സ്വന്തം ലേഖകന്‍: തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് പകരമായി കൃത്രിമ ആനകളെ എഴുന്നള്ളിച്ചുകൂടേയെന്ന് ആരാഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഹോളിവുഡ് താരം പമേല ആന്‍ഡേഴ്‌സന്റെ ഇമെയില്‍ സന്ദേശം. കേരള സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ തൃശ്ശൂര്‍ പൂരത്തിന് 30 കൃത്രിമ ആനകളെ എത്തിക്കാമെന്നാണ് പമേല ആന്‍ഡേഴ്‌സന്റെ വാഗ്ദാനം. തൃശൂര്‍ പൂരത്തിന് ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കേരള സര്‍ക്കാരിന് …
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കായി ചെലവു കുറഞ്ഞ ആകാശ യാത്രയെന്ന സൗകര്യം അവതരിപ്പിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പത്തു വയസു തികയുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 ഭാഗ്യവാന്മാര്‍ക്ക് കമ്പനി സൗജന്യ ടിക്കറ്റുകള്‍ സമ്മാനിക്കും. ബുധനാഴ്ച മുതല്‍ മെയ് എട്ട് വരെയുള്ള സമയത്ത് യാത്ര ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 50 ഭാഗ്യവാന്മാരെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ വിമാനയാത്രക്കിടയില്‍ …
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജയായ ജഡ്ജി തമിഴ്‌നാട്ടില്‍ നിന്ന്. ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതി ജഡ്ജിയായി അധികാരമേറ്റെടുത്ത തമിഴ്‌നാട് സ്വദേശിയായ രാജ രാജേശ്വരിയാണ് അപൂര്‍വമായ ബഹുമതിക്ക് അര്‍ഹയായത്. രാജ രാജേസ്വരി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജ ജഡ്ജിയായി അധികാരമേല്‍ക്കുന്നത് ആദ്യമായാണ്. നാല്പത്തി മൂന്നുകാരിയായ രാജ രാജേശ്വരി കൗമാര പ്രായത്തില്‍ …
സ്വന്തം ലേഖകന്‍: സൗദി രാജകുടുംബത്തിന്റെ തലപ്പത്ത് നടത്തിയ വന്‍ അഴിച്ചുപണിയില്‍ നിലവിലുള്ള കിരീടാവകാശി മുര്‍കിന്‍ ബിന്‍ അബ്ദുള്‍ അസീസിനെ മാറ്റിക്കൊണ്ട് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് ഉത്തരവിറക്കി. സല്‍മാന്‍ രാജാവിന്റെ അനന്തരവനും ഡെപ്യൂട്ടി കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ നയെഫ് ആണ് പുതിയ കിരീടാവകാശി. സൗദിയുടെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴി തുറക്കുന്നതാണ് …
സ്വന്തം ലേഖകന്‍: അധികൃതര്‍ക്ക് റോഡിലെ കുഴിയോടുള്ള അനാസ്ഥ കേരളത്തിലെ മാത്രമാണെന്ന് കരുതിയാല്‍ തെറ്റി. അങ്ങു ബ്രിട്ടനിലും കാര്യങ്ങള്‍ ഏതാണ്ട് ഒരുപോലെ. മലയാളികളെപ്പോലെ തന്നെ ബ്രിട്ടീഷുകാരും ചാടിയും കുലുങ്ങിയും കുഴികളിലൂടെ വണ്ടിയോടിക്കുന്നു. എന്നാല്‍ വാന്‍ക്‌സി എന്ന് സ്വയം വിളിക്കുന്ന വിരുതന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ റാംസ്‌ബോം പട്ടണത്തിലെ അധികൃതരെക്കൊണ്ട് റോഡിലെ കുഴികള്‍ അടപ്പിക്കാന്‍ വാന്‍ക്‌സി …
സ്വന്തം ലേഖകന്‍: സൗദിക്കും ഇറാനുമിടയിലുള്ള ഹോര്‍മ്മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും ഇടയുന്നു. കടലിടുക്കിലൂടെ കടന്നു പോകുകയായിരുന്ന അമേരിക്കന്‍ ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു. മയേര്‍സ്‌ക് ടൈഗ്രിസ് എന്ന അമേരിക്കന്‍ ചരക്കു കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തത്. 34 നാവികരാണ് കപ്പലിലുള്ളതെന്നാണ് പ്രാഥമിക വിവരം. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സൈനികര്‍ ആവശ്യപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ആദ്യം വിസമ്മതിച്ചു. …
സ്വന്തം ലേഖകന്‍: രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള പ്രതിഷേധങ്ങളും അഭ്യര്‍ഥനകളും കാറ്റില്‍ പറത്തി മയക്കു മരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട വിദേശികളടക്കമുള്ള 8 പേരുടെ വധശിക്ഷ ഇന്തോനേഷ്യ നടപ്പിലാക്കി. വധശിക്ഷയുടെ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇന്നു പുലര്‍ച്ച ഫയറിംഗ് സ്‌ക്വാഡ് ശിക്ഷ നടപ്പാക്കിയതായി വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു ഒരു ഫിലിപ്പിനോ …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്ന് ആദായനികുതി വകുപ്പ് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. കുവൈത്തിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കരാറെടുത്തിരുന്ന ഏജന്‍സി ഓഫീസില്‍ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. കൊച്ചി മരടിലുള്ള ഏജന്‍സി ഓഫീസില്‍ നിന്ന് പണം പുറത്തേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ആദായനികുതി വകുപ്പ് കൈയ്യോടെ പിടികൂടിയത്. പണം കൊണ്ടുപോകാനെത്തിയ കാറും ഡ്രൈവറും …
സ്വന്തം ലേഖകന്‍: ശനിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാന മന്ത്രി സുശീല്‍ കൊയ്‌രാള അറിയിച്ചു. നിലവില്‍ 5,000 ത്തോളം പേരാണ് മരിച്ചതായി കണക്കാക്കുന്നത്. എന്നാല്‍ തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ധാരാളം കുന്നുകൂടി കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അതേസമയം കനത്ത മഴയും ഇടിമിന്നലും രക്ഷാപ്രവര്‍ത്തകരേയും രക്ഷപ്പെട്ടവരേയും വലക്കുകയാണ്. ഭൂകമ്പം …
സ്വന്തം ലേഖകന്‍: യെമന്‍ തലസ്ഥാനമായ സനായില്‍ പതിനായിരക്കണക്കിന് ഹൗതികള്‍ സൗദി വിരുദ്ധ റാലി നടത്തി. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യസേന നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. സൗദിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് പതിനായിരങ്ങളാണ് തലസ്ഥാനമായ സനായില്‍ ഒത്തുകൂടിയത്. രാജ്യത്ത് നടക്കുന്ന ആക്രമണത്തില്‍ സൗദി അറേബ്യയുടെ പങ്കിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധക്കാരുടെ ഒത്തുചേരല്‍. ദൈവം വലിയവനാണ്, അമേരിക്കയും ഇസ്രയേലും …