സ്വന്തം ലേഖകൻ: നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പാരിസിലേക്ക് വിമാനസര്‍വീസ് പുനഃരാരംഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാനായി പുറത്തിറക്കിയ പരസ്യത്തില്‍ പുലിവാല് പിടിച്ച് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.) വിമാന കമ്പനി. ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പരസ്യത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പരസ്യമെന്ന വ്യാപകവിമര്‍ശനത്തെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: പതിനഞ്ചു മാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ നീക്കങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിനെ പ്രതിസന്ധിയിലാക്കുമോ എന്ന് ആശങ്ക. ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്മാറിയെന്ന് ആരോപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗം വൈകുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. അതിനിടെ, 42 ദിവസം നീളുന്ന …
സ്വന്തം ലേഖകൻ: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിങ് എക്‌സിപിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) ഐ.എസ്.ആർ.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പെയ്‌ഡെക്‌സ് ദൗത്യം വ്യാഴാഴ്ച വിജയകരമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് …
സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. താരത്തിന്റെ വസതിയിൽ മോഷണശ്രമം നടന്നതായി സ്ഥിരീകരിച്ച് സെയ്ഫ് അലി ഖാന്റെ …
സ്വന്തം ലേഖകൻ: യുകെയിലെ മാഞ്ചസ്റ്ററിൽ മലയാളി നഴ്സിന് രോഗിയിൽനിന്ന് കുത്തേറ്റു. മാഞ്ചസ്റ്ററിലെ ഓൾഡ്‌ഹാം റോയൽ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന അച്ചാമ്മ ചെറിയാനാണ് (57) കത്രിക കൊണ്ട് കുത്തേറ്റത്. സംഭവത്തിൽ മുഹമ്മദ് റോമൻ ഹക്ക് എന്നയാളെ പോലീസ് അറസ്റ്റുചെയ്തു. ഇയാളെ മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. റിമാൻഡിലായ പ്രതിയെ ഫെബ്രുവരി 18ന് മിൻഷൂൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ …
സ്വന്തം ലേഖകൻ: തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇറ്റലിയും ജർമനിയും വിദേശീയർക്ക് കൂടുതൽ തൊഴിൽ വീസകൾ അനുവദിക്കുമെന്ന് റിപ്പോർട്ട്. ജർമനി 22,422, ഇറ്റലി 10,000 വീസകളുമാണ് ഈ വർഷം ഇഷ്യൂ ചെയ്യുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും വീസ ക്വോട്ട ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകര്‍ക്ക് ഇത് …
സ്വന്തം ലേഖകൻ: അഗ്നിശമനസേനയുടെ രക്ഷാപ്രവർത്തനം ചിലയിടങ്ങളിലെ വൻതീ കെടുത്തിയെങ്കിലും മണിക്കൂറിൽ 129 കിലോമീറ്റർ വേഗമുള്ള കാറ്റിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമെന്നു കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. വരണ്ട പുൽമേടുകളുള്ള സാന്റ ആനയിൽ റെഡ് അലർട്ടുണ്ട്. ലൊസാഞ്ചലസ് കൗണ്ടിയിൽ 89,000 പേർക്കുകൂടി ഒഴിപ്പിക്കൽ നോട്ടിസ് നൽകി. ലൊസാഞ്ചലസിലും സതേൺ കലിഫോർണിയ കൗണ്ടികളിലുമായി 8500 അഗ്നിശമന സേനാംഗങ്ങളാണു രക്ഷാദൗത്യത്തിലുള്ളത്. സാന്റ …
സ്വന്തം ലേഖകൻ: ഫെബ്രുവരി ഒന്നുമുതൽ ഷാർജയിലെ കൽബയിലും പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നഗരത്തിൽ പാർക്കിങ് ലഭ്യത വർധിപ്പിക്കുന്നതിന്റെയും ദുരുപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് കൽബ നഗരസഭ അറിയിച്ചു. അതിവേഗം വികസിക്കുന്ന കൽബയിൽ വിവിധ പദ്ധതികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണം വർധിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പാർക്കിങ് ലഭ്യത ഉറപ്പുവരുത്തേണ്ടേത് അനിവാര്യമാണെന്ന് നഗരസഭാ ഡയറക്ടർ ഡോ. അഹ്മദ് സഈദ് അൽ …
സ്വന്തം ലേഖകൻ: കേരളത്തിൽ പ്രവാസികൾക്കു മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാണ് പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുന്നത്. കേരളത്തിലേക്കു പ്രവാസികൾ അയയ്ക്കുന്ന പണം, വ്യവസായ മേഖലയിലേക്കു വഴി തിരിച്ചു വിടുകയാണ് എൻആർഐ പാർക്കിന്റെ ലക്ഷ്യം. 100 കോടി മുതൽ മുടക്കി സ്ഥലം ഏറ്റെടുക്കുന്ന നിക്ഷേപകർക്ക് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സിയായി കുവൈത്ത് ദിനാർ; പിന്നാലെ ബഹ്‌റൈന്‍ ദിനാറും ഒമാനി റിയാലും. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറന്‍സികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താന് ഒമാനി റിയാല്‍ എന്നതും ശ്രദ്ധേയമായി. ഫോര്‍ബ്‌സ്, ഇന്‍വെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു റിയാലിന് 2.59 യു എസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ …