1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എസ്എസ്എല്‍സി ഫലപ്രഖ്യാപനം അഥവാ ആളെ പറ്റിക്കല്‍, അതും കേരള സര്‍ക്കാര്‍ വക
എസ്എസ്എല്‍സി ഫലപ്രഖ്യാപനം അഥവാ ആളെ പറ്റിക്കല്‍, അതും കേരള സര്‍ക്കാര്‍ വക
സ്വന്തം ലേഖകന്‍: എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും പിഴവുകളും തെറ്റായ കണക്കുകളും നിറഞ്ഞ ഒരു ആളെ പറ്റിക്കല്‍ ചടങ്ങായി മാറുകയാണോ എന്ന സംശയം ശക്തമാകുന്നു. എസ്എസ്എല്‍സി പരീക്ഷാ ഔദ്യോഗിക ഫലപ്രഖ്യാപനത്തില്‍ വിജയശതമാനം കൂടുതലുള്ള ജില്ലകളെക്കുറിച്ചുള്ള കണക്കു സംബന്ധിച്ച് സര്‍വത്ര പൊരുത്തക്കേട്. വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച കണക്കുകളും പരീക്ഷാഭവന്‍ നല്‍കിയ കണക്കുകളും തമ്മിലാണ് ആനയും ആടും തമ്മിലുള്ള …
റയില്‍വേയില്‍ 4,000 കോടിയുടെ അഴിമതിയെന്ന് സിബിഐ, അന്വേഷണത്തിന് നീക്കം
റയില്‍വേയില്‍ 4,000 കോടിയുടെ അഴിമതിയെന്ന് സിബിഐ, അന്വേഷണത്തിന് നീക്കം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റയില്‍വേയില്‍ 4,000 കോടി രൂപയുടെ അഴിമതിയെന്ന ആരോപണവുമായി സിബിഐ രംഗത്തെത്തി. ആരോപണത്തെ കുറിച്ച് സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം ഉടന്‍ തന്നെ അന്വേഷണം തുടങ്ങുമെന്നാണ് സൂചന. റയില്‍വേ വഴി രാജ്യത്തുടനീളമുള്ള ചരക്കു നീക്കത്തില്‍ കൃത്രിമം കാണിച്ച് അഴിമതി നടത്തിയെന്നാണ് സിബിഐ കരുതുന്നത്. ചരക്കുകളുടെ തൂക്കത്തില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കുകയാണ് ജീവനക്കാര്‍ …
ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് രക്ഷയില്ല, ആക്രമണം വ്യാപിക്കുന്നു
ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് രക്ഷയില്ല, ആക്രമണം വ്യാപിക്കുന്നു
സ്വന്തം ലേഖകന്‍: കഴിഞ്ഞ മാര്‍ച്ച് മുതല്‍ ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്കെതിരായ ആക്രമണ പരമ്പരകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 30 ന് ഡര്‍ബനിലാണ് വിദേശികള്‍ കെട്ടുംകെട്ടി ദക്ഷിണാഫ്രിക്ക വിടണമെന്ന് ആഹ്വാനവുമായി ആക്രമണ പരമ്പരകളുടെ തുടക്കം. അതേസമയം ദക്ഷിണാഫ്രിക്ക എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും വിദേശികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും രാജ്യത്തെ പ്രബലരായ സുലു വംശത്തിന്റെ രാജാവ് ഗുഡ്‌വില്‍ സ്വെലിത്തിനി ആവശ്യപ്പെട്ടു. നേരത്തെ മാര്‍ച്ചിലെ …
മക്‌ ഡൊണാള്‍ഡ്‌സിനും പണി കിട്ടി, അതും പാറ്റയുടെ രൂപത്തില്‍
മക്‌ ഡൊണാള്‍ഡ്‌സിനും പണി കിട്ടി, അതും പാറ്റയുടെ രൂപത്തില്‍
സ്വന്തം ലേഖകന്‍: ഭക്ഷണം കഴിച്ച് ബില്ലു കൊടുക്കാന്‍ പണമില്ലാതെ പ്ലേറ്റില്‍ പാറ്റയെ ഇട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഏവരേയും ചിരിപ്പിച്ച മലയാള സിനിമയിലെ ഒരു രംഗമായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡില്‍ കാര്യങ്ങള്‍ കുറച്ച് ഗുരുതരമാണ്. പ്രത്യേകിച്ചും പാറ്റയെ കിട്ടിയത് ഫാസ്റ്റ് ഫുഡിന്റെ കാര്യത്തില്‍ ലോക രാജാക്കന്മാരായ മക്‌ഡൊണാള്‍ഡ്‌സ് വിറ്റ ഒരു ഹാംബര്‍ഗറില്‍ നിന്നാകുമ്പോള്‍. ന്യൂസിലന്‍ഡുകാരിയായ അന്ന സോഫിയ എന്ന …
ഭര്‍ത്താവിന്റെ സ്വവര്‍ഗ രതി, ഭാര്യ ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പിട്ട് ജീവനൊടുക്കി
ഭര്‍ത്താവിന്റെ സ്വവര്‍ഗ രതി, ഭാര്യ ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പിട്ട് ജീവനൊടുക്കി
സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റെ സ്വവര്‍ഗ രതിയില്‍ മനം മടുത്ത് ഭാര്യ ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പിട്ട് ജീവനൊടുക്കി. ഡല്‍ഹി എയിംസിലെ അനസ്‌തേഷ്യ വിഭാഗം വനിതാ ഡോക്ടറായ ജെയ്പൂര്‍ സ്വദേശിനി പ്രിയ വേദിയാണ് മരിച്ചത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി. ഞായറാഴ്ച …
അമേരിക്കയില്‍ നിഗൂഡ വിശ്വാസികളുടെ സംഘം ഹിന്ദു ക്ഷേത്രം ആക്രമിച്ചു, ക്ഷേത്ര ഭിത്തിയില്‍ ചെകുത്താന്‍ ആരാധനയുടെ ചിത്രങ്ങള്‍
അമേരിക്കയില്‍ നിഗൂഡ വിശ്വാസികളുടെ സംഘം ഹിന്ദു ക്ഷേത്രം ആക്രമിച്ചു, ക്ഷേത്ര ഭിത്തിയില്‍ ചെകുത്താന്‍ ആരാധനയുടെ ചിത്രങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നിഗൂഡ വിശ്വാസികളുടെ സംഘം ഹിന്ദു ക്ഷേത്രം ആക്രമിച്ചു. വടക്കന്‍ ടെക്‌സാസിലെ ലെക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദു ക്ഷേത്രമാണ് ആക്രമണത്തിന് ഇരയായത്. ആക്രമികള്‍ ക്ഷേത്ര ഭിത്തിയില്‍ ചെകുത്താന്‍ ആരാധനയുടെ ചിത്രവും വരച്ചിട്ടുണ്ട്. ക്ഷേത്രത്തിലുള്ള ഒരു ഷെഡിന്റെ ഭിത്തിയില്‍ ആക്രമികള്‍ എല്‍ സാല്‍വഡോറിലെ ഒരു നിഗൂഡ സംഘടനയുടെ ചിഹ്നവും പതിച്ചിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രചാരമുള്ള മാരാ …
വേതനവും താമസ കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി
വേതനവും താമസ കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി
