1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ എല്ലാ സ്വത്തുവകകളും ഓഡിറ്റ് ചെയ്യണം, സുപ്രീം കോടതി
പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ എല്ലാ സ്വത്തുവകകളും ഓഡിറ്റ് ചെയ്യണം, സുപ്രീം കോടതി
സ്വന്തം ലേഖകന്‍: ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള എല്ലാ സ്വത്തുവകകളും ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി. മുന്‍ സിഎജി വിനോദ് റായി തന്നെ ഓഡിറ്റിംഗ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്ഷേത്രവളപ്പില്‍ പ്രവര്‍ത്തിക്കുന്ന ശിവസേനയുടെ ഓഫീസ് മാറ്റണമെന്ന ആവശ്യത്തില്‍ രണ്ട് മാസത്തിനകം മറുപടി നല്‍കണം. കേസ് ജൂലൈ 25 ന് വീണ്ടും പരിഗണിക്കും. ക്ഷേത്രം സ്വത്ത് …
ഭൂകമ്പ ദുരിതാശ്വാസം, ദയവു ചെയ്ത് പഴകിയ വസ്ത്രങ്ങളും ഉച്ഛിഷ്ടവും അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍
ഭൂകമ്പ ദുരിതാശ്വാസം, ദയവു ചെയ്ത് പഴകിയ വസ്ത്രങ്ങളും ഉച്ഛിഷ്ടവും അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7,000 കടന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ കല്ലുകടി. ദുരിതാശ്വാസമെന്ന് പേരില്‍ പഴന്തുണികളും ഉച്ഛിഷ്ടവും അയക്കരുതെന്ന് ഇന്ത്യയോട് നേപ്പാള്‍ ആവശ്യപ്പെട്ടു. ദുരിതാശ്വാസ സാമഗ്രികളും വഹിച്ച് ഇന്ത്യയില്‍ നിന്നുള്ള വാഗണ്‍ ട്രെയിന്‍ നേപ്പാളിലെത്തിയപ്പോഴായിരുന്നു നേപ്പാളിന്റെ അപേക്ഷ. ഭൂകമ്പം സര്‍വ്വനാശം വിതച്ച നേപ്പാളിന് സഹായവുമായി …
യുഎഇയില്‍ തൊഴിലാളിയുടെ സമ്മതമില്ലാതെ വിസ റദ്ദാക്കാന്‍ പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം
യുഎഇയില്‍ തൊഴിലാളിയുടെ സമ്മതമില്ലാതെ വിസ റദ്ദാക്കാന്‍ പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകന്‍: തൊഴിലാളിയുടെ സമ്മതില്ലാതെ വിസ റദ്ദാക്കാന്‍ പാടില്ലെന്നു യുഎഇ തൊഴില്‍ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. തൊഴില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തിലാണു തൊഴിലാളിയുടെ സമ്മതമില്ലാതെ വീസ റദ്ദാക്കാന്‍ അപേക്ഷ നല്‍കുന്ന തൊഴിലുടമകള്‍ക്ക് തിരിച്ചടിയാണ് മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. രണ്ടു ദിവസം ജോലിയില്‍ നിന്നു അവധിയെടുത്ത ഒരാളുടെ വീസ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ദുബായ് മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം …
സൗദിക്കെതിരെ യെമനിലെ ഹൗതി വിമതര്‍ റോക്കറ്റ് ആക്രമണം തുടങ്ങി, 2 മരണം
സൗദിക്കെതിരെ യെമനിലെ ഹൗതി വിമതര്‍ റോക്കറ്റ് ആക്രമണം തുടങ്ങി, 2 മരണം
സ്വന്തം ലേഖകന്‍: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൗതി വിമതര്‍ റോക്കറ്റ് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ രണ്ടു പേര്‍ മരിക്കുകയും അഞ്ച് സൈനികര്‍ തീവ്രവാദികളുടെ പിടിയിലാകുകയും ചെയ്തതായാണ് വിവരം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം ആക്രമണം ശക്തിമാക്കിയിട്ടും ഹൗതി വിമതരുടെ ശക്തി കേന്ദ്രങ്ങള്‍ കീഴ്ടടക്കാനോ മുന്നേറ്റങ്ങള്‍ തടയാനോ കഴിയാത്ത സ്ഥിതിയാണ്. സൗദി, യെമന്‍ അതിര്‍ത്തി പട്ടണമായ …
അമേരിക്കയിടെ മുന്നറിയിപ്പിനെ മറികടന്ന് ഇറാനുമായി തുറമുഖ കരാര്‍ ഒപ്പുവക്കാന്‍ ഇന്ത്യ
അമേരിക്കയിടെ മുന്നറിയിപ്പിനെ മറികടന്ന് ഇറാനുമായി തുറമുഖ കരാര്‍ ഒപ്പുവക്കാന്‍ ഇന്ത്യ
സ്വന്തം ലേഖകന്‍: തെക്കുകിഴക്കന്‍ ഇറാനില്‍ ഇരു രാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കുന്ന തുറമുഖ പദ്ധതിയുമയി മുന്നോട്ടു പോകാന്‍ ഇന്ത്യ തീരുമാനിച്ചു. പദ്ധതിയെക്കുറിച്ച് അമേരിക്കയുടെ മുന്നറിയിപ്പ് മറികടന്നാണ് കരാറില്‍ ഒപ്പുവക്കാന്‍ ഇന്ത്യയുടെ തീരുമാനം. മധ്യേഷ്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ബിജെപി സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇറാനുമായി സഹകരിച്ചുള്ള തുറമുഖ വികസനം. 2003 ല്‍ ഇറാന്റെ ഗള്‍ഫ് ഒഫ് ഒമാന്‍ …
ഫേസ്ബുക്കില്‍ സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി
