സ്വന്തം ലേഖകൻ: ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയുണ്ടായ ഇലോൺ മസ്കിന്റെ ആംഗ്യങ്ങൾ വിവാദമാകുന്നു. നാസി സല്യൂട്ടിന് സമാനമായ ആംഗ്യമാണ് മസ്ക് വേദിയിൽ കാണിച്ചതെന്നാണ് ഉയരുന്ന വാദം. “ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി,” മസ്ക് വേദിയിൽ പറഞ്ഞു, അതിനുശേഷം അദ്ദേഹം വലതു കൈ നെഞ്ചിൽ …
സ്വന്തം ലേഖകൻ: ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും നഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പുചോദിച്ചിരിക്കുന്നത്. ഫ്ളാറ്റിന്റെ ബാൽക്കണയിൽനിന്ന് അസഭ്യം പറയുന്നതിന്റേയും ഉടുത്തിരുന്ന വസ്ത്രം അഴിച്ച് നഗ്നതപ്രദർശിപ്പിക്കുന്നതിന്റേയും വീഡിയോ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ …
സ്വന്തം ലേഖകൻ: യു.എസിന്റെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ നിരവധി എക്സിക്യുട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയില്‍നിന്ന് (ഡബ്ല്യു.എച്ച്.ഒ.) പിന്മാറുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവുകളാണ് ഒപ്പുവെച്ചത്. ഫെഡറല്‍ തൊഴിലാളികള്‍ വര്‍ക്ക് ഫ്രം ഹോം ജോലി അവസാനിപ്പിച്ച് ഓഫീസുകളിൽ എത്തണമെന്നതു മുതല്‍ ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത് വരെയുള്ള വിഷയങ്ങള്‍ എക്സിക്യുട്ടീവ് ഉത്തരവുകളില്‍ ഉള്‍പ്പെടുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് …
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഉയര്‍ന്ന മോര്‍ട്ട്ഗേജ് ചെലവുകള്‍ മൂലം ലക്ഷക്കണക്കിന് ഭവനഉടമകള്‍ തിരിച്ചടി നേരിടുമെന്ന് മുന്നറിയിപ്പ്. നിരക്കുകള്‍ വീണ്ടും ഉയരുമ്പോള്‍ മോര്‍ട്ട്ഗേജുകാര്‍ പ്രതിസന്ധി നേരിടും. കഴിഞ്ഞ ആഴ്ചയില്‍ വിര്‍ജിന്‍ മണി പല ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് നിരക്കും വര്‍ദ്ധിപ്പിച്ചു. കുറച്ച് കാലത്തേക്ക് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് സാന്‍ടാന്‍ഡറും വ്യക്തമാക്കി. ഉയരുന്ന ഗവണ്മെന്റ് കടമെടുപ്പ് ചെലവുകളും, …
സ്വന്തം ലേഖകൻ: വീണ്ടും യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ അമേരിക്കയിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ട്രംപിന്റെ ഇമിഗ്രേഷൻ പദ്ധതികൾ അദ്ദേഹത്തിന്റെ അജണ്ടയുടെ പ്രധാന ഭാഗമാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് കൂട്ട നാടുകടത്തൽ പരിപാടി ആരംഭിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയിരുന്നു. കുറ്റവാളികളെ പുറത്തുകൊണ്ടുവരാൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പരിപാടി ആദ്യ …
സ്വന്തം ലേഖകൻ: റഷ്യൻ സേനയുടെ കൂലിപ്പട്ടാളത്തിലും വാഗ്നർ ഗ്രൂപ്പിലും (സ്വകാര്യ സൈന്യം) കുടുങ്ങി യുക്രെയ്ൻ യുദ്ധമുഖത്തുള്ള വിദേശ സൈനികരിലേറെയും ദരിദ്ര രാജ്യങ്ങളിൽ നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവർ. ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെയാണു ക്യാംപുകളിൽ കൂടുതലും കണ്ടുമുട്ടിയതെന്നു റഷ്യയിൽ നിന്നു മടങ്ങിയെത്തിയ മലയാളികൾ പറയുന്നു. സിയറ ലിയോൺ, സൊമാലിയ, ഘാന, സിറിയ, നേപ്പാൾ, ക്യൂബ …
സ്വന്തം ലേഖകൻ: സൗദിയിൽ വിനോദ സൗകര്യങ്ങൾക്കായി മുനിസിപ്പാലിറ്റി മന്ത്രാലയം പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സേവന നിലവാരം വർധിപ്പിക്കുന്നതിനും വിനോദ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ മാർഗനിർദേശങ്ങൾ. എല്ലാ പങ്കാളികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. തിയറ്ററുകൾ, സിനിമാശാലകൾ തുടങ്ങിയ വേദികൾ ഒഴികെയുള്ള എല്ലാ വിനോദ സൗകര്യങ്ങൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാണ്. ബിസിനസ് …
സ്വന്തം ലേഖകൻ: സൗദിയിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ നൽകിയ ഇളവ് ദീർഘിപ്പിച്ച സമയപരിധി അവസാനിക്കാൻ ഇനി മൂന്ന് മാസം കൂടി. ഏപ്രിൽ 18 വരെ മാത്രമേ ഇളവോട് കൂടി പിഴയടക്കാൻ സാധിക്കൂവെന്ന് ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു. 2024 ഒക്ടോബർ 17നാണ് ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി രാജാവിന്റെ ഉത്തരവുണ്ടായത്. നിലവിലെ …
സ്വന്തം ലേഖകൻ: ഒമാനില്‍ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു. ജനുവരി 30, വ്യാഴാഴ്ച രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യ അവധി ദിനങ്ങളുള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ഒഴിവ് ലഭിക്കുന്നത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും. അതിനിടെ പ്രവാസികള്‍ ഉള്‍പ്പെടെ താമസക്കാര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവ് …
സ്വന്തം ലേഖകൻ: അതിവേഗത്തില്‍ പാസ് പോർട്ട് പുതുക്കാന്‍ കഴിയുന്ന സേവനം ദുബായ് അബുദബി എംബസി കോണ്‍സുലേറ്റ് വഴി മാത്രമെ ലഭ്യമാകൂവെന്ന് വിശദീകരിച്ച് യുഎഇ ഇന്ത്യന്‍ എംബസി. പ്രവാസികള്‍ക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാസ് പോർട്ട് സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും നടപ്പിലാക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. പാസ് പോർട്ട് …