സ്വന്തം ലേഖകന്‍: സമീപ കാലത്ത് ഇന്ത്യന്‍ സ്!മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തരംഗമായ ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ ഇന്ത്യയുടെ രത്തന്‍ ടാറ്റക്കും ഓഹരി പങ്കാളിത്തം. എന്നാല്‍ ടാറ്റ കമ്പനികളുടെ പേരില്ല, മറിച്ച് വ്യക്തിപരമായാണ് രത്തന്‍ ടാറ്റ സിയോമി ഓഹരികള്‍ വാങ്ങിയത് എന്നാണ് സൂചന. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ വില്പന നേടി …
സ്വന്തം ലേഖകന്‍: നടന്നു പഠിക്കുന്ന കുട്ടികളെ ഒരിടത്തിരുന്നു പഠിക്കെന്നു പറഞ്ഞ് ചീത്ത പറയാന്‍ വരട്ടെ. നിന്നു പഠിക്കുന്ന കുട്ടികള്‍ക്ക് ഇരുന്നു പഠിക്കുന്ന കുട്ടികളെക്കാള്‍ ശ്രദ്ധ കൂടുമെന്ന് പഠനം. ഇതിനാല്‍ ക്ലാസുകളില്‍ കുട്ടികള്‍ക്ക് സ്റ്റാന്‍ഡിംഗ് ഡെസ്‌ക് നല്‍കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. ടെക്‌സസിലെ എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ …
സ്വന്തം ലേഖകന്‍: ഓട്ടിസം ബാധിച്ച ഫിലിപ്പീന്‍സ് കുടിയേറ്റ ബാലന്റെ നാടുകടത്തലിനെതിരെ ആസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പത്തു വയസുകാരനായ തൈറോണ്‍ സെവില്ലയാണ് നികുതി ദായകര്‍ക്ക് ഒരു ബാധ്യതയാകുമെന്ന ന്യായത്തിന്റെ പേരില്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. രണ്ടു വയസു പ്രായമുള്ളപ്പോള്‍ അമ്മയോടൊപ്പം ഫിലിപ്പീന്‍സില്‍ നിന്ന് നിയമപരമായി കുടിയേറിയതാണ് തൈറോണ്‍. തൈറോണിന്റെ അമ്മ ഇപ്പോള്‍ ക്യൂന്‍സ് ലാന്‍ഡ് ആശുപത്രിയില്‍ നഴ്‌സായി …
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരന്റെ സത്യസന്ധതക്ക് ഷാര്‍ജ പോലീസിന്റെ ആദരം. ഒന്നും രണ്ടുമല്ല, 10,000 ദിര്‍ഹമടങ്ങിയ പേഴ്‌സാണ് ദിലീപ് പോലീസിനെ ഏല്‍പ്പിച്ചത്. പേഴ്‌സിനത്ത് ഉടമയുടെ സുപ്രധാനമായ രേഖകളും, ബാങ്ക് കാര്‍ഡുകളും ഉണ്ടായിരുന്നു. അവിചാരിതമായി കളഞ്ഞു കിട്ടിയ പേഴ്‌സിലെ പണവും സുപ്രധാന രേഖകളും ഭദ്രമായി ദിലീപ് ഷാര്‍ജ പോലീസിനെ ഏല്‍പ്പിക്കുനയാണുണ്ടായത്. ദിലീപിന്റെ സത്യസന്ധത പോലീസുകാരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി ഇറാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലേയും ഇറാക്കിലേയും ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്ന ചുമതലയുള്ള സംഘടനയുടെ പരമോന്നത നേതാവാണ് ബാഗ്ദാദി. ഇതു സംബന്ധിച്ച് റേഡിയോ ഇറാന്റെ അറിയിപ്പ് ലഭിച്ചതായി ഓള്‍ ഇന്ത്യ റേഡിയോയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. മാര്‍ച്ച് 18 ന് …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ മയക്കുമരുന്നു കടത്തു കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട പത്തുപേരുടെ ജീവന്‍ നീതിയുടെ തുലാസില്‍. വധശിക്ഷ ദിവസങ്ങള്‍ക്കകം നടപ്പാക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ ഓഫീസിന്റെ നിലപാട്. അതേസമയം വധശിക്ഷ കാത്തിരിക്കുന്നവരുടെ ബന്ധുക്കള്‍ പ്രതിക്കള്‍ക്ക് മാപ്പു നല്‍കണമെന്ന് ആവശ്യമായി രംഗത്തെത്തി. നേരത്തെ വധശിക്ഷ നടപ്പാക്കരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, വിവിധ ലോക നേതാക്കള്‍ …
സ്വന്തം ലേഖകന്‍: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പു നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. നഴ്‌സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കില്‍ പരസ്യം നല്‍കി തട്ടിപ്പു നടത്തിയ കണ്ണൂര്‍ മൂന്നാംപീടിക സ്വദേശി പുന്നത്ത് മിഥുന്‍, കോട്ടയം മോനിപ്പള്ളി മേച്ചേരി വീട്ടില്‍ ജോസഫ് സേവ്യര്‍ എന്നിവരാണ് അറസ്റ്റിലായത്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ …
സ്വന്തം ലേഖകന്‍: നേപ്പാളിനെ നിലമ്പരിശാക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു. എകദേശം ആറായിരം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. അവശിഷ്ടിങ്ങള്‍ക്കിടയില്‍ ഇനിയും ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് സൂചന. ഭൂകമ്പത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ 66 ആയി ഉയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ദുരിതബാധിത പ്രദേശങ്ങളില്‍ സജീവമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്നലെ ആറു വ്യോമസേനാ വിമാനങ്ങളില്ലായി 1050 ഇന്ത്യക്കാരെ നേപ്പാള്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്. തീവണ്ടിയുള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളില്‍ നിന്ന് യാത്രക്കാര്‍ വിമാന യാത്രയിലേക്ക് കൂടുമാറുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി, മാര്‍ച്ച് കാലയളവില്‍ വന്‍ വര്‍ദ്ധനയാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 21 ശതമാനം വര്‍ദ്ധനയാണ് ഈ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: തെറ്റുകള്‍ തിരുത്തി എസ്എസ്എല്‍സി വീണ്ടും പ്രഖ്യാപിച്ചു. പുതിയ ഫലത്തില്‍ വിജയശതമാനം 98.57 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച ഫലത്തെ മറികടന്ന് ഇത് പുതിയ റെക്കോര്‍ഡുമായി. കഴിഞ്ഞ തിങ്കളാഴ്ച ഫലം പ്രഖ്യാപിച്ചപ്പോള്‍ 97.99 ശതമാനമായിരുന്നു വിജയം. 0.58 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതോടെ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണം 4,61,542 ആയി ഉയര്‍ന്നു. ആദ്യം …