1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്
പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്
സ്വന്തം ലേഖകൻ: ഫെബ്രുവരിയിൽ താനുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ‘രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ വരാൻ പോകുകയാണ്. ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് …
ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി പീയൂഷ് ഗോയൽ
ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകൾ അന്തിമ ഘട്ടത്തിലെന്ന് മന്ത്രി പീയൂഷ് ഗോയൽ
സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിൻ്റെ പുരോഗതി ഇരു രാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാർ അവലോകനം ചെയ്തു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും തമ്മിൽ മസ്‌കറ്റിൽ നടന്ന ചർച്ചയിലാണ് കരാറിന്റെ പുരോഗതി വിലയിരുത്തിയത്. സാമ്പത്തിക പങ്കാളിത്ത …
ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; ഇരു രാജ്യങ്ങൾക്കു മിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും
ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; ഇരു രാജ്യങ്ങൾക്കു മിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ചൈന സന്ദർശനത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണയായി. ഇന്ത്യയും ചൈനയും ചേര്‍ന്ന് കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാനും ധാരണയായി. ഒക്ടോബറിൽ കസാനിൽ നടന്ന ഉഭയകക്ഷി യോഗത്തിൽ പ്രധാനമന്ത്രി മോദിയും …
യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്
യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും അനധികൃതമായി യുഎസിലേക്ക് കുടിയേറ്റം നടത്തിയവരെ നാടുകടത്താൻ ഇന്ത്യ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസം പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. കുടിയേറ്റത്തെക്കുറിച്ച് മോദിയുമായി ചർച്ച നടത്തിയെന്നും അനധികൃത കുടിയേറ്റക്കാരെ തിരികെ എത്തിക്കാൻ ആവശ്യമായ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നും …
ഇയോവിന്നിന് പിന്നാലെ നാശം വിതയ്ക്കാൻ ഹെര്‍മിനിയ കൊടുങ്കാറ്റ്; മുന്നറിയിപ്പുകള്‍ ചൊവ്വാഴ്ച വരെ നീട്ടി
ഇയോവിന്നിന് പിന്നാലെ നാശം വിതയ്ക്കാൻ ഹെര്‍മിനിയ കൊടുങ്കാറ്റ്; മുന്നറിയിപ്പുകള്‍ ചൊവ്വാഴ്ച വരെ നീട്ടി
സ്വന്തം ലേഖകൻ: ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് ആഞ്ഞടിച്ച ഇയോവിന്‍ കൊടുങ്കാറ്റില്‍ കടപുഴകി മരം കാറിനു മേല്‍ വീണ് ഒരാള്‍ മരണമടഞ്ഞതോടെ കൊടുങ്കാറ്റ് കവര്‍ന്നത് രണ്ട് ജീവനുകള്‍. അയര്‍ലന്‍ഡിലെ കൗണ്ടി, ഡോണ്‍ഗലില്‍ ഒരു റോഡപകടത്തില്‍ മരണമടഞ്ഞ കാക്‌പെര്‍ ഡ്യുഡക്ക് ആണ് കൊടുങ്കാറ്റിന്റെ ആദ്യ ഇര. ഇരുപത് വയസായിരുന്നു ഇയാള്‍ക്ക്. അതിനിടെ മറ്റൊരു കൊടുങ്കാറ്റ് കൂടി ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ …
ബർലിൻ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് സ്വദേശിയായ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ
ബർലിൻ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് സ്വദേശിയായ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: ഗ്ഡെബുർഗ് ഓട്ടോ വോൺ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി രവിശങ്കറിനെ (27) ബർലിൻ മെയിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2022ലാണ് ജർമനിയിൽ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടിൽ വിളിച്ച് ബർലിനിലേക്ക് പോകുകയാണെന്ന് രവിശങ്കർ അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴും വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് …
