1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗോവധം ഇന്ത്യയില്‍ മുഴുവന്‍ നിരോധിക്കുമെന്ന് മനേക ഗാന്ധി, ബീഫ് നിരോധനത്തിന് ഏതെങ്കിലും മതവുമായി ബന്ധമില്ല
ഗോവധം ഇന്ത്യയില്‍ മുഴുവന്‍ നിരോധിക്കുമെന്ന് മനേക ഗാന്ധി, ബീഫ് നിരോധനത്തിന്  ഏതെങ്കിലും മതവുമായി ബന്ധമില്ല
സ്വന്തം ലേഖകന്‍: ഗോവധം ഇന്ത്യ മുഴുവന്‍ നിരോധിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കി. ബീഫ് നിരോധനം ഏതെങ്കിലും പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം വച്ചാണെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തു മാംസത്തിനായി അറക്കപ്പെടുന്ന 90 ശതമാനും പശുക്കളും പോത്തുകളും നിയമ വിരുദ്ധമായാണ് കൊല്ലപ്പെടുന്നതെന്ന് മനേകാ …
അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും സന്ദര്‍ശന വിസ നല്‍കില്ലെന്ന് സുഡാന്‍
അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും സന്ദര്‍ശന വിസ നല്‍കില്ലെന്ന് സുഡാന്‍
സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും സന്ദര്‍ശക വിസ നല്‍കില്ലെന്ന് സുഡാന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ ഡാര്‍ഫര്‍ മേഖല സന്ദര്‍ശിക്കാനുള്ള അന്വേഷണ സംഘത്തിനാണ് സുഡാന്‍ വിസ നിഷേധിച്ചത്. നേരത്തെ സുഡാനിലുള്ള ഐക്യ രാഷ്ട്ര സഭ, ആഫ്രിക്കന്‍ യൂണിയന്‍ സംയുക്ത മിഷന്‍ അടച്ചു പൂട്ടാന്‍ സുഡാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഐക്യ …
ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടി, തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതര പരുക്ക്
ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടി, തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് ഇരുട്ടടിയായി സംഘടനയുടെ തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിക്ക് അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതര പരുക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം സിറിയയുടെ അതിര്‍ത്തി പ്രദേശമായ നിനേവെയില്‍ വച്ചാണ് ബാഗ്ദാദിക്ക് പരിക്കേറ്റതെന്നാണ് നിഗമനം. പരുക്ക് ഗുരുതരമാണെന്നും ബാഗ്ദാദിയുടെ മടങ്ങി വരവ് അനിശ്ചിതത്വത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മന്ദഗതിയില്‍ സുഖം പ്രാപിച്ചു വരുന്ന …
ന്യൂയോര്‍ക് സിറ്റി ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കോടതി വിധി
ന്യൂയോര്‍ക് സിറ്റി ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ കോടതി വിധി
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ ബസുകളില്‍ ഇസ്ലാം വിരുദ്ധ പരസ്യം പതിക്കുന്നതിന് കോടതിയുടെ അനുകൂല വിധി. മുസ്ലീങ്ങള്‍ ജൂതമാരെ കൊന്നൊടുക്കുന്നു എന്ന പരസ്യം ബസുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയേണ്ടതില്ലെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവ് എന്ന സംഘടനയാണ് പരസ്യം പതിക്കുന്നത്. ഇത്തരം പരസ്യങ്ങള്‍ അമേരിക്കന്‍ ഭരണഘടനക്ക് വിരുദ്ധമല്ലെന്ന് കോടതി …
ഇടിവെട്ട് ട്രെയിലറുമായി ജൂറാസിക് പാര്‍ക്ക് നാലാംഭാഗം, ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്
ഇടിവെട്ട് ട്രെയിലറുമായി ജൂറാസിക് പാര്‍ക്ക് നാലാംഭാഗം,  ട്രെയിലര്‍ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്
സ്വന്തം ലേഖകന്‍: ലോകത്തെ കിടുകിടെ വിറപ്പിക്കാന്‍ കൂറ്റന്‍ ദിനോസോറുകള്‍ വീണ്ടുമെത്തുകയാണ്. ജുറാസിക് പാര്‍ക്ക് പരമ്പരയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് അണിയറയില്‍ റിലീസിനു തയ്യാറെടുക്കുകയാണ്. നിര്‍മ്മാതാക്കളായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മൂന്നാം ഭാഗം നിര്‍ത്തിയിടത്തു നിന്നാണ് നാലാം ഭാഗം ആരംഭിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സന്ദര്‍ശകരുടെ എണ്ണക്കുറവു …
യെമന്‍ ആക്രമണം അവസാനിപ്പിച്ചതായി സൗദി അറേബ്യ, നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക്
യെമന്‍ ആക്രമണം അവസാനിപ്പിച്ചതായി സൗദി അറേബ്യ, നടപടികള്‍ അടുത്ത ഘട്ടത്തിലേക്ക്
സ്വന്തം ലേഖകന്‍: യെമനില്‍ ഒരു മാസത്തോളമായി രൂക്ഷമായ രക്തച്ചൊരിച്ചിലിനും ആള്‍നാശത്തിനും കാരണമായ സൈനിക നടപടി അവസാനിപ്പിച്ചതായി ആക്രമണത്തിനു നേതൃത്വം നല്‍കിയ സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദി ടെലിവിഷന്‍ ചാനല്‍ അല്‍ അറബിയയാണു ആക്രമണം അവസാനിപ്പിച്ച വാര്‍ത്ത പുറത്തു വിട്ടത്. സൈനിക നടപടി അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ചാനലിനു നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. …
സൗദി അറേബ്യയില്‍ ആക്രമണ മുന്നറിയിപ്പ്, എണ്ണപ്പാടങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കനത്ത സുരക്ഷ
സൗദി അറേബ്യയില്‍ ആക്രമണ മുന്നറിയിപ്പ്, എണ്ണപ്പാടങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കും കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: തീവ്രവാദി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സൗദിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിലും എണ്ണപ്പാടങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു. അരാംകോ സ്ഥാപനത്തിലും സൗദി അറേബ്യ സുരക്ഷാ സേനയെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ തുര്‍ക്കി അറിയിച്ചു. ഒരു പ്രമുഖ ഷോപ്പിംഗ് മാളിനു നേരെയും അരാംകോ കമ്പനിക്കു നേരെയും തീവ്രവാദി ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് …
ലോകത്തിലെ ഏറ്റവും വേഗമേറിയ തീവണ്ടി എത്തി, വേഗത മണിക്കൂറില്‍ 603 കിലോമീറ്റര്‍
ലോകത്തിലെ ഏറ്റവും വേഗമേറിയ തീവണ്ടി എത്തി, വേഗത മണിക്കൂറില്‍ 603 കിലോമീറ്റര്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വേഗമേറിയ തീവണ്ടി പരീക്ഷണ ഓട്ടം തുടങ്ങി. മണിക്കൂറില്‍ 603 കിലോമീറ്ററാണ് ജപ്പാന്‍ റയില്‍വേ കമ്പനിയുടെ ഉടംസ്ഥതയിലുള്ള തീവണ്ടിയുടെ പരമാവധി വേഗത. ഇതോടെ കമ്പനിയുടെ തന്നെ മറ്റൊരു തീവണ്ടിയുടെ മണിക്കൂറില്‍ 590 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡും പഴങ്കഥയായി. ജപ്പാനിലെ യാമാനാഷി ലൈനില്‍ ഒരു പരീക്ഷണ ഓട്ടത്തിലാണ് പുതിയ തീവണ്ടി റെക്കോര്‍ഡ് മറികടന്നത്. …
ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി
ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകന്‍: നിലവിലുള്ള ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരസ്പര സമ്മതോടെയുള്ള വിവാഹമോചന ഹര്‍ജി നല്‍കുന്നതിന് ക്രിസ്ത്യന്‍ ദമ്പതികള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞു താമസിക്കണമെന്ന് നിലവിലുള്ള നിയമത്തെ വ്യവസ്ഥയെ കുറിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. രാജ്യത്തെ മറ്റു വിഭാഗങ്ങള്‍ക്കെല്ലാം ഈ കാലാവധി ഒരു വര്‍ഷം ആയിരിക്കെ, ക്രിസ്ത്യാനികള്‍ക്കു മാത്രം …
യെമിനില്‍ ശക്തമായ സൗദി ബോംബിങ്, ഇന്ത്യന്‍ എംബസി ജിബൂത്തിയിലേക്ക് മാറ്റി
യെമിനില്‍ ശക്തമായ സൗദി ബോംബിങ്, ഇന്ത്യന്‍ എംബസി ജിബൂത്തിയിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍: സൗദി സൈന്യവും ഹൗതി ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ രൂക്ഷമായ പോരാട്ടം തുടരുന്ന യെമനില്‍ സൗദി വ്യോമസേന ബോംബിങ് ശക്തമാക്കി. ബോംബ് വര്‍ഷത്തെ തുടര്‍ന്ന് തല്‍സ്ഥാനമായ സനായില്‍ നിന്ന് പതിനായിരക്കണക്കിന് സാധാരണക്കാര്‍ പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമെനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി ജിബൂത്തിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ യെമനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ …