1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ വാട്ടര്‍ ബില്ലുകളുടെ രൂപത്തിലും ഇരുട്ടടി; 47% വരെ വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് റെഗുലേറ്റര്‍
യുകെയിൽ വാട്ടര്‍ ബില്ലുകളുടെ രൂപത്തിലും ഇരുട്ടടി; 47% വരെ വര്‍ധിക്കുമെന്ന് സ്ഥിരീകരിച്ച് റെഗുലേറ്റര്‍
സ്വന്തം ലേഖകൻ: പുതുവര്‍ഷം യുകെയിലെ കുടുംബങ്ങളെ സംബന്ധിച്ച് ആഘാതങ്ങളുടെ കാലം കൂടിയാണ് എനര്‍ജി നിരക്ക്, ഇന്ധന വില എന്നിവയ്ക്ക് പുറമെ ഏപ്രില്‍ മുതല്‍ നിയമപരമായ പരിധിയുടെ അഞ്ചിരട്ടി വരെ കൗണ്‍സില്‍ ബില്‍ ഷോക്ക് ഉണ്ടാകുമെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. അതിനിടെ വാട്ടര്‍ ബില്ലുകള്‍ കുത്തനെ ഉയരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വാട്ടര്‍ യുകെ. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റ് …
സ്ഥിര താമസ പെർമിറ്റ് നിയമങ്ങൾ കർശനമാക്കാൻ ഫിൻലൻഡ്; തുടർച്ചയായി 6 വർഷം താമസിക്കണം
സ്ഥിര താമസ പെർമിറ്റ് നിയമങ്ങൾ കർശനമാക്കാൻ ഫിൻലൻഡ്; തുടർച്ചയായി 6 വർഷം താമസിക്കണം
സ്വന്തം ലേഖകൻ: സ്ഥിര താമസ പെർമിറ്റ് നിയമങ്ങൾ കർശനമാക്കാൻ ഫിന്നിഷ് സർക്കാർ ലക്ഷ്യമിടുന്നു. സ്ഥിര താമസ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കാനുള്ള നിർദേശങ്ങളുമായി ഫിന്നിഷ് ആഭ്യന്തര മന്ത്രാലയം. തിങ്കളാഴ്ച ഒരു പത്രക്കുറിപ്പിൽ മന്ത്രാലയം വിശദാംശങ്ങൾ അറിയിച്ചു. സ്ഥിര താമസ പെർമിറ്റ് ലഭിക്കുന്നതിന് നിലവിൽ തുടർച്ചയായി നാല് വർഷമാണ് രാജ്യത്ത് താമസിക്കേണ്ടത്. പുതിയ നിർദേശമനുസരിച്ച് തുടർച്ചയായി ആറ് …
പ്രവാസികൾ നാട്ടിലെ സ്വത്ത് വിൽക്കുമ്പോൾ അധിക നികുതി; പിൻവലിക്കണമെന്ന് ആവശ്യം
പ്രവാസികൾ നാട്ടിലെ സ്വത്ത് വിൽക്കുമ്പോൾ അധിക നികുതി; പിൻവലിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: നാട്ടിലുള്ള സ്വത്ത് വിൽക്കുമ്പോൾ പ്രവാസി ഇന്ത്യക്കാരിൽനിന്ന് (എൻആർഐ) അധിക നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് വ്യാപകമായി ഇ-മെയിൽ അയച്ചാണ് പ്രവാസികൾ ആവശ്യം കടുപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നികുതി പരിഷ്കാരങ്ങളിൽ സ്വദേശി-പ്രവാസി വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാ ഇന്ത്യക്കാർക്കും ഒരേ നികുതി നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം. 2024ലെ …
യുഎഇ മണി ട്രാന്‍സ്ഫര്‍ വിപണിയിൽ വൻ മത്സരം; നാട്ടിലേക്ക് പണമയക്കാന്‍ ചെലവ് കുറയുമോ?
യുഎഇ മണി ട്രാന്‍സ്ഫര്‍ വിപണിയിൽ വൻ മത്സരം; നാട്ടിലേക്ക് പണമയക്കാന്‍ ചെലവ് കുറയുമോ?
