1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉലകം ചുറ്റുന്ന മലയാളി ദമ്പതികള്‍ അമേരിക്കയും കീഴ്ടടക്കി
ഉലകം ചുറ്റുന്ന മലയാളി ദമ്പതികള്‍ അമേരിക്കയും കീഴ്ടടക്കി
സ്വന്തം ലേഖകന്‍: സഞ്ചാരം മലയാളികള്‍ക്ക് പുത്തരിയല്ലെങ്കിലും ഇതുപോലുള്ള രണ്ടു സഞ്ചാരികളെ മലയാളിളെന്നല്ല, ലോകം തന്നെ ആദ്യമായി കാണുകയായിരിക്കും. ഒരു കൊച്ചു ചായക്കട നടത്തി ഉപജീവനം കഴിക്കുന്ന ദമ്പതികളായ വിജയനും മോഹനയും ലോക സഞ്ചാരം നടത്തിയ കഥ ആരേയും ആവേശം കൊള്ളിക്കും. കഴിഞ്ഞ 40 വര്‍ഷമായി ചായക്കട നടത്തുകയാണ് വിജയന്‍. എന്നാല്‍ പരിമിതമായ വരുമാനം കൊണ്ട് വിജയനും …
വിദേശ സംഭാവന, ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി
വിദേശ സംഭാവന, ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: വിദേശ സംഭാവനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഒമ്പതിനായിരത്തോളം സര്‍ക്കാര്‍ ഇതര സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച കണക്ക് ഹാജരാക്കാത്ത 8,975 എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. നേരത്തെ വിദേശ സംഘടനകളായ ഫോര്‍ഡ് ഫൗണ്ടേഷനെതിരേയും ഗ്രീന്‍പീസിനെതിരേയും കേന്ദ്രം നടപടിയെടുത്തിരുന്നു. രണ്ടു സംഘടനകളുടേയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ …
കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണം, ബാള്‍ട്ടിമൂറില്‍ കലാപം വ്യാപിക്കുന്നു
കറുത്ത വര്‍ഗക്കാരന്റെ കസ്റ്റഡി മരണം, ബാള്‍ട്ടിമൂറില്‍ കലാപം വ്യാപിക്കുന്നു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ബാള്‍ട്ടിമൂറില്‍ കറുത്ത വര്‍ഗക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നു കലാപം വ്യാപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പ്രക്ഷോഭകര്‍ പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ 15 പൊലീസുകാര്‍ക്കു പരുക്കേറ്റു. കലാപകാരികളില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ കടകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പോലീസിന്റെ ആക്രമണത്തില്‍ മരിച്ച …
ഫേസ്ബുക്കിലും വാട്‌സാപ്പിലും മലയാളി പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാകുന്നു
ഫേസ്ബുക്കിലും വാട്‌സാപ്പിലും മലയാളി പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാകുന്നു
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലും വാട്‌സാപ്പിലും മലയാളി പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വ്യാപകമാകുന്നതായി പരാതി. വിദേശ ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍ അടക്കം മലയാളി പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ചിത്രങ്ങളും മറ്റും അശ്ലീല ചിത്രങ്ങളായും പോസ്റ്റുകളായും മാറ്റി പ്രചരിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫേസ് ബുക്കിലേയും വാട്‌സാപ്പിലേയും പ്രൊഫൈല്‍ ഫോട്ടോകളാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ …
അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി
അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി
സ്വന്തം ലേഖകന്‍: ഒരു അന്താരാഷ്ട്ര പ്രൊജക്ടിന്റെ ഭാഗമായി അതീവ രഹസ്യമായി ചിത്രീകരിച്ച നടി രാധികാ ആപ്‌തെയുടെ നഗ്‌ന രംഗം ചോര്‍ന്നു. വീഡിയോ വാട്‌സാപ്പില്‍ വൈറല്‍ ആയതിനെ തുടര്‍ന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസില്‍ പരാതി നല്‍കി. ലോകത്തിലെ പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന ഒരു ഷോര്‍ട്ട് ഫിലിം പ്രൊജക്ടിനു വേണ്ടി സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രീകരിച്ചതായിരുന്നു രംഗം. …
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും
സ്വന്തം ലേഖകന്‍: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിര്‍ണായക ഉച്ചകോടിക്ക് നാളെ തുടക്കമാകും. ഇരു രാജ്യങ്ങളിലേയും പ്രധാന സ്ഥാനങ്ങള്‍ ഏറ്റെടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ആദ്യമായി ഒരുമിച്ചു പങ്കെടുക്കുന്ന ചര്‍ച്ചയാണിതെന്ന പ്രത്യേകതയുമുണ്ട്. മേഖലയിലെ സുരക്ഷയും താലിബാനും പ്രധാന ചര്‍ച്ചാ വിഷയമാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഗനിയുടെ …
യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആനുകൂല്യം മെയ് 31 വരെ
യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആനുകൂല്യം മെയ് 31 വരെ
സ്വന്തം ലേഖകന്‍: യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ അന്വദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. മെയ് 31 വരെയാണ് യാത്രികര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഈ ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുക. ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള വിമാനങ്ങളിലാണ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 31 വരെ യാത്ര ചെയ്യുന്ന എല്ലാ ടിക്കറ്റുകാര്‍ക്കും ഈ …
ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം
ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു, അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം
സ്വന്തം ലേഖകന്‍: ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മെയ് 3 മുതല്‍ ജൂലായ് 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഈ കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മലയാളികളടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നായി അരലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ ഒമാനിലുണ്ടെന്നാണ് എകദേശ കണക്ക്. രേഖകളില്ലാതെ അധികൃതരുടെ കണ്ണുവെട്ടിച്ച് കഴിയുന്ന ഈ വിഭാഗത്തിന് ആശ്വാസം നല്‍കുന്നതാണ് …
നേപ്പാള്‍ ഭൂകമ്പം, മരിച്ചവരുടെ എണ്ണം 4000 കടന്നു, തുടര്‍ ചലനങ്ങള്‍ തുടരുന്നു, ലോകം സഹായഹസ്തവുമായി നേപ്പാളിലേക്ക്
നേപ്പാള്‍ ഭൂകമ്പം, മരിച്ചവരുടെ എണ്ണം 4000 കടന്നു, തുടര്‍ ചലനങ്ങള്‍ തുടരുന്നു, ലോകം സഹായഹസ്തവുമായി നേപ്പാളിലേക്ക്
സ്വന്തം ലേഖകന്‍: നേപ്പാളിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 കടന്നു. അതേസമയം നേപ്പാളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും തുടര്‍ചലനങ്ങള്‍ തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 4.2 മുതല്‍ 5.1 വരെ തീവ്രത രേഖപ്പെടുത്തിയവാണ് മിക്ക ചലനങ്ങളും. നേപ്പാളില്‍ രാത്രി പത്തുമണിയോടെയും ഇന്ത്യയില്‍ വൈകീട്ട് ആറു മണിയോടെയുമാണ് തുടര്‍ചലനങ്ങള്‍ ഉണ്ടായത്. തുടര്‍ചലനങ്ങളും കനത്ത മഴയും കാരണം രക്ഷാപ്രവര്‍ത്തനം ഇഴഞ്ഞു …
ജപ്പാനില്‍ കടലിനടിയില്‍ നിന്ന് ഭൂമി ഉയര്‍ന്നു വന്നു, ഭൂകമ്പ ഭീതിയില്‍ ജനം
ജപ്പാനില്‍ കടലിനടിയില്‍ നിന്ന് ഭൂമി ഉയര്‍ന്നു വന്നു, ഭൂകമ്പ ഭീതിയില്‍ ജനം
സ്വന്തം ലേഖകന്‍: കൊച്ചു ജപ്പാന്‍ ജനപ്പെരുപ്പം കാരണം ഭൂമിയില്ലാതെ വീര്‍പ്പുമുട്ടുന്നതു കണ്ടിട്ട് കടല്‍ കനിവുകാണിച്ചതാണോ എന്ന അതിശയത്തിലാണ് ജപ്പാന്‍കാര്‍. ഏതാണ്ട് 500 മീറ്റര്‍ നീളം വരുന്ന ഒരു തുണ്ടു ഭൂമിയാണ് നോക്കി നില്‍ക്കെ കടലില്‍ നിന്ന് ഉയര്‍ന്നു വന്നത്. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലുള്ള റൗസു പട്ടണത്തിലാണ് സംഭവം നടന്നത്. പൊങ്ങിവന്ന ഭൂമി പലയിടങ്ങളിലും 10 മീറ്റര്‍ …