ഫെബ്രുവരിക്ക് മുമ്പ് എല്ലാ പൊതു കെട്ടിടങ്ങളിലും സിസിടിവി സ്ഥാപിക്കണം; നിര്‍ദ്ദേശവുമായി റാസല്‍ ഖൈമ
ഫെബ്രുവരിക്ക് മുമ്പ് എല്ലാ പൊതു കെട്ടിടങ്ങളിലും സിസിടിവി സ്ഥാപിക്കണം; നിര്‍ദ്ദേശവുമായി റാസല്‍ ഖൈമ
സ്വന്തം ലേഖകൻ: എമിറേറ്റിലെ എല്ലാ പൊതു കെട്ടിടങ്ങളിലും മികച്ച രീതിയിലുള്ള സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി റാസല്‍ഖൈമ പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിനു മുമ്പായി ‘ഹിമായ’ അഥവാ സംരക്ഷണം എന്നു പേരുള്ള സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റാസല്‍ഖൈമയിലെ കെട്ടിട ഉടമകള്‍ക്ക് എമിറേറ്റ് പോലീസ് നിര്‍ദ്ദേശം നല്‍കി. ജനുവരി 31 ഓടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ …
പ്രവാസി നിക്ഷേപകർക്ക് ആശ്വാസം; ഒമാനിൽ 80 തിലധികം റിയൽ എസ്റ്റേറ്റ് സേവന ഫീസുകളിൽ മാറ്റം
പ്രവാസി നിക്ഷേപകർക്ക് ആശ്വാസം; ഒമാനിൽ 80 തിലധികം റിയൽ എസ്റ്റേറ്റ് സേവന ഫീസുകളിൽ മാറ്റം
സ്വന്തം ലേഖകൻ: രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ 85 സർക്കാർ സേവന നിരക്കുകളിൽ ഭേദഗതി. ഹൗസിങ്–അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സേവന ഫീസുകളുടെ ഭേദഗതി സംബന്ധിച്ച തീരുമാനം ഒമാനിലെ നിലവിലെ നിക്ഷേപകർക്ക് ആവശ്യമായ പിന്തുണ നൽകുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണ്. 47 സേവനങ്ങളുടെ ഫീസ് ലയനം, 11 എണ്ണത്തിന്റെ റദ്ദാക്കൽ, 8 …
വെള്ളമില്ല, വിമാനത്തിൽ എ സിയില്ല, കൈകളിൽ വില ങ്ങും! യുഎസിൽനിന്ന് ബ്രസീലിൽ എത്തി കുടിയേറ്റക്കാർ
വെള്ളമില്ല, വിമാനത്തിൽ എ സിയില്ല, കൈകളിൽ വില ങ്ങും! യുഎസിൽനിന്ന് ബ്രസീലിൽ എത്തി കുടിയേറ്റക്കാർ
സ്വന്തം ലേഖകൻ: യുഎസിൽനിന്നു നാടുകടത്തപ്പെട്ട് ബ്രസീലിലേക്കു തിരിച്ചയച്ച യാത്രക്കാരെത്തിയതു കൈവിലങ്ങുകൾ ധരിച്ച്, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട നിലയിലെന്ന് റിപ്പോർട്ട്. പ്രതീക്ഷയോടെ കുടിയേറാനെത്തിയ രാജ്യത്തുനിന്നു തിരിച്ചയയ്ക്കുമ്പോൾ മനുഷ്യാവകാശങ്ങൾ എന്നത് യുഎസ് ‘പ്രത്യക്ഷമായി അവഗണിച്ചു’വെന്നാണ് ബ്രസീൽ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ജനുവരി 20ന് അധികാരത്തിലെത്തിയതിനു പിന്നാലെ അനധികൃതമായി യുഎസിൽ പ്രവേശിച്ചവരെ നാടുകടുത്തമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിമാനത്തിൽ തിരിച്ചയച്ചത്. ഇങ്ങനെ നാടുകടത്തപ്പെട്ടവരുമായി ബ്രസീലിന്റെ …
സൗദിയിൽ 269 മേഖലകളിൽ സ്വദേശിവത്കരണം; ആദ്യ ഘട്ടം ജുലൈ 27 മുതൽ
സൗദിയിൽ 269 മേഖലകളിൽ സ്വദേശിവത്കരണം; ആദ്യ ഘട്ടം ജുലൈ 27 മുതൽ
സ്വന്തം ലേഖകൻ: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. തീരുമാനം ജുലൈ 27 മുതൽ നടപ്പിലാക്കും. സ്വദേശിവത്കരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ എംഎച്ച്ആർഎസ്ഡി തങ്ങളുടെ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. അക്കൗണ്ടിങ്, ഫാർമസി, ദന്തചികിത്സ, ടെക്നിക്കൽ എഞ്ചിനിയറിങ് തുടങ്ങി 269 മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഫാർമസി മേഖലകളിൽ 55 ശതമാനവും ആശുപത്രികളിൽ 65 ശതമാനവും സൗദിവത്കരണം …