1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘കഴിവുള്ളവർക്ക് രാജ്യത്തേക്ക് വരാം’; എച്ച്-1ബി വീസയിൽ നിലപാട് അറിയിച്ച് ട്രംപ്
‘കഴിവുള്ളവർക്ക് രാജ്യത്തേക്ക് വരാം’; എച്ച്-1ബി വീസയിൽ നിലപാട് അറിയിച്ച് ട്രംപ്
സ്വന്തം ലേഖകൻ: എച്ച്-1ബി വീസയിൽ വിദേശികൾ എത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് കഴിവുള്ള ആളുകൾ വരുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഒറാക്കിൾ സിടിഒ ലാറി എലിസണും സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷിയുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എഞ്ചിനീയർമാർ മാത്രമല്ല എല്ലാ മേഖലകളിലും ഉള്ളവർ രാജ്യത്തേക്ക് വരണം. …
യുകെയിൽ ബെനഫിറ്റ് സിസ്റ്റം സർവകാല റെക്കോർഡിൽ; സിക്ക് ബെനഫിറ്റ് നേടുന്നവർ 3.7 മില്ല്യണ്‍!
യുകെയിൽ ബെനഫിറ്റ് സിസ്റ്റം സർവകാല റെക്കോർഡിൽ; സിക്ക് ബെനഫിറ്റ് നേടുന്നവർ 3.7 മില്ല്യണ്‍!
സ്വന്തം ലേഖകൻ: യുകെയില്‍ ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ബെനഫിറ്റ് നേടുന്നവരുടെ എണ്ണം സകല റെക്കോര്‍ഡും ഭേദിച്ചു മുന്നേറുന്നു. രാജ്യത്തു പ്രതിരോധ സേനയേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് രോഗികള്‍ക്കുള്ള ധനസഹായത്തിനെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങള്‍ക്കുള്ള ധനസഹായത്തിന് നല്‍കുന്ന 65 ബില്ല്യണ്‍ പൗണ്ടില്‍ കാര്യമായ നിയന്ത്രണം വേണമെന്നാണ് മുന്നറിയിപ്പ്. സൈന്യത്തിന് പോലും 57 ബില്ല്യണ്‍ പൗണ്ടാണ് ചെലവ്. നിലവില്‍ സിക്ക് …
യുകെയില്‍ ജോലി ചെയ്യുന്ന പ്രൊഫണലുകൾക്ക് സ്വിറ്റ്സര്‍ലന്റിലും യോഗ്യത; പുതിയ കരാർ ഒപ്പിട്ടു
യുകെയില്‍ ജോലി ചെയ്യുന്ന പ്രൊഫണലുകൾക്ക് സ്വിറ്റ്സര്‍ലന്റിലും യോഗ്യത; പുതിയ കരാർ ഒപ്പിട്ടു
സ്വന്തം ലേഖകൻ: യുകെയില്‍ ഒരു ജോലി ചെയ്യുന്ന വ്യക്തിക്ക്, സമാനമായ തൊഴില്‍ മേഖലയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ലഭിക്കാന്‍ ഇനി ഏറെ ക്ലേശിക്കേണ്ടതായി വരില്ല. യുകെയിലെ യോഗ്യതകള്‍ അംഗീകരിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തീരുമാനിച്ചതോടെയാണിത്. ഈ എഗ്രിമെന്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒപ്പിട്ടതോടെ യുകെയില്‍ യോഗ്യത നേടിയ പ്രൊഫഷണലുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലും ജോലി ചെയ്യാവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിയമം, വെറ്റിനറി വിഭാങ്ങള്‍ മുതല്‍ സാങ്കേതികവിദ്യയിലെ …
പാസ്പോർട്ട് പുതുക്കൽ ഫോട്ടോ വിവാദം: BLS കേന്ദ്രങ്ങളിൽ പുതിയ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നു
പാസ്പോർട്ട് പുതുക്കൽ ഫോട്ടോ വിവാദം: BLS കേന്ദ്രങ്ങളിൽ പുതിയ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നു
സ്വന്തം ലേഖകൻ: പാസ്പോർട്ട് പുതുക്കൽ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോട്ടോ, പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനൽ നിരസിക്കുന്നതായും ബിഎൽഎസിൽനിന്നു ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതായും വ്യാപകപരാതി. പ്രവാസികളുടെ പണവും സമയവും പാഴാക്കുകയാണ് സ്ഥാപനം ചെയ്യുന്നതെന്ന് ആക്ഷേപമുയർന്നു. ഒരാളുടെ ഫോട്ടോ എടുക്കാൻ 30 ദിർഹമാണ് ബിഎൽഎസ് ഈടാക്കുന്നത്. പുറത്തെ സ്റ്റുഡിയോകളിൽ ഇതിനു 15-20 ദിർഹമാണ്. നാലംഗ കുടുംബത്തിന്റെ പാസ്പോർട്ട് …
സൗദിയിൽ പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കി
സൗദിയിൽ പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കി
സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികളുടെ യോഗ്യതയും തൊഴിൽ പ്രാവീണ്യവും ഉറപ്പുവരുത്തുന്ന പ്രഫഷനൽ വെരിഫിക്കേഷൻ പദ്ധതി എല്ലാ രാജ്യക്കാർക്കും നിർബന്ധമാക്കിയതായി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും അതാതു രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സൗദിയിലേക്കു റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. സൗദിയിലേക്കു തൊഴിലാളികളെ അയക്കുന്ന …
