1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഗോള താപനം, സമുദ്രനിരപ്പ് ഉയരുന്നു, പല പ്രധാന നഗരങ്ങളും ഭാവിയില്‍ വെള്ളത്തിനടിയില്‍ ആയേക്കാം
ആഗോള താപനം, സമുദ്രനിരപ്പ് ഉയരുന്നു, പല പ്രധാന നഗരങ്ങളും ഭാവിയില്‍ വെള്ളത്തിനടിയില്‍ ആയേക്കാം
സ്വന്തം ലേഖകന്‍: ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഓരോവര്‍ഷവും അപകടകരമായ നിലയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുകയാണെന്ണ് റിപ്പോര്‍ട്ട്. മഞ്ഞുമലകള്‍ ഉരുകിയുണ്ടാകുന്ന ജലപ്രവാഹമാണ് സമുദ്രനിരപ്പ് ഉയരാന്‍ പ്രധാന കാരണം. 1901 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 19 സെമീ വരെ സമുദ്രനിരപ്പ് ഉയര്‍ന്നതായാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎന്‍ വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. ശരാശരി 1.7 മില്ലിമീറ്റര്‍ വീതമായിരുന്നു ഓരോ …
യെമനില്‍ ജലക്ഷാമം രൂക്ഷം, തൊണ്ട വരണ്ട് സാധാരണ ജനങ്ങള്‍
യെമനില്‍ ജലക്ഷാമം രൂക്ഷം, തൊണ്ട വരണ്ട് സാധാരണ ജനങ്ങള്‍
സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഹൗതി തീവ്രവാദികള്‍ക്കു നേരെ സൗദി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനില്‍ ജലക്ഷാമം രൂക്ഷമാകുന്നു. ഏദന്‍ പട്ടണത്തിലെ സാധാരണ ജനങ്ങള്‍ കുടിക്കാന്‍ കുടിവെള്ളമില്ലാതെ വലയുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ചയായി ശക്തമായ ആക്രമണവും തെരുവു യുദ്ധവുമാണ് ഏദനില്‍ നടക്കുന്നത്. ഏദന്‍ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത വിധം …
ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ കൊലപ്പെടുത്തി, പുറകില്‍ മത തീവ്രവാദികളെന്ന് സംശയം
ബംഗ്ലാദേശില്‍ വീണ്ടും ബ്ലോഗറെ കൊലപ്പെടുത്തി, പുറകില്‍ മത തീവ്രവാദികളെന്ന് സംശയം
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ മതനിരപേക്ഷ നിലപാടുള്ള ബ്ലോഗര്‍മാരെ വേട്ടയാടുന്നത് തുടരുന്നു. മത തീവ്രവാദത്തിനെതിരെ തന്റെ എഴുത്തുകളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ മറ്റൊരു ബ്ലോഗറെ കൂടി കൊലപ്പെടുത്തി. സില്‍ഹത്ത് നഗരത്തില്‍ ഇന്നലെയാണ് സംഭവം. മുക്തോ മോനക്ക് വേണ്ടി ബ്ലോഗ് എഴുതിയിരുന്ന അനന്ത ബിജോയ് ദാസിനെയാണ് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം വെട്ടിക്കൊന്നത്. നേരത്തെ കൊല്ലപ്പെട്ട അവിജിത് …
നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല, വീണ്ടും ഭൂചലനം, 57 പേര്‍ മരിച്ചു
നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല, വീണ്ടും ഭൂചലനം, 57 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഭൂകമ്പം നിലം പരിശാക്കിയ നേപ്പാളില്‍ ഭൂമിക്ക് കലിയടങ്ങുന്നില്ല. ഇന്നലെ തുടര്‍ച്ചയായുണ്ടായ നാലു ഭൂകമ്പങ്ങളില്‍ 57 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഏഴോളം ചെറുചലനങ്ങളും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. ഭൂകമ്പത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കാഠ്മണ്ഡു വിമാനത്താവളം തുറന്നു കൊടുത്തു. രക്ഷാപ്രവര്‍ത്തനങ്ങളുടെ …
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ചെലവുകള്‍ തൊഴിലുടമ വഹിക്കണം, ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്, ചെലവുകള്‍ തൊഴിലുടമ വഹിക്കണം, ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: വിദേശത്തേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ചെലവുകള്‍ തൊഴിലുടമ വഹിക്കണമെന്നും അത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസായി ഈടാക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്നു ഏജന്‍സികള്‍ക്ക് മാത്രമായിരിക്കും റിക്രൂട്ട്‌മെന്റ് ചുമതല എന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചു. കേരളത്തിലെ നോര്‍ക്ക, റൂട്ട്‌സ്, ഒഡെപെക്, തമിഴ്‌നാട് സര്‍ക്കാറിന്റെ കീഴിലുള്ള ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് …
ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചു,
ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു സ്വകാര്യ മേഖലകള്‍ക്ക് ശമ്പളത്തോടു കൂടിയ പൊതു അവധി പ്രഖ്യാപിച്ചു,
സ്വന്തം ലേഖകന്‍: ഇസ്റാഅ്മിഅ്‌റാജ് പ്രമാണിച്ച് മെയ് 16 ന് യുഎഇയില്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവധി ബാധകമാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി ബാധകമാണെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഫെഡറല്‍ നിയമത്തിന്റെ എഴുപത്തിനാലാം വകുപ്പ് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ശനിയാഴ്ച്ചയും ഒമാനില്‍ …
സത്യം തട്ടിപ്പു കേസില്‍ രാമലിംഗ രാജുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു
സത്യം തട്ടിപ്പു കേസില്‍ രാമലിംഗ രാജുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: സത്യം തട്ടിപ്പു കേസില്‍ ബി. രാലലിംഗ രാജു ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം. സത്യം കമ്പനി സ്ഥാപകന്‍ ബി രാമലിംഗ രാജു,? സഹോദരന്‍ ബി രാമരാജു ഉള്‍പ്പെടെ പത്തു പേര്‍ക്കാണ് മെട്രോപൊളിറ്റന്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇവരുടെ തടവു ശിക്ഷ മരവിപ്പിച്ചിട്ടുമുണ്ട്. രാമലിംഗ രാജുവും സഹോദരനും ഒരു ലക്ഷം രൂപയും മറ്റുള്ളവര്‍ അന്‍പതിനായിരം രൂപയും …
ചൈനീസ് കമ്പനി ചെയര്‍മാന്‍ ടൂര്‍ പോയി, കൂടെ 6,400 ജോലിക്കാരും, യാത്ര ഗിന്നസ് ബുക്ക് റെക്കോര്‍ഡ്
ചൈനീസ് കമ്പനി ചെയര്‍മാന്‍ ടൂര്‍ പോയി, കൂടെ 6,400 ജോലിക്കാരും, യാത്ര ഗിന്നസ് ബുക്ക് റെക്കോര്‍ഡ്
സ്വന്തം ലേഖകന്‍: കമ്പനി ചെയര്‍മാന്മാരുടെ ആഡംബര ടൂറുകളുടെ വാര്‍ത്തകള്‍ ലോകത്തിന് പുത്തരിയല്ല. എന്നാല്‍ ടിയെന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ചെയര്‍മാനായ ലി ജിന്‍യുവാന്റെ യാത്ര ലോക ശ്രദ്ധ നേടിയത് മറ്റൊരു പ്രത്യേകത കൊണ്ടാണ്. ലി ജിന്‍യുവാന്റെ നാലു ദിവസത്തെ ടൂര്‍ ഒറ്റക്കായിരുന്നില്ല. ടിയന്‍സ് കമ്പനിയിലെ 6,400 ജീവനക്കാരോടൊപ്പമായിരുന്നു ചെയര്‍മാന്റെ വിനോദയാത്ര. ഫ്രാന്‍സിലേക്ക് കമ്പനി മൊത്തമായി ടൂര്‍ …
ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍, ചരടു വലിച്ചത് പാക് ചാര സംഘടന ഐഎസ്‌ഐ
ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍, ചരടു വലിച്ചത് പാക് ചാര സംഘടന ഐഎസ്‌ഐ
സ്വന്തം ലേഖകന്‍: അല്‍ഖാഇദ സ്ഥാപക നേതാവ് ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മരണം നാടകമായിരുന്നു എന്ന് വെളിപ്പെടുത്തല്‍. പ്രശസ്ത യുഎസ് മാധ്യമ പ്രവര്‍ത്തകനായ സെയ്മര്‍ ഹെര്‍ഷാണ് യുഎസ് ചാര സംഘടന സിഐഎയും പാകിസ്താന്‍ ചാര സംഘടന ഐഎസ്‌ഐയും സംയുക്തമായി തയ്യാറാക്കിയ തിരക്കഥയായിരുന്നു ലോകം കണ്ട ലാദന്‍ വധം എന്ന് വെളിപ്പെടുത്തിയത്. ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സിലെഴുതിയ …
വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു, 10 വര്‍ഷം വരെ തടവും കനത്ത പിഴയും
വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു, 10 വര്‍ഷം വരെ തടവും കനത്ത പിഴയും
സ്വന്തം ലേഖകന്‍: വിദേശത്തെ കള്ളപ്പണ നിക്ഷേപം തടയുന്നതിനുള്ള ബില്‍ ലോക്‌സഭ കടന്നു. കള്ളപ്പണ നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ തടവും കനത്ത പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. മാര്‍ച്ചില്‍ കള്ളപ്പണ വിവാദം കത്തിനിന്ന സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. കൃത്യമായ നികുതിയും പലിശയും പിഴയുമടച്ച് വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ തയാറുള്ളവര്‍ക്ക് അതിന് അനുമതി നല്‍കുന്ന …