സ്വന്തം ലേഖകൻ: 471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്. മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ച് തുടങ്ങിയപ്പോഴും ആ അമ്മമാർ പരിശ്രമങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. …
സ്വന്തം ലേഖകൻ: അനധികൃതമായി രാജ്യത്തെത്തിയ ബംഗ്ലാദേശുകാര്‍ക്കെതിരേ മുംബൈ പോലീസ് കര്‍ശനനടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇതിലൊരാള്‍ പിടിയിലാകുന്നത്. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്യ 15 ദിവസങ്ങളിലായി 90 അനധികൃത ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ …
സ്വന്തം ലേഖകൻ: ഗാര്‍ഹിക ചെലവഴിക്കല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായ നികുതിയില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. വ്യക്തികള്‍ക്കുള്ള സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 75,000 രൂപയായി വര്‍ധിപ്പിക്കുന്നതോടൊപ്പം നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തുന്നതും പരിഗണിച്ചേക്കും. 12 മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വരുമാനത്തിനുള്ള നികുതി ഘടന …
സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായി ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ (24). കേരളത്തില്‍ വധശിക്ഷ ലഭിച്ച രണ്ടാമത്തെ വനിത കൂടിയാണിവര്‍. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ …
സ്വന്തം ലേഖകൻ: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസില്‍ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. ജസ്റ്റിസ് അനിർബൻ ദാസാണ് ശിക്ഷ വിധിച്ചത്. പ്രതി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും അരലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി …
സ്വന്തം ലേഖകൻ: യുകെ – വീസ അക്കൗണ്ടിലൂടെ ബി.ആർ.പി. കാർഡുകൾ ഡിജിറ്റലാക്കിയതിനു പിന്നാലെ ബ്രിട്ടനിൽ ഡ്രൈവിങ് ലൈസൻസും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നു. പുതുതായി ആവിഷ്കരിക്കുന്ന ഗവൺമെന്റ് സ്മാർട്ട് ഫോൺ ആപ്പിന്റെ സഹായത്തോടെയാകും ഡ്രൈവിങ് ലൈസൻസുകൾ ഡിജിറ്റലായി മാറുക. വിമാനയാത്ര, വോട്ടിങ്, മദ്യം, സിഗരറ്റ് തുടങ്ങിയവയുടെ വിപണനം എന്നിവയ്ക്ക് ഈ ഡിജിറ്റൽ ഐഡന്റിഫിക്കേഷൻ ഏറെ സഹായകമാകും. ലൈസൻസുകൾ …
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഉയര്‍ന്ന വീസ നിരക്കുകള്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ പല മേഖലകളിലും വൈദഗ്ധ്യം നേടിയവരെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും തടയുന്നതായി വിദഗ്ധര്‍ പറയുന്നു. ബ്രിട്ടീഷ് ശാസ്ത്ര സാങ്കേതിക വ്യാവസായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കാന്‍ കെല്‍പുള്ളവരാണ് പിന്മാറുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീസക്കായി മുന്‍കൂര്‍ …
സ്വന്തം ലേഖകൻ: ഒരു മാസം മുമ്പ് മരണത്തിനു കീഴടങ്ങിയ നീണ്ടൂര്‍ സ്വദേശി ജെയ്സണ്‍ ജോസഫി (39) ന്റെ സംസ്‌കാരം യുകെയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് നാളെ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പൊതുദര്‍ശനം നടക്കും. ഡെഡ്ലി കിങ്സ്വിന്‍ഫോര്‍ഡിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ഗ്സ് പാരിഷ് സമ്മര്‍ ഹില്ലിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് ഉച്ചയ്ക്ക് 1.45ന് …
സ്വന്തം ലേഖകൻ: യുഎസിന്റെ 47–ാം പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ (78) സ്ഥാനാരോഹണം നാളെ ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കും. വാഷിങ്ടനിൽ ട്രംപിന്റെ രണ്ടാം ഇന്നിങ്സാണ് ഇതോടെ തുടങ്ങുന്നത്. മൈനസ് 6 സെൽഷ്യസിലേക്ക് താപനില താഴ്ന്നതിനാൽ ചടങ്ങുകളൊന്നും പുറത്തു നടത്തില്ല, എല്ലാം അകത്തെ വേദികളിലാണ്. യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളാകും വേദി. 1985 ൽ …
സ്വന്തം സ്വന്തം ലേഖകൻ: രിസ്ഥിതി നിയമലംഘനങ്ങൾക്കു ചുമത്തിയ പിഴയിൽ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). തെറ്റായി രേഖപ്പെടുത്തിയ പിഴയ്ക്കെതിരെ 60 ദിവസത്തിനകം അപ്പീൽ നൽകാനും അനുമതി നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പരിഷ്കരിച്ച പുതിയ നിയമത്തിലാണ് പിഴയിൽ ഇളവ് പ്രഖ്യാപിച്ചത്. ലഭിച്ച പിഴയുടെ 75 ശതമാനം അടച്ച് കേസ് തീർക്കാപ്പാക്കാനുള്ള …