക്ക്” എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കലെ സമ്മതിച്ചതായി യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. യു.എസിലെ ക്രിമിനലുകളെ പാര്‍പ്പിക്കാനായി എല്‍ സാല്‍വദോറില്‍ ഒരുവര്‍ഷം മുന്‍പുണ്ടാക്കിയ ജയിലില്‍ ഇടംനല്‍കാമെന്ന് ബുക്കലെ …
അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ യുഎസ് വിമാനം അമൃത്‌സറിൽ ഇറങ്ങി
അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ യുഎസ് വിമാനം അമൃത്‌സറിൽ ഇറങ്ങി
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ്. സൈനിക വിമാനം സി-17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമൃത്സര്‍ …
‘പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും’; പ്രഖ്യാപനവുമായി ട്രംപ്
‘പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കും, ഹമാസിനെ ഉന്മൂലനം ചെയ്യും’; പ്രഖ്യാപനവുമായി ട്രംപ്
സ്വന്തം ലേഖകൻ: പലസ്തീനികളെ ഒഴിപ്പിച്ച് ഗാസ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ പുനർനിർമിച്ച് എല്ലാവരേയും ഉൾക്കൊള്ളുന്ന പ്രദേശമാക്കും. പലസ്തീനികളെ ഗാസയ്ക്ക് പുറത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ച് ഇസ്രയേൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ട്രംപ് പ്രസിഡന്റായ ശേഷം വൈറ്റ് …
പോസ്റ്റ് സ്റ്റഡി വീസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാൻ കടുത്ത നിബന്ധനകള്‍
പോസ്റ്റ് സ്റ്റഡി വീസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാൻ കടുത്ത നിബന്ധനകള്‍
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച്, സ്‌കില്‍ഡ് വീസയില്‍ ബ്രിട്ടനില്‍ വന്ന് ജോലി ചെയ്യുന്നതിന് ഏറ്റവും ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആയിരിക്കണം. 2024 ഏപ്രില്‍ നാലു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നാല്‍, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ നിന്നും സ്‌കില്‍ഡ് വീസയിലേക്ക് …
പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ
പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ മുൻകൂട്ടി അറിയിക്കുന്നതാണ് (ഡിക്ലറേഷൻ) സുരക്ഷിതം. പഠനത്തിനായി പോകുന്നു …
റെക്കോർഡ് നിരക്ക്: രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ തിക്കും തിരക്കും
റെക്കോർഡ് നിരക്ക്: രൂപയുടെ ഇടിവ് നേട്ടമാക്കി പ്രവാസികൾ; മണി എക്സ്ചേഞ്ചുകളിൽ തിക്കും തിരക്കും
സ്വന്തം ലേഖകൻ: ഇന്ത്യയിൽ രൂപയുടെ മൂല്യത്തിന് കുത്തനെ ഇടിവ് സംഭവിച്ചതോടെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് റെക്കോർഡ് നിരക്ക്. കഴിഞ്ഞ ദിവസം ഒരു ദിനാറിന്‌ 235 രൂപ വരെയാണ് ചില എക്സ്ചേഞ്ചുകളിൽ നിന്ന് ലഭിച്ച നിരക്ക്. രൂപയുമായുള്ള ബഹ്‌റൈൻ ദിനാറിന്റെ കൈമാറ്റത്തിന് ഇത്രയും ഉയർന്ന നിരക്കായതോടെ ഇന്നലെ വൈകിട്ട് മുതൽ മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് …
പരിശോധന കടുപ്പിച്ച് യുഎഇ: 6000 പേർ അറസ്റ്റിൽ; പിടിക്കപ്പെടുന്നവർക്ക് വൻ പിഴയും ആജീവനാന്ത വിലക്കും
പരിശോധന കടുപ്പിച്ച് യുഎഇ: 6000 പേർ അറസ്റ്റിൽ; പിടിക്കപ്പെടുന്നവർക്ക് വൻ പിഴയും ആജീവനാന്ത വിലക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 6000 പേർ അറസ്റ്റിലായി. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലു മാസം നീണ്ട പൊതുമാപ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ച് ഡിസംബർ 31ന് …