സ്വന്തം ലേഖകന്‍: 57 നിലയുള്ള കൂറ്റന്‍ കെട്ടിടം വെറും 19 ദിവസം കൊണ്ട് തീര്‍ത്ത് ചൈനക്കാര്‍ ലോക റെക്കോര്‍ഡിന് ഉടമകളായി. ലോകത്തിലെ ഏറ്റവും വേഗതയുള്ള നിര്‍മ്മാണ കമ്പനി തങ്ങളാണെന്നാണ് ചൈനീസ് കമ്പനിയുടെ വാദം. ദി ബ്രോഡ് സസ്‌റ്റൈനബിള്‍ ബില്‍ഡിംഗ് കമ്പനിയാണ് മിന്നല്‍ വേഗത്തില്‍ പണി തീര്‍ത്ത് ലോകത്തെ ഞെട്ടിച്ചത്. അതും ഗ്ലാസും ഇരുമ്പും എല്ലാം ചേര്‍ത്തുണ്ടാക്കിയ …
സ്വന്തം ലേഖകന്‍: ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഓസ്‌ട്രേലിയന്‍ വന്‍കരയോട് ചേര്‍ന്നുകിടക്കുന്ന പാപ്പുവ ന്യൂ ഗിനിയിലും ഭൂകമ്പം. ആന്‍ഡമാന്‍ നിക്കോബാറിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ഗിനിയില്‍ 6.7, 7.1 എന്നിങ്ങനെ രണ്ടു തവണ ഭൂമി കുലുങ്ങി. ഉച്ചയ്ക്കുശേഷം 2.28 ഓടെയാണ് ആന്‍ഡമാന്‍ നിക്കോബാറില്‍ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ മതസ്വാതന്ത്യം കടുത്ത ഭീഷണിയിലെന്ന് അമേരിക്കന്‍ റിലിജിയസ് ഫ്രീഡം കമ്മീഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ മതപ്രേരിതവും വര്‍ഗീയവുമായ കലാപങ്ങള്‍ വര്‍ധിച്ചതായി യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരയുന്നു. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബിജെപി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തുന്നതും ആര്‍ എസ്എസ്, …
സ്വന്തം ലേഖകന്‍: കമല്‍ഹാസന്റെ പുതിയ ചിത്രമായ ഉത്തമ വില്ലനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രം റിലീസ് ചെയ്യുന്ന ഇന്ന് കേരളമുള്‍പ്പടെ നാലു സംസ്ഥാനങ്ങളില്‍ ആദ്യ പ്രദര്‍ശനം റദ്ദാക്കി. എന്നാല്‍ റദ്ദാക്കാനുള്ള കാരണമെന്തെന്ന് ഔദ്യോഗിക വിശദീകരനം നല്‍കാന്‍ തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ തയ്യാറായില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും ചില ഫിനാഷ്യര്‍മാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആദ്യ പ്രദര്‍ശനങ്ങള്‍ റദ്ദാക്കാന്‍ …
സ്വന്തം ലേഖകന്‍: മതനിന്ദ നടത്തിയെന്ന് ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്നു കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ മേയ് അഞ്ചിന് പ്രഖ്യാപിക്കും. 18 പേരെ വെറുതെ വിട്ടിട്ടുമുണ്ട്. ഭീകരവാദം, ആളുകളെ സംഘടിപ്പിക്കല്‍, ഗൂഢാലോചന, വധശ്രമം, അന്യായമായ സംഘംചേരല്‍, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് …
സ്വന്തം ലേഖകന്‍: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കുട്ടികളെ ഫ്രഞ്ച് സൈന്യം ലൈംഗികകായി പീഡിപ്പിച്ചെന്ന ആരോപണം ശരിയാണെന്നു തെളിഞ്ഞാല്‍ സൈനികര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും പണത്തിനും പകരമായി ആഭ്യന്തര കലാപത്തില്‍ അഭയാര്‍ഥികളായ കുട്ടികളെ ഫ്രഞ്ച് സൈനീകര്‍ ലൈംഗീകമായി ഉപയോഗിച്ചതായി വ്യക്തമാക്കുന്ന ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് ചോര്‍ന്നതോടെയാണ് സംഭവം …
സ്വന്തം ലേഖകന്‍: മലയാളി എഴുത്തുകാരന് ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ നോവലിനുള്ള റെയ്മണ്ഡ് ക്രോസ് വേര്‍ഡ് പുരസ്‌കാരം. അനീസ് സലീമിന്റെ ദി ബ്ലൈന്റ് ലേഡീസ് ഡിന്‍ഡന്റ്‌സ് എന്ന ഇംഗ്ലീഷ് നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും, ശില്പവും, പ്രശ്‌സ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വര്‍ക്കല സ്വദേശിയായ അനീസ് പരസ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇതുവരെ നാലു …
സ്വന്തം ലേഖകന്‍: വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമല്ലെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യയില്‍ വിവാഹം പവിത്രമായ ബന്ധമാണെന്നും അതുകൊണ്ട് തന്നെ വിവാഹ ബന്ധത്തിലെ ബലാത്സംഗം കുറ്റകരമായി കാണാനാവില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായി പാര്‍ഥിഭായി ചൗധരി രാജ്യസഭയെ അറിയിച്ചത്. ഡിഎംകെ അംഗം കനിമൊഴിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ 75 ശമതാനം …
സ്വന്തം ലേഖകന്‍: നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6,000 കടന്നു മുന്നോട്ടു പോകുമ്പോള്‍ മേഖലയിലെ അടിയന്തിരാവസ്ഥ മുതലാക്കി നയതന്ത്ര നേട്ടത്തിന് ശ്രമിക്കുകയാണ് ചൈന എന്ന ആരോപണം ഉയരുന്നു. കനത്ത മഴയും ഗതാഗത സംവിധാനങ്ങളുടെ പൂര്‍ണമായ തകര്‍ച്ചയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കുന്നതിനാല്‍ മരണ സംഖ്യ 10,000 വരെ ഉയരാമെന്നാണ് സൂചന. നേരത്തെ ഭൂകമ്പം നേപ്പാളിനെ തകര്‍ത്തയുടന്‍ തന്നെ …
സ്വന്തം ലേഖകന്‍: വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌ക്കാര ജേതാവുമായ മലാല യൂസഫ്‌സായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് പേരെ വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു. പാകിസ്ഥാന്‍ താലിബാനിലെ പത്ത് പേര്‍ക്കാണ് തീവ്രവാദ വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രധാന പ്രതിയായ അതാവുള്ള ഖാന്‍ എന്നയാള്‍ ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ …