1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആം ആദ്മിയില്‍ പിളര്‍പ്പ് പൂര്‍ണം, ഭൂഷണും യാദവും പാര്‍ട്ടിക്കു പുറത്ത്, കെജ്‌രിവാള്‍ ഹിറ്റ്‌ലറെന്ന് ശാന്തി ഭൂഷന്‍
ആം ആദ്മിയില്‍ പിളര്‍പ്പ് പൂര്‍ണം, ഭൂഷണും യാദവും പാര്‍ട്ടിക്കു പുറത്ത്, കെജ്‌രിവാള്‍ ഹിറ്റ്‌ലറെന്ന് ശാന്തി ഭൂഷന്‍
സ്വന്തം ലേഖകന്‍: ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന ആം ആദ്മി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമാക്കിക്കൊണ്ട് മുതിര്‍ന്ന നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ അച്ചടക്ക സമിതിയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളുടേയും പേരില്‍ ഇരുവരേയും പുറത്താക്കിയത്. ഒപ്പം ആനന്ത് കുമാര്‍, അജിത് ഝാ എന്നിവരേയും പുറത്താക്കിയിട്ടുണ്ട്. നേരത്തെ …
മെഡറ്ററേനിയന്‍ ബോട്ടപകടം, രക്ഷപ്പെട്ട കുടിയേറ്റക്കാര്‍ക്ക് പറയാനുള്ളത് മനുഷ്യക്കടത്തുകാരുടെ ക്രൂരതയുടെ കഥകള്‍
മെഡറ്ററേനിയന്‍ ബോട്ടപകടം, രക്ഷപ്പെട്ട കുടിയേറ്റക്കാര്‍ക്ക് പറയാനുള്ളത് മനുഷ്യക്കടത്തുകാരുടെ ക്രൂരതയുടെ കഥകള്‍
സ്വന്തം ലേഖകന്‍: എഴുനൂറിലധികം അനധികൃത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ട മെഡിറ്ററേനിയനിലെ ലിബിയന്‍ ബോട്ടപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് പറയാനുള്ളത് കൊടും ക്രൂരതയുടെ കഥകള്‍. മനുഷ്യക്കടത്തുകാര്‍ ക്രൂരമായ വിധത്തിലാണ് നിസഹായരായ അനധികൃത കുടിയേറ്റക്കാരോട് പെരുമാറാറുള്ളതെന്ന് രക്ഷപ്പെട്ടവര്‍ വെളുപ്പെടുത്തുന്നു. കണ്ണില്‍ച്ചോരയില്ലാത്ത പീഡനങ്ങള്‍ മറ്റു നിവൃത്തിയില്ലാത്തതിനാല്‍ സഹിക്കുകയായിരുന്നുവെന്ന് കുടിയേറ്റക്കാര്‍ പറയുന്നു. സൊമാലിയക്കാരനായ 16 വയസ്സുകാരന്‍ ജമാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്. കുടിയേറ്റക്കാര്‍ …
ജീവിതം മാറ്റിമറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി
ജീവിതം മാറ്റിമറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി
സ്വന്തം ലേഖകന്‍: തന്റെ ജീവിതം മാറ്റി മറിച്ചത് മകള്‍ സിവയുടെ പുഞ്ചിരിയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനി. ആസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയത്ത് താന്‍ മകളെ കാണാതെ വല്ലാതെ വിഷമിച്ചെന്നു ക്യാപ്റ്റന്‍ കൂള്‍ വെളിപ്പെടുത്തി. ബുധനാഴ്ച ബങ്കുളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേര്‍സിനെതിരെയുള്ള ഐപിഎല്‍ മത്സരത്തിനായി ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം …
സ്വവര്‍ഗ രതിക്കാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് വക ആദ്യം ആലിംഗനം, പിന്നെ കല്ലേറ്
സ്വവര്‍ഗ രതിക്കാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് വക ആദ്യം ആലിംഗനം, പിന്നെ കല്ലേറ്
സ്വന്തം ലേഖകന്‍: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടുവെന്നു ആരോപിക്കപ്പെട്ട രണ്ടു പുരുഷന്മാരെ ക്രൂരമായി കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു. ശിക്ഷ നടപ്പാക്കിയത് നീതിയുക്തമായാണ് എന്ന് കാണിക്കാന്‍ വേണ്ടി കൊല്ലുന്നതിനു മുമ്പ് രണ്ടു പേരേയും ആരാച്ചാര്‍ കെട്ടിപ്പിടിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ശക്തികേന്ദ്രമായ ഹോംസിലാണ് സംഭവം നടന്നത്. …
ആം ആദ്മി കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ തലപ്പാവു കച്ചവടക്കാരെനെന്ന് ബന്ധുക്കള്‍
ആം ആദ്മി കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ തലപ്പാവു കച്ചവടക്കാരെനെന്ന് ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: ബുധനാഴ്ച ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്രസിങ് മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ലെന്ന് ബന്ധുക്കള്‍. പരമ്പരാഗതമായി കിട്ടിയ സ്ഥലത്ത് കൃഷിചെയ്തിരുന്നു എങ്കിലും രാജസ്ഥാനി തലപ്പാവുകള്‍ നിര്‍മ്മിക്കുന്ന ബിസിനസ്സാണ് ഗജേന്ദ്രസിങ്ങിന്റെ പ്രധാന വരുമാന മാര്‍ഗമെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ജയ്പുരിസഫെ എന്ന പേരില്‍ വെബ്‌സൈറ്റുമുണ്ട് ഗജേന്ദ്രസിങ്ങിന്റെ ബിസിനസിന്. അമേരിക്കയുടെ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ …
വിദേശ ധനസഹായം, ഫോര്‍ഡ് ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍
വിദേശ ധനസഹായം, ഫോര്‍ഡ് ഫൗണ്ടേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍
സ്വന്തം ലേഖകന്‍: ഗ്രീന്‍പീസിനു പുറകെ മറ്റൊരു അന്താരാഷ്ട്ര സംഘടന കൂടി വിദേശ ധനസഹായത്തിന്റെ പേരില്‍ പുലിവാലു പിടിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര സംഘടനയായ ഫോര്‍ഡ് ഫൗണ്ടേഷനാണ് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിനു കീഴിലായത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്ന പണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയതായാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്ന് വിവിധ എന്‍ജിഒകളിലേക്കുള്ള ദശലക്ഷക്കണക്കിന് …
ചിലിയെ പൊടിയിലും പുകയിലും കുളിപ്പിച്ച് വമ്പന്‍ അഗ്‌നിപര്‍വത സ്‌ഫോടനം
ചിലിയെ പൊടിയിലും പുകയിലും കുളിപ്പിച്ച് വമ്പന്‍ അഗ്‌നിപര്‍വത സ്‌ഫോടനം
സ്വന്തം ലേഖകന്‍: അരനൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷം ചിലിയെ കാല്‍ബുകോ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചപ്പൊള്‍ അത് ഇങ്ങനെയാകുമെന്ന് ചിലിയിലെ ജനങ്ങള്‍ കരുതിക്കാണില്ല. അഗ്‌നിപര്‍വത പ്രദേശവും സമീപത്തുള്ള പ്രധാന വിനോദസഞ്ചാര പട്ടണമായ പ്യൂര്‍ട്ടോ വരാസും പൊടിയില്‍ പൂര്‍ണമായും മൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രണ്ടു തവണയാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചത്. കൂണിന്റെ ആകൃതിയില്‍ മുകളിലേക്ക് ഉയര്‍ന്ന് പുകയും ചാരവും കിലോമീറ്ററികളോളം വ്യാപിച്ചു കിടക്കുനയാണെന്ന് …
കന്യാകത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആസ്‌ട്രേലിയന്‍ ഇസ്ലാമിക് കോളേജ്
കന്യാകത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആസ്‌ട്രേലിയന്‍ ഇസ്ലാമിക് കോളേജ്
സ്വന്തം ലേഖകന്‍: കന്യകാത്വം നഷ്ടപ്പെടുമെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ ആസ്‌ട്രേലിയയിലെ ഇസ്ലാമിക് കോളേജിന്റെ നടപടി വിവാദമാകുന്നു. മെല്‍ബണിലെ അല്‍ തഖ്‌വ ഇസ്ലാമിക് കോളേജിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥിനികലെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളിലെ ഒരു മുന്‍ അധ്യാപകന്‍ വിദ്യാഭ്യാസ വകുപ്പിനും മറ്റു മന്ത്രിമാര്‍ക്കും സംഭവത്തെ കുറിച്ച് പരാതിപ്പെട്ട് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. …
കഥ ചോരാതിരിക്കാന്‍ അവഞ്ചേഴ്‌സിന്റെ സംവിധായകന്‍ തിരക്കഥ കത്തിച്ചു കളഞ്ഞു
കഥ ചോരാതിരിക്കാന്‍ അവഞ്ചേഴ്‌സിന്റെ സംവിധായകന്‍ തിരക്കഥ കത്തിച്ചു കളഞ്ഞു
സ്വന്തം ലേഖകന്‍: ഒന്നാം ഭാഗം സൂപ്പര്‍ ഹിറ്റായ ആത്മ വിശ്വാസത്തില്‍ അനവഞ്ചേഴ്‌സിന് രണ്ടാം ഭാഗം ഒരുക്കുകയാണ് സംവിധായകന്‍ ജോസ് വെഡോണ്‍. ഹോളിവുഡിലെ ഏഴു അതിമാനുഷരെ അണിനിരത്തി വെഡോണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അവഞ്ചേഴ്!സ് 2012 ല്‍ ഹോളിവുഡിലെ പണംവാരി പടങ്ങളില്‍ ഒന്നായിരുന്നു. അതുകൊണ്ടു തന്നെ അവഞ്ചേഴ്‌സിന്റെ അടുത്ത ഭാഗം വരുമ്പോള്‍ പ്രതീക്ഷകളും വാനോളം ഉയരത്തിലാണ്. …
ഇന്ത്യയില്‍ കൊലപാതകം, ബലാല്‍സംഗം മുതലായവ ചെയ്യുന്ന 16 വയസിനു മുകളിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് നിയമ ഭേദഗതി
ഇന്ത്യയില്‍ കൊലപാതകം, ബലാല്‍സംഗം മുതലായവ ചെയ്യുന്ന 16 വയസിനു മുകളിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്ന് നിയമ ഭേദഗതി
സ്വന്തം ലേഖകന്‍: ഹീനമായ കുറ്റകൃത്യം ചെയ്യുന്ന 16 വയസിനു മുകളില്‍ പ്രായമുള്ള കുറ്റവാളികളെ മുതിര്‍ന്ന കുറ്റവാളികളായി തന്നെ കണക്കാക്കണമെന്ന് നിയമ ഭേദഗതി. കൊലപാതകം, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കാണ് ഭേദഗതി ബാധകമാവുക. 16 വയസിനു മുകളിലുള്ള കുട്ടികള്‍ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ക്ക് ജുവനൈലുകള്‍ക്ക് ലഭിക്കുന്ന പരിഗണന നല്‍കേണ്ടതില്ലെന്നതാണ് സുപ്രധാനമായ ഭേദഗതി. പ്രായപൂര്‍ത്തി ആകാത്തവര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങള്‍ …