സ്വന്തം ലേഖകൻ: ബെംഗളൂരുവിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് പുറത്തുവന്ന വാർത്ത. വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ എന്തുകൊണ്ട് കൂടുന്നു എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ വനിതാ ശിശു വികസന വകുപ്പിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും …
സ്വന്തം ലേഖകൻ: ജസ്റ്റിന്‍ ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് വ്യവസായിയും മോഡലും സമൂഹ്യപ്രവര്‍ത്തകയും ഇന്ത്യന്‍ വംശജയുമായ റൂബി ധല്ല. 14 വയസ്സുമുതല്‍ ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റൂബി ധല്ല 2004 മുതല്‍ 2011 വരെ പാർലമെന്റ് അംഗമായി പ്രവര്‍ത്തിച്ചു. കനേഡയിന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് റൂബി ധല്ല. …
സ്വന്തം ലേഖകൻ: ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. രാജ്യത്തെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങള്‍ക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററാണ്. 1971 …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനും വര്‍ഷമായി ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്കു കഷ്ടകാലമാണ്. വാടക നിരക്കുകള്‍ റെക്കോര്‍ഡ് വര്‍ധനവ് നേരിട്ടതോടെ ജനങ്ങള്‍ക്ക് വരുമാനത്തിന്റെ നല്ലൊരു ശതമാനവും വാടക ഇനത്തില്‍ ചെലവഴിക്കേണ്ട അവസ്ഥയായിരുന്നു. ഇപ്പോഴിതാ 2019ന് ശേഷം ആദ്യമായി ശരാശരി വാടക നിരക്കില്‍ ഇടിവ് ഉണ്ടായിരിക്കുകയാണ്. 2024-ലെ അവസാന മൂന്ന് മാസങ്ങളില്‍ ആണ് ശരാശരി വാടക നിരക്ക് താഴ്ന്നത്. …
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദനയായി വീണ്ടും പനി മരണം. മലയാളി യുവാവ് യുകെയില്‍ പനിയെ തുടര്‍ന്ന് അന്തരിച്ചു. മൂന്ന് വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ യുകെയിലെത്തിയ ആലത്തൂര്‍ സ്വദേശി ലിബിന്‍ എം. ലിജോ (27) ആണ് അന്തരിച്ചത്. ഒരാഴ്ചയായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ന് നോട്ടിങ്ങ്ഹാം ക്വീന്‍സ് ഹോസ്പിറ്റലില്‍ …
സ്വന്തം ലേഖകൻ: വിദേശീയർക്ക് ഇനി സൗദിയുടെ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും നിക്ഷേപം നടത്താം. സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടേതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. നടപടി ഇന്നലെ മുതൽ പ്രാബല്യത്തിലായി. മൂലധന വിപണിയുടെ മത്സരക്ഷമതയ്ക്ക് ആക്കം കൂട്ടാനും സൗദി വിഷൻ 2030ന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്കുമനുസൃതമായാണ് പുതിയ പ്രഖ്യാപനം. മൂലധന വിപണിയിൽ നിക്ഷേപം ശക്തിപ്പെടുത്താനും മക്കയിലെയും മദീനയിലെയും …
സ്വന്തം ലേഖകൻ: രാജ്യത്തെ ഗാർഹിക ജല, മലിനജല കണക്ഷനുകളുടെ ഫീസ് ഇനി തവണകളായി അടയ്ക്കാം. സൗദി ദേശീയ വാട്ടർ കമ്പനി (എൻഡബ്ല്യൂസി)യാണ് ഉപഭോക്താക്കൾക്കായി പുതിയ ഇൻസ്റ്റാൾമെന്റ് പെയ്മെന്റ് പ്രോഗ്രാമിന് തുടക്കമിട്ടത്. ഏറ്റവും എളുപ്പമുള്ള പെയ്മെന്റ് സംവിധാനം ലക്ഷ്യമിട്ടാണിത്. ജല സേവനങ്ങൾക്കുള്ള കണക്ഷൻ ഫീസുകൾക്ക് പുറമെ പ്രതിമാസ ബില്ലുകളുടെ ഭാഗിക പെയ്മെന്റ് സേവനവും അനുവദിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് വേഗത്തിലും …
സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി. അത് കൊണ്ട് തന്നെ ഈ കാലയളവിലാണ് മിക്ക ഗൾഫ് പ്രവാസികളും നാട്ടിലേക്ക് കുടുംബസമേതം യാത്ര ചെയ്യുന്നത്. ആറ് മാസം മുൻപ് …
സ്വന്തം ലേഖകൻ: വിദ്യാർഥികളുടെ ശാരീരികാരോഗ്യം ഉറപ്പാക്കാൻ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനത്തോളം കുറച്ചതുൾപ്പെടെ ഫലപ്രദമായ നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂൾ ബാഗുകളുടെ അമിത ഭാരം കാരണം വിദ്യാർഥികളുടെ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കടുത്ത ആശങ്ക ഉയർത്തിയതോടെയാണ് പാഠപുസ്തകങ്ങൾ നിറച്ച സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനമാക്കി കുറച്ചത്. പ്രശ്ന പരിഹാരത്തിനായി പാഠപുസ്തകങ്ങളുടെ …
സ്വന്തം ലേഖകൻ: അമേരിക്കൻ സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. സൈന്യത്തിൽ ഉപയോഗിക്കുന്ന ഭിന്നലിംഗക്കാരെ സൂചിപ്പിക്കുന്ന വിശേഷണങ്ങൾ നീക്കം ചെയ്യാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. 2016 ൽ ഒബാമയുടെ ഭരണ കാലത്താണ് സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം നല്‍കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള സൈനികർ തങ്ങളുടെ വ്യക്തി ജീവിതത്തിൽ …