സ്വന്തം ലേഖകൻ: അധികാരത്തിലേറി വെറും അഞ്ച് മാസം കഴിഞ്ഞപ്പോള്‍ തന്നെ, ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രി എന്നാണ് ജനങ്ങള്‍ പറയുന്നത്. ഡെയ്ലി മെയിലിനായി നടത്തിയ ഒരു അഭിപ്രായ സര്‍വ്വേയിലാണ് ഈ അഭിപ്രായം ഉയര്‍ന്ന് വന്നത്. പ്രധാനമന്ത്രിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ അസംതൃപ്തരാണ് തങ്ങള്‍ എന്നാണ് പത്തില്‍ ആറില്‍ അധികം പേര്‍ (61 ശതമാനം) പറയുന്നത്. …
സ്വന്തം ലേഖകൻ: ദുബായിൽലെ വാണിജ്യ ചരക്കുനീക്കം സുഗമമാക്കുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ആർടിഎ. ലോജിസ്റ്റി എന്ന പേരിലാണ് ആപ്ലിക്കേഷൻ. ചരക്കുകടത്തുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ആപ്പിൽ ലഭ്യമാകും. ജിസിസിയിലെ മുൻനിര ലോജിസ്റ്റിക് ട്രാൻസ്‌പോട്ടേഷൻ കമ്പനി, ട്രക്കറുമായി കൈകോർത്താണ് ദുബായ് റോഡ് ഗതാഗത അതോറിറ്റി ലോജിസ്റ്റി ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ആപ്പ് വഴി ചരക്കുനീക്കം ബുക്കു ചെയ്യാനും …
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം സർവകാല റെക്കോർഡിൽ. ഏറ്റവും പുതിയ കണക്കു പ്രകാരം യുഎഇയിൽ 39 ലക്ഷം ഇന്ത്യൻ പ്രവാസികളാണുള്ളത്. ദുബായ് കോൺസുലേറ്റിന്റേതാണ് കണക്കുകൾ. യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം നാൽപത് ലക്ഷത്തിലേക്ക് അടുക്കുകയാണെന്ന് ദുബായിൽലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം 39 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലേക്ക് …
സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുപോകാനുമായി സെപ്റ്റംബർ 1ന് …
സ്വന്തം ലേഖകൻ: റിയാദ് മെട്രോയുടെ രണ്ട് ലൈനുകള്‍ കൂടി അഥവാ ലൈന്‍ 2 (റെഡ് ലൈന്‍), ലൈന്‍ 5 (ഗ്രീന്‍ ലൈന്‍) എന്നിവയുടെ പ്രവര്‍ത്തനം ഞായറാഴ്ച ആരംഭിച്ചതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) അറിയിച്ചു. ഇതോടെ റിയാദ് മെട്രോയുടെ ആറ് ലൈനുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തനക്ഷമമായി. രാവിലെ ആറു മണി മുതല്‍ രണ്ട് ലൈനുകളിലെ …
സ്വന്തം ലേഖകൻ: ഖത്തറില്‍ തണുപ്പ് സീസണ്‍ എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരും അവരുടെ കുടുംബാംഗങ്ങളും വാര്‍ഷിക ഇന്‍ഫ്‌ലുവന്‍സ കുത്തിവയ്പ്പ് എടുക്കാന്‍ മുന്നോട്ടുവരണമെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ ഉല്‍പ്പെടെ ദുര്‍ബലരായ ജനവിഭാഗങ്ങള്‍ ഫ്‌ളൂ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദീര്‍ഘകാല പരിചരണം, പുനരധിവാസം, ജെറിയാട്രിക് കെയര്‍ …
സ്വന്തം ലേഖകൻ: ഒമാനിലെ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളോടെ കൈമാമെന്ന് അധികൃതർ. രാജകീയ ഉത്തരവ് (53/2023) അടിസ്ഥാനത്തിൽ തൊഴില്‍ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം (73/2024) പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് തൊഴിലാളികളെ പരസ്പരം താൽക്കാലികമായി കൈമാറാന്‍ കഴിയുക. ഒമാനി വത്കരിച്ച തൊഴിലുകളിലേക്ക് തൊഴിലാളികളെ …
സ്വന്തം ലേഖകൻ: 2025-ലെ പൊതുബജറ്റിൽ വിദ്യാഭ്യസം, ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകൾക്കാണ് ഉയർന്ന പരിഗണന നൽകിയതെന്ന് ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി. 2025-ലെ ബജറ്റിലെ പ്രധാന മേഖലാ വിഹിതവും അതത് മേഖലകളിൽ ആരംഭിക്കുന്ന പ്രധാന പദ്ധതികളും വിശദീകരിച്ചുകൊണ്ട് നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 025നും 2029നുമിടയിൽ രാജ്യത്തിന്റെ ജിഡിപി …
സ്വന്തം ലേഖകൻ: ബെക്കിങ്ഹാം പാലസിൽ ചൈനീസ് ചാരൻ കയറിപ്പറ്റിയെന്ന വിവാദം കൊഴുക്കുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന്റെ വിശ്വസ്തൻ എന്ന നിലയിലാണ് ഇയാൾ കൊട്ടരത്തിനകത്ത് കയറിയതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ എച്ച് 6 എന്ന് വിശേഷണമുള്ള ഇദ്ദേഹം മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂൺ, തെരേസ മേ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. …
സ്വന്തം ലേഖകൻ: റഷ്യയിലേക്ക് ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ യാത്രചെയ്യാന്‍ അവസരമൊരുങ്ങുന്നു. 2025-ല്‍ ഇത് സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഇന്ത്യക്കാര്‍ക്ക് റഷ്യ സന്ദര്‍ശിക്കണമെങ്കില്‍ റഷ്യന്‍ എംബസിയോ കോണ്‍സുലേറ്റുകളോ അനുവദിച്ച വീസ ആവശ്യമാണ്. വീസാ നടപടികൾ പൂർത്തിയാക്കുന്നതിന് ധാരാളം സമയം വേണ്ടതായും വരുന്നു. വീസയില്ലാതെയുള്ള യാത്ര അനുവദിച്ചാല്‍ യാത്ര കുറച്ചുകൂടി …