സ്വന്തം ലേഖകൻ: അതിസമ്പന്നരായ വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം അനായാസം ലഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഞ്ച് മില്യണ്‍ അമേരിക്കൻ ഡോളര്‍ (43.5 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാല്‍ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡ് പദ്ധതിയാണ് ട്രംപ് നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതിയുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. വിദേശികള്‍ക്ക് അമേരിക്കന്‍ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം …
സ്വന്തം ലേഖകൻ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകാൻ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ പ്രൊവിൻസ് (ഐ.എസ്.കെ.പി) പദ്ധതിയുടുന്നതായി പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചൈനക്കാരേയും അറബ് രാജ്യങ്ങളിൽനിന്നുള്ളവരേയുമാണ് ഇവർ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നതെന്നും മോചന ദ്രവ്യത്തിനായാണ് പദ്ധതി തയ്യാറാക്കുന്നതെന്നുമാണ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, താമസസ്ഥലങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരങ്ങളിൽനിന്നും …
സ്വന്തം ലേഖകൻ: പോപ്പ് ഫ്രാൻസിസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ പോപ്പ് ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. ശ്വാസകോശത്തേയും കിഡ്നിയേയും രോഗം ബാധിച്ചതിനാൽ പോപ്പിന്റെ നില ഗുരുതരമാണെന്ന് ഇന്നലെ വത്തിക്കാൻ അറിയിച്ചിരുന്നു. എന്നാൽ വൃക്കയെ ബാധിച്ചത് ചെറിയ പ്രശ്നമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും വത്തിക്കാൻ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഞായറാഴ്ച …
സ്വന്തം ലേഖകൻ: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മാതാവ് ഷെമി ആരോഗ്യനില മെച്ചപ്പെടുന്നെന്ന് ശ്രീഗോകുലം മെഡിക്കൽ കോളജ്. ഷെമിക്ക് ബോധമുണ്ടെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടർ കിരൺ രാജഗോപാൽ പറഞ്ഞു. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. അതേസമയം വെഞ്ഞാറമൂടിൽ അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ …
സ്വന്തം ലേഖകൻ: പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം നേരത്തേയാക്കാന്‍ യുകെ സര്‍ക്കാര്‍. നിരോധനം 2030 ഓടെ നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 2017 ല്‍ പ്രഖ്യാപിച്ച നിരോധനം ആദ്യം 2040 ലേക്ക് മാറ്റിയിരുന്നു. പിന്നീടിത് 2035 ലേക്കു മാറ്റി. ഇപ്പോഴിതാ 2030 ലേക്ക് ഇതു നടപ്പാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ആലോചന. നിരോധനത്തെ കുറിച്ച് വിവരങ്ങള്‍ …
സ്വന്തം ലേഖകൻ: അയര്‍ലന്റില്‍ കുടിയേറ്റ വിരുദ്ധ കാലം രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തേക്ക് എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍പില്ലാത്ത വിധം എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ കുടിയേറ്റ വിരുദ്ധര്‍ ആക്രമണങ്ങളുമായി തെരുവിലേക്ക് ഇറങ്ങിയിരിക്കുന്നത്. തലസ്ഥാനമായ ഡബ്ലിനില്‍ അടക്കം അരങ്ങേറുന്ന ഭയപ്പെടുത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ബസുകള്‍ …
സ്വന്തം ലേഖകൻ: ജർമനിയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിലവിലെ പ്രതിപക്ഷമായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് ഫ്രീഡ്‍റിഷ് മേർട്‌സിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് സഖ്യം. സിഡിയു–സിഎസ്‌യു സഖ്യം 28.6 ശതമാനം വോട്ടു നേടിയെന്നാണ് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ആകെയുള്ള 630 സീറ്റിൽ 209 സീറ്റുകളാണ് നിലവിൽ സിഡിയു–സിഎസ്‌യു സഖ്യം നേടിയത്. മേർട്സാകും അടുത്ത ചാൻസലർ. സിഡിയുവിന്റെ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി …
സ്വന്തം ലേഖകൻ: കോടതി ഫീസുകൾ പലിശ രഹിത തവണകളായി അടയ്ക്കാൻ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സൗകര്യം ഏർപ്പെടുത്തി. കോടതി, പബ്ലിക് പ്രോസിക്യൂഷൻ ഫീസ്, തർക്ക പരിഹാര ഫീസ്, അഭിഭാഷകർ, വിദഗ്ധർ, നോട്ടറി സേവനങ്ങൾ, എഡിജെഡി സേവനങ്ങൾക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാര അനുബന്ധ ഫീസുകളും ഈ സേവനത്തിൽ ഉൾപ്പെടും. നീതി …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ റമസാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രണ്ടര മണിക്കൂറും വെള്ളിയാഴ്ചകളിൽ ഒന്നര മണിക്കൂറും ജോലി സമയം കുറയും. പുതുക്കിയ സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ് …