സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയികളെ വേട്ടയാടുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്ത ചരിത്രമുള്ള ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം. ഒപ്പം സമരക്കാര്‍ക്ക് പിന്തുണയുമായി ലൈംഗിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്രത്തിന്റെ ചുമതലക്കാരിയും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ മകളുമായ മരിയേല കാസ്‌ട്രോ രംഗത്തെത്തുകയും ചെയ്തു. റൗള്‍ കാസ്‌റ്റ്രോയുടെ ചരിത്ര പ്രധാനമായ വത്തികാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് സ്വവര്‍ഗ പ്രണയികളുടെ പ്രകടനവും അതിന്‍ …
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ എവറസ്റ്റ് കൊടുമുടിയിലുണ്ടായ മഞ്ഞിടിച്ചിലില്‍ അകപ്പെട്ട 23 പേരുടെ ജീവന്‍ രക്ഷിച്ച് ബ്രിട്ടീഷ് വനിതാ ഡോക്ടര്‍ ശ്രദ്ധേയയാകുന്നു. ഡോ. റേച്ചല്‍ ടുള്ളറ്റാണ് സ്വയം പരുക്കേറ്റിട്ടും സമയോചിതമായ ഇടപെടലിലൂടെ ഗുരുതരമായി പരുക്കേറ്റ 23 പര്‍വതാരോഹകരുടെ ജീവന്‍ രക്ഷിച്ചത്. അനസ്‌തെറ്റിക് സഹായമില്ലാതെ റേച്ചല്‍ മുറിവേറ്റ സ്വന്തം കാല് തുന്നിക്കെട്ടുകയും ചെയ്തു. പര്‍വതാരോഹണത്തിനായാണ് കെന്റിലെ കാന്‍ബ്രൂകില്‍ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് തൂത്തുവാരി ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ രണ്ടാമൂഴത്തിന് ഒരുങ്ങുന്ന ഡേവിഡ് കാമറൂണ്‍ തന്റെ പുതിയ മന്ത്രിസഭയില്‍ വിശ്വസ്തരെ നിലനിര്‍ത്തി. ചാന്‍സലര്‍ പദവിയില്‍ ജോര്‍ജ് ഓസ്‌ബോണും ഹോം സെക്രട്ടറി പദവിയില്‍ തെരേസ മേയും തുടരും. ഒപ്പം ഓസ്‌ബോണിന്‍ ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവിയും ലഭിക്കും. തന്റെ പിന്‍ഗാമിയായി കാമറൂണ്‍ കരുതുന്നയാളാണ് ഓസ്‌ബോണ്‍. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വനിതകളുടെ തിരക്ക്. വനിതാ എംപിമാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 191 വനിതാ അംഗങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജയിച്ച് പാര്‍ലമെന്റില്‍ എത്തുന്നത്. കഴിഞ്ഞ തവണ വനിതാ എംപിമാരുടെ എണ്ണം 147 ആയിരുന്നു. ആറു ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്. 1997 ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിത്. ലേബര്‍ പാര്‍ട്ടിയാണ് ഏറ്റവും …
സ്വന്തം ലേഖകന്‍: പുരാണ കഥാപാത്രമായ നാരദ മഹര്‍ഷിയാണ് ലോകത്തിലെ ആദ്യ മാധ്യമ പ്രവര്‍ത്തര്‍ത്തകനെന്ന് ആര്‍എസ്എസ്. ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍ ആര്‍എസ്എസ് മുഖപത്രമായ ദി ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് ഈ അവകാശവാദം. പാണ്ഡവ രാജാവായ യുധിഷ്ഠിരനോട് ഭരണ രീതികളെ കുറിച്ചും ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ചും ഒരു മാധ്യമ പ്രവര്‍ത്തകന്‍ …
സ്വന്തം ലേഖകന്‍: ഇരട്ടക്കുട്ടികള്‍ക്ക് ജീവനാംശനത്തിനായി കേസു കൊടുത്ത യുവതി കുഞ്ഞുങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോള്‍ പുലിവാലു പിടിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനാ ഫലമാണ് യുവതിയുടെയടക്കം കണ്ണുതള്ളിച്ചത്. ഇരട്ടകള്‍ക്ക് അച്ഛന്മാര്‍ രണ്ട്! മുന്‍ കാമുകനെതിരെയാണ് യുവതി ജീവനാംശത്തിനായി കേസു കൊടുത്തത്. കുട്ടികള്‍ തന്റേതല്ലെന്ന് മുന്‍ കാമുകന്‍ പറഞ്ഞതോടെ കോടതി ഡിഎന്‍എ പരിശോധനയ്ക്ക് …
സ്വന്തം ലേഖകന്‍: പെട്ടിക്കുള്ളില്‍ എട്ടു വയസുള്ള ആണ്‍കുട്ടിയെ കുത്തിനിറച്ച് മനുഷ്യക്കടത്തു നടത്താന്‍ ശ്രമിച്ച 19 കാരി പിടിയില്‍. സ്‌പെയിന്‍ അതിര്‍ത്തിയിലാണ് അതിര്‍ത്തി രക്ഷാസേനയെ ഞെട്ടിച്ച സംഭവം. കുട്ടിയെ പെട്ടിയില്‍ ചുരുട്ടി മടക്കി അതിര്‍ത്തി കടക്കാനുള്ള ശ്രമത്തിലായിരുന്നു പെണ്‍കുട്ടി. മൊറോക്കോയില്‍ നിന്ന് ആഫ്രിക്കയിലെ സ്പാനിഷ് അധീനതയിലുള്ള ക്യുട്ടയിലേക്ക് കാല്‍നടയായി കടക്കുമ്പോഴായിരുന്നു പെട്ടി പരിശോധന. സ്‌കാനിങ്ങ് പരിശോധനയിലാണ് അധികൃതര്‍ …
സ്വന്തം ലേഖകന്‍: ഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം ഗംഭീരമെന്ന് അഭിനന്ദിക്കുമ്പോഴും രണ്ടാമൂഴത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാത്തിരിക്കുന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാണെന്ന് മുന്നറിയിപ്പു നല്‍കുകയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍. സ്‌കോട്ട്‌ലന്റിനെ യുകെയിലും, യുകെയെ യൂറോപ്യന്‍ യൂണിയനിലും പിടിച്ചു നിര്‍ത്തുക എന്നതാവും കാമറൂണിന്റെ പ്രധാന വെല്ലുവിളിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തന്റെ ആദ്യ …
സ്വന്തം ലേഖകന്‍: 24 മണിക്കൂറിനകം നൗള്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സി തീരത്ത് എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ തീരദേശത്തു നിന്ന് പതിനായിരക്കണക്കിന് നാട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മേഖലയിലെ പ്രധാന ദ്വീപായ ലുസോണില്‍ നിന്നാണ് ഏറ്റവുമധികം ആളുകളെ ഒഴിപ്പിച്ചത്. നൗള്‍ എന്നു പേരിട്ടിരിക്കുന്ന കാറ്റഗറി നാലില്‍ പെടുന്ന അതിശക്തമായ കൊടുങ്കാറ്റാണ് ഫിലിപ്പീന്‍സ് തീരം ലക്ഷ്യമാക്കി വന്നു കൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ …
സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് വിമാനത്താവളത്തിന് നല്‍കിയ അനുമതി പ്രതിരോധ മന്ത്രാലയം റദ്ദാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് മന്ത്രാലയം വ്യോമയാന സെക്രട്ടറിക്ക് കൈമാറി. ഹരിത ട്രൈബ്യൂണല്‍ പദ്ധതിയെ എതിര്‍ക്കുന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ബിജെപി നേതാക്കള്‍ ഈ പദ്ധതിയെ എതിര്‍ക്കുകയാണെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രതിരോധ …