ഖത്തറിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചു
ഖത്തറിൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സീൻ ക്യാംപെയ്ൻ ആരംഭിച്ചു
സ്വന്തം ലേഖകൻ: ടെറ്റനസ്, ഡിഫ്ത്തീരിയ, വില്ലൻചുമ (ടിഡിഎപി) എന്നിവക്കെതിരെ കുട്ടികൾക്കായുള്ള വാർഷിക പ്രതിരോധ വാക്സീൻ പ്രചാരണത്തിന് തുടക്കമായി. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധ ശേഷിക്കായി പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള കുട്ടികൾക്കുള്ള വാക്സീൻ നൽകുന്നതിനാണ് ഇന്നലെ തുടക്കം കുറിച്ചത്. കുട്ടികൾക്ക് രോഗപ്രതിരോധ ശേഷി നൽകുകയെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം സ്കൂളുകൾ കേന്ദ്രീകരിച്ചാണ് വാക്സീൻ ക്യാംപെയ്ൻ …
കുവൈത്തിൽ ഗതാഗത നിയമ ലംഘനത്തിന് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ
കുവൈത്തിൽ ഗതാഗത നിയമ ലംഘനത്തിന് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ
സ്വന്തം ലേഖകൻ: അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഗതാഗത നിയമം കുവൈത്ത് ഭേദഗതി ചെയ്തു. ഗുരുതര നിയമലംഘനങ്ങൾക്ക് അഞ്ച് വർഷം വരെ തടവും 3000 ദിനാർ പിഴയും ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നമ്പർ 5/2025 പ്രകാരമുള്ള ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം ഗുരുതര …
കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് കൂട്ടാൻ അനുമതി; പ്രവാസികൾക്ക് ഇനി ചെലവ് കൂടും
കുവൈത്തിൽ സർക്കാർ സേവനങ്ങളുടെ ഫീസ് കൂട്ടാൻ അനുമതി; പ്രവാസികൾക്ക് ഇനി ചെലവ് കൂടും
സ്വന്തം ലേഖകൻ: കുവൈത്തിൽ സർക്കാർ‌ സേവനങ്ങളുടെ ഫീസ് നിരക്ക് ഉയർത്താൻ അനുമതി നൽ‍കികൊണ്ടുള്ള അമീരി ഉത്തരവിറങ്ങി. കഴിഞ്ഞ 3 പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ തുടരുന്ന ഫീസ് നിരക്ക് ആണ് ഉയർത്താൻ തീരുമാനിച്ചത്. അതേസമയം മന്ത്രിസഭയുടെഅനുമതിയോടു കൂടി മാത്രമേ മന്ത്രാലയങ്ങൾ ഫീസ് വർധിപ്പിക്കാൻ പാടുള്ളുവെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. വൈദ്യുതി, വെള്ളം, കമ്യൂണിക്കേഷൻ, ആരോഗ്യം എന്നിവ ഉൾപ്പെടെയുള്ള സർക്കാർ …
ഇന്ത്യയിൽനിന്ന് ബ്രിട്ടൻ കവർ ന്നതിൽ പാതി 10% ത്തിന്റെ കൈയിൽ; നഷ്ടപരിഹാരം നൽകണമെന്ന് ഓക്സ്‌ഫാം
ഇന്ത്യയിൽനിന്ന് ബ്രിട്ടൻ കവർ ന്നതിൽ പാതി 10% ത്തിന്റെ കൈയിൽ; നഷ്ടപരിഹാരം നൽകണമെന്ന് ഓക്സ്‌ഫാം
സ്വന്തം ലേഖകൻ: ലോകത്ത് സാമ്പത്തിക അസമത്വം വർധിക്കുകയാണെന്ന് അന്താരാഷ്ട്ര അവകാശസംഘടനയായ ഓക്സ്‌ഫാം. 2024-ൽ ലോകത്തെ അതിസമ്പന്നരുടെ സമ്പത്ത് തൊട്ടുമുൻപത്തെ വർഷത്തെക്കാൾ മൂന്നിരട്ടിവേഗത്തിൽ വളർന്നു. രണ്ടുലക്ഷം കോടി ഡോളറിന്റെ വർധനയാണുണ്ടായത്. ഇതോടെ അവരുടെ പക്കലുള്ള സമ്പാദ്യം 15 ലക്ഷംകോടി ഡോളറായി പെരുകി. അതേസമയം, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ (പ്രതിദിനം ആറര ഡോളർ (560 രൂപ) വരുമാനമുള്ളവർ) സമ്പത്തിൽ 1990 …
ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരും, പ്രവാസികള്‍ക്ക് നേട്ടം; ഫെബ്രുവരി ആദ്യവാരം വരെ തുടരും
ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരും, പ്രവാസികള്‍ക്ക് നേട്ടം; ഫെബ്രുവരി ആദ്യവാരം വരെ തുടരും
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍‍ഡ് ട്രംപ് അധികാരമേല്‍ക്കുമെന്ന് ഉറപ്പായതോടെ വിപണിയിലുണ്ടായ ഉണർവ്വ് ഡോളറിന് ഗുണകരമായപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിവ് തുടരുകയാണ്. ഗള്‍ഫ് കറന്‍സികളുമായും രൂപയുടെ മൂല്യത്തില്‍ ഇടിവ് പ്രകടമാണ്. നവംബർ അഞ്ചിനാണ് പ്രസിഡന്‍റ് സ്ഥാനത്ത് ട്രംപ് തന്നെയെന്ന് ഉറപ്പിച്ചത്. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ …