1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മ്യാന്മര്‍ അഭയാര്‍ഥികളായ റൊഹിങ്ക്യന്‍ മുസ്ലീങ്ങളെ സ്വീകരിക്കില്ലെന്ന് ഇന്തോനേഷ്യ, 7,000 പേര്‍ നടുക്കടിലില്‍
മ്യാന്മര്‍ അഭയാര്‍ഥികളായ റൊഹിങ്ക്യന്‍ മുസ്ലീങ്ങളെ സ്വീകരിക്കില്ലെന്ന് ഇന്തോനേഷ്യ, 7,000 പേര്‍ നടുക്കടിലില്‍
സ്വന്തം ലേഖകന്‍: മ്യാന്മര്‍ അഭിയാര്‍ഥികളായ റോഹിങ്ക്യ മുസ്ലീങ്ങളെ സ്വീകരിച്ച് അഭയം നല്‍കാന്‍ കഴിയില്ലെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയതോടെ 7,000 പേരുടെ ഭാവി നടുക്കടുലിലായി. ഒട്ടും സുരക്ഷിതമല്ലാത്ത ബോട്ടുകളില്‍ എത്തിയ 7,000 പേരും ദിവസങ്ങളായി മലാക്ക കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. കൈവശം കരുതിയ ഭക്ഷണവും വെള്ളവും തീരുന്നതോടെ നടുക്കടലില്‍ ഇവര്‍ എന്തു ചെയ്യുമന്ന ആശങ്ക വളരുകയാണ്. റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി തിങ്കളാഴ്ച …
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്നും മഹദ് വ്യക്തികളെ അപമാനിച്ചാല്‍ നടപടിയെന്നും സുപ്രീം കോടതി
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്നും മഹദ് വ്യക്തികളെ അപമാനിച്ചാല്‍ നടപടിയെന്നും സുപ്രീം കോടതി
സ്വന്തം ലേഖകന്‍: വ്യക്തികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു പരിധിയുണ്ടെന്നും മഹദ് വ്യക്തികളെ അപമാനിച്ചാല്‍ നടപടിയെന്നും സുപ്രീം കോടതി. ഭരണഘടന അനുശാസിക്കുന്ന തരത്തിലേ ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് എന്നിവരെ പോലുള്ള ചരിത്ര വ്യക്തികളെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മഹദ് വ്യക്തികളെ അധിക്ഷേപിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം …
ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ 39 ഇന്ത്യാക്കാരെ വധിച്ചതായി രക്ഷപ്പെട്ടയാളുടെ വെളിപ്പെടുത്തല്‍
ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ 39 ഇന്ത്യാക്കാരെ വധിച്ചതായി രക്ഷപ്പെട്ടയാളുടെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാരെ വധിച്ചതായി രക്ഷപ്പെട്ടയാളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട പഞ്ചാബ് സ്വദേശി ഹര്‍ജിത് മാഷിഹ് ആണ് തന്റെ കൂടെയുള്ള 39 ബന്ദികള്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്. ജൂണ്‍ 11 ന് വടക്കന്‍ ഇറാഖിലാണ് മാഹിഷ് ഉള്‍പ്പെടെ 40 ഇന്ത്യക്കാരെ …
ബാറില്‍ സ്ത്രീകളെ ജോലിക്ക് നിര്‍ത്താം, പോലീസ് അനുമതി ആവശ്യമില്ല, കര്‍ണാടക ഹൈക്കോടതി
ബാറില്‍ സ്ത്രീകളെ ജോലിക്ക് നിര്‍ത്താം, പോലീസ് അനുമതി ആവശ്യമില്ല, കര്‍ണാടക ഹൈക്കോടതി
സ്വന്തം ലേഖകന്‍: ബങ്കളുരു നഗരത്തിലെ ബാറുകളിലും പബ്ബുകളിലും സ്ത്രീകളെ ജോലിക്ക് നിര്‍ത്താമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകളെ ബാര്‍ ഗേള്‍സായി ജോലിക്കെടുക്കാന്‍ പോലീസിന്റെ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ബാര്‍ ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ അനുമതി. എന്നാല്‍ നിയമ വിരുദ്ധമായ നടപടികളുണ്ടായാല്‍ പോലീസിന് ഇടപെടാം. ബാറുകളിലും പബ്ബുകളിലും സ്ത്രീകളെ ജോലിക്ക് വെക്കുന്നതിന് സര്‍ക്കാര്‍ …
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
നീല്‍ മുഖര്‍ജിയുടെ നോവലിന് ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയുടെ നോവലിനു ബ്രിട്ടനിലെ എന്‍കോര്‍ പുരസ്‌കാരം. മുഖര്‍ജിയുടെ ‘ദ് ലൈവ്‌സ് ഓഫ് അദേഴ്‌സ്’ എന്ന നോവലാണ് പുരസ്‌കാരം നേടിയത്. എഴുത്തുകാരുടെ രണ്ടാമത്തെ നോവലുകള്‍ക്കു നല്‍കുന്ന പ്രശസ്തമായ പുരസ്‌കാരമാണ് എന്‍കോര്‍. പതിനായിരം പൗണ്ടാണു പുരസ്‌കാരത്തുകയായി മുഖര്‍ജിക്കു ലഭിക്കുക. കൊല്‍ക്കത്തക്കാരനായ മുഖര്‍ജി ഇപ്പോള്‍ ബ്രിട്ടനിലാണു താമസം. കൊല്‍ക്കത്ത പശ്ചാത്തലമാക്കി രചിച്ച ദ് ലൈവ്‌സ് …
ഗള്‍ഫ് രാജ്യങ്ങളെ ആരും ആക്രമിക്കാതെ കാത്തോളാമെന്ന് ജിസിസി ഉച്ചകോടിയില്‍ അമേരിക്കയുടെ ഉറപ്പ്
ഗള്‍ഫ് രാജ്യങ്ങളെ ആരും ആക്രമിക്കാതെ കാത്തോളാമെന്ന് ജിസിസി ഉച്ചകോടിയില്‍ അമേരിക്കയുടെ ഉറപ്പ്
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളെ ആരും ആക്രമിക്കാതെ കാത്തോളാമെന്ന് ജിസിസി ഉച്ചകോടിയില്‍ അമേരിക്ക ഉറപ്പു നല്‍കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവ ശക്തികള്‍ ഇറാനുമായി ആണവ കരാര്‍ ഒപ്പിടാനൊരുങ്ങുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഉറപ്പ്. നേരത്തെ ആണവക്കരാറിന്റെ പേരിലുള്ള തങ്ങളുടെ ആശങ്ക ജിസിസി രാജ്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ അറിയിച്ചിരുന്നു. ക്യാമ്പ് ഡേവിഡില്‍ വച്ചു നടക്കുന്ന ജിസിസി ഉച്ചകോടിയിലാണ് …
ആറന്മുള വിമാനത്താവളം, വ്യോമയാന മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര മന്ത്രി
ആറന്മുള വിമാനത്താവളം, വ്യോമയാന മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര മന്ത്രി
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് എതിര്‍പ്പില്ലെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. മന്ത്രാലയം വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹരിത ട്രൈബ്യൂണലും പ്രതിരോധ മന്ത്രാലയവുമാണ് വിമാനത്താവള നിര്‍മാണത്തെ എതിര്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം നിര്‍മ്മാണം ആരംഭിക്കാന്‍ അനുമതി നല്‍കിയ 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ആറന്മുള, കണ്ണൂര്‍ …
ചൈനീസ് സര്‍ക്കാര്‍ ചാനലിന് അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇന്ത്യയിലല്ല
ചൈനീസ് സര്‍ക്കാര്‍ ചാനലിന് അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇന്ത്യയിലല്ല
സ്വന്തം ലേഖകന്‍: ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനലിന് അരുണാചലും ജമ്മു കശ്മീരും ഇന്ത്യയിലല്ല. അരുണാചല്‍ പ്രദേശും ജമ്മു കശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദര്‍ശിപ്പിച്ച് ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതാണ് വിവാദമായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് സിസിടിവിയെന്ന ചൈനീസ് ചാനല്‍ അരുണാചലും ജമ്മു കശ്മീരുമില്ലാത്ത ഇന്ത്യയുടെ ഭൂപടം ഉപയോഗിച്ചത്. …
മാധ്യമങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ വാളെടുത്താല്‍ കെജ്‌രിവാളിനെതിരെ കോടതി വാളെടുക്കും
മാധ്യമങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ വാളെടുത്താല്‍ കെജ്‌രിവാളിനെതിരെ കോടതി വാളെടുക്കും
സ്വന്തം ലേഖകന്‍: മാധ്യമങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ വാളെടുത്താല്‍ കേജ്‌രിവാളിനെതിരെ കോടതി വാളെടുക്കുമെന്നാണ് ഇപ്പോള്‍ ഡല്‍ഹിക്കാര്‍ പറയുന്നത്. കേജ്രിവാളിന്റെ മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കുലറിന് സുപ്രീം കോടതി സ്റ്റേ നല്‍കിയതോടെയാണിത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കാനുള്ള സാധ്യത പരിശോധിക്കാനുള്ള സര്‍ക്കുലര്‍ ആം ആദ്മി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഈ സര്‍ക്കുലറിനാണ് സുപ്രീം കോടതിയുടെ …
പ്രവാസികളുടെ പുനരധിവാസ പാക്കേജ്, ബാങ്കുകള്‍ മുഖം തിരിക്കുന്നു, മുഴുവന്‍ ഭാരവും നോര്‍ക്കയുടെ ചുമലില്‍
പ്രവാസികളുടെ പുനരധിവാസ പാക്കേജ്, ബാങ്കുകള്‍ മുഖം തിരിക്കുന്നു, മുഴുവന്‍ ഭാരവും നോര്‍ക്കയുടെ ചുമലില്‍
സ്വന്തം ലേഖകന്‍: വിദേശവാസം കഴിഞ്ഞ് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസ പാക്കേജിനോടു ബാങ്കുകള്‍ക്ക് അവഗണനാ മനോഭാവം. ഒപ്പം കേന്ദ്ര സര്‍ക്കാരും കൈ മലര്‍ത്തുന്നതോടെ പ്രവാസികളുടെ പുനരധിവാസത്തിന്റെ മുഴുവന്‍ ബാധ്യതയും നോര്‍ക്കയുടെ ചുമലുകളിലാകുകയാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര ജീവനക്കാരോ ഇല്ലാത്ത നോര്‍ക്ക ഈ ബാധ്യത ഏറ്റെടുക്കാന്‍ കഴിയാതെ ശ്വാസം മുട്ടുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണം മൂലം തിരിച്ചെത്തിയ …