സ്വന്തം ലേഖകൻ: രാജ്യത്തെ പണമയയ്ക്കല്‍ വിപണിയിൽ കമ്പനികള്‍ തമ്മിൽ വലിയ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾ ചെലവ് കുറഞ്ഞ രീതികള്‍ അന്വേഷിക്കുന്നതാണ് ഈ മത്സരത്തിലേക്ക് നയിക്കുന്നത്. കരീം പേ, ബോട്ടിം പോലെയുള്ള ഫിൻടെക് കമ്പനികൾ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. പല കമ്പനികളും ദീർഘകാലത്തേക്ക് പണമയക്കുന്നതിന് പൂജ്യം ശതമാനം ഫീസ് പോലെയുള്ള വമ്പൻ ഓഫറുകളാണ് …
ദുബായിൽ പുതിയ സാലിക്ക് നിരക്കുകൾ നാളെ മുതൽ റോഡ് യാത്രകൾ ഇനി ചെലവേറും
ദുബായിൽ പുതിയ സാലിക്ക് നിരക്കുകൾ നാളെ മുതൽ റോഡ് യാത്രകൾ ഇനി ചെലവേറും
സ്വന്തം ലേഖകൻ: ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) നടപ്പിലാക്കുന്ന പുതിയ സാലിക് ടോള്‍ നിരക്ക് നാളെ ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ദുബായിലെ റോഡ് യാത്രകള്‍ക്ക് ചെലവേറും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ അഥവാ രാവിലെ 6 മുതല്‍ 10 വരെയും വൈകുന്നേരം 4 മുതല്‍ …
ഒരു ബ്രാൻഡിന് കീഴിൽ ഒന്നിലധികം ബ്രാഞ്ചുകൾ വേണ്ട; റസ്റ്ററന്റുകൾക്ക് കർശന വ്യവസ്ഥകളുമായി സൗദി
ഒരു ബ്രാൻഡിന് കീഴിൽ ഒന്നിലധികം ബ്രാഞ്ചുകൾ വേണ്ട; റസ്റ്ററന്റുകൾക്ക് കർശന വ്യവസ്ഥകളുമായി സൗദി
സ്വന്തം ലേഖകൻ: ആഡംബര റസ്റ്ററന്റുകളുടെ നിലവാരമുയർത്താൻ ലക്ഷ്യമിട്ട് ഒരു ബ്രാൻഡിന് കീഴിൽ ഒന്നിലധികം ബ്രാഞ്ചുകൾ ഒരു നഗരത്തിൽ പാടില്ലെന്നതുൾപ്പെടെ കർശന വ്യവസ്ഥകൾ തയാറാക്കാനൊരുങ്ങി സൗദി നഗരസഭ മന്ത്രാലയം. ആഡംബര ഭക്ഷണശാലകളുടെ ആവശ്യകതകളും മാനദണ്ഡങ്ങളും സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ സർവേ നടത്താനുള്ള നിർദേശങ്ങൾ നഗരസഭ മന്ത്രാലയം ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ സംബന്ധിച്ച് ഏകീകൃത പ്ലാ​റ്റ്​ഫോം ആയ …
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ! കുട്ടികൾക്ക് പാരസെറ്റമോൾ അമിതമായി നൽകരുതെന്ന് സൗദി
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ! കുട്ടികൾക്ക് പാരസെറ്റമോൾ അമിതമായി നൽകരുതെന്ന് സൗദി
സ്വന്തം ലേഖകൻ: കുട്ടികൾക്ക് അമിതമായി പാരസെറ്റമോൾ നൽകരുതെന്ന് മുന്നറിയിപ്പുമായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. കുട്ടികളുടെ ആരോഗ്യ സുരക്ഷ വർധിപ്പിക്കാനും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മുന്നറിയിപ്പ്. മരുന്നുകൾ ഉപയോഗിക്കുമ്പോൾ ശരിയായ നിർദ്ദേശങ്ങൾ പാലിക്കണം. അമിതമായ അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വിഷബാധയ്ക്കുള്ള സാധ്യത …
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ആരോഹെഡ് റോസ്റ്റ് ബീഫിന് വിലക്കുമായി സൗദി
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; ആരോഹെഡ് റോസ്റ്റ് ബീഫിന് വിലക്കുമായി സൗദി
സ്വന്തം ലേഖകൻ: ആരോഗ്യത്തിന് അപകടകരമാം വിധം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി അധികൃതര്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ബീഫ് റോസ്റ്റില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകള്‍ അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. …
ഒമാനിൽ സ്വദേശിവൽക്കരണം ന​ട​പ്പാ​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ 30 ശ​ത​മാ​നം കി​ഴി​വ്
ഒമാനിൽ സ്വദേശിവൽക്കരണം ന​ട​പ്പാ​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ 30 ശ​ത​മാ​നം കി​ഴി​വ്
സ്വന്തം ലേഖകൻ: ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ 30 ശ​ത​മാ​നം കി​ഴി​വ് ന​ൽ​കു​മെ​ന്ന തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഒ​മാ​നൈ​സേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ക​മ്പ​നി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി വേ​ഗ​ത്തി​ലു​ള്ള ഇ​ട​പാ​ട് പ്രോ​സ​സ്സി​ങ്, കാ​ര്യ​ക്ഷ​മ​മാ​യ ജോ​ലി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, തൊ​ഴി​ൽ ലൈ​സ​ൻ​സ് ഫീ​സി​ൽ 30 ശ​ത​മാ​നം കി​ഴി​വ് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​ണ് മ​ന്ത്രാ​ല​യം വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. …
കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാകും
കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാകും
സ്വന്തം ലേഖകൻ: ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ-വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ ഓര്‍മദിനങ്ങളാണ്. ആഘോഷത്തിന്റെ ഭാഗമായി ബയാന്‍ പാലസില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ തുടക്കമാകുന്നത്. തുടര്‍ന്ന് എല്ലാ ഗവര്‍ണറ്റേുകളടെ ആസ്ഥാനത്തു ഗവര്‍ണര്‍മാര്‍ …