ഫേസ്ബുക്കില്‍ സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി. അമേരിക്കയിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ ലെവി ചാള്‍സ് റിയര്‍ഡണാണ് കാസ്‌കേഡ് കൗണ്ടി ക്രൈം സ്റ്റോപ്പറിന്റെ ഫേസ്ബുക്ക് പേജിലിട്ട സ്വന്തം മോസ്റ്റ് വാണ്ടഡ് പോസ്റ്ററില്‍ ലൈക് അടിച്ച് കുടുങ്ങിയത്. ഒരു പേഴ്‌സും ചില ചെക്കുകളും അടിച്ചു മാറ്റിയതിനായിരുന്നു ലെവി നോട്ടപ്പുള്ളിയായത്. അതില്‍ …
ശിഷ്യര്‍ക്ക് അധ്യാപകനോട് പ്രിയം കൂടി, സൗദിയില്‍ ഗുരുദക്ഷിണ നല്‍കിയത് പുതുപുത്തന്‍ എസ്‌യുവി
ശിഷ്യര്‍ക്ക് അധ്യാപകനോട് പ്രിയം കൂടി, സൗദിയില്‍ ഗുരുദക്ഷിണ നല്‍കിയത് പുതുപുത്തന്‍ എസ്‌യുവി
സ്വന്തം ലേഖകന്‍: പേന, പുസ്തകങ്ങള്‍, മൊബൈല്‍ ഫോണ്‍, വാച്ച്, കൂടിപ്പോയാല്‍ ഒരു ലാപ്‌ടോപ്പ്. ശിഷ്യര്‍ ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ സൗദിയിലെ അറബിക് അധ്യാപകന്‍ ഇതെല്ലാമാണ്. എന്നാല്‍ മുന്‍ ശിഷ്യന്മാര്‍ അധ്യാപകന്റെ സമര്‍പ്പണത്തിനും സ്‌നേഹത്തിനും പകരമായി നല്‍കിയത് 2015 മോഡല്‍ ഫോര്‍ഡ് എക്‌സ്‌പെഡിഷന്‍ എസ്‌യുവി. സൗദിയിലെ ബുറായ്ദായിലുള്ള കിംഗ് അബ്ദുള്‍ അസീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് …
21 ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുവേലക്കുള്ള തൊഴിലാളികളെ അയക്കുന്നത് നിര്‍ത്താന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
21 ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുവേലക്കുള്ള തൊഴിലാളികളെ അയക്കുന്നത് നിര്‍ത്താന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 21 ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടുവേലക്കുള്ള തൊഴിലാളികളെ അയക്കുന്നത് നിര്‍ത്താന്‍ ഇന്തോനേഷ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വീട്ടുവേലക്കായി സൗദിയില്‍ എത്തിയ രണ്ട് ഇന്തോനേഷ്യന്‍ വനിതകളെ അടുത്തുടെ വധശിക്ഷക്ക് വിധേരാക്കിയതിനോടുള്ള പ്രതികരണമാണ് പുതിയ തീരുമാനം എന്ന് കരുതുന്നു. ഇന്തോനേഷ്യന്‍ വീട്ടുവേലക്കാര്‍ ഏറ്റവും കൂടുതലുള്ള സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്ക് വീട്ടുവേലക്കാരെ അയക്കുന്നത് …
വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, നോര്‍ക്കക്കും ഒഡേപക്കിനും സമയം വേണമെന്ന് മന്ത്രി ജോസഫ്
വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് താളം തെറ്റുന്നു, നോര്‍ക്കക്കും ഒഡേപക്കിനും സമയം വേണമെന്ന് മന്ത്രി ജോസഫ്
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടപടികള്‍ താളം തെറ്റുന്നു. സ്വകാര്യ ഏജന്‍സികളില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ചുമതല ഏറ്റെടുത്ത സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക, ഒഡേപെക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സമയം വേണമെന്ന് നോര്‍ക്ക മന്ത്രി കെസി ജോസഫ് പറഞ്ഞു. അതുവരെ നഴ്‌സുമാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഉത്തരവില്‍ ഇളവ് വരുത്തണമെന്ന് കെസി ജോസഫ് വിദേശകാര്യ മന്ത്രാലയത്തോട് …
ജര്‍മ്മന്‍കാര്‍ക്ക് പ്രിയം ഇപ്പോഴും മാര്‍ക്കിനോട്, പലയിടത്തും യൂറോക്കു പകരം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
ജര്‍മ്മന്‍കാര്‍ക്ക് പ്രിയം ഇപ്പോഴും മാര്‍ക്കിനോട്, പലയിടത്തും യൂറോക്കു പകരം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: 2002 ജനുവരി 1 മുതലാണ് ജര്‍മ്മനിയില്‍ യൂറോ കറന്‍സി പ്രാബല്യത്തില്‍ വന്നത്, തുടര്‍ന്ന് അതുവരെ ഉപയോഗിച്ചിരുന്ന ജര്‍മ്മന്‍ കറന്‍സി മാര്‍ക്ക്, യൂറോ ആയി ജര്‍മന്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള ബാങ്കുകള്‍ മാറ്റി നല്‍കുകയും ചെയ്തു. എന്നാല്‍ ജര്‍മന്‍ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം പന്ത്രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പതിനൊന്ന് മില്യാര്‍ഡന്‍ ജര്‍മന്‍ മാര്‍ക്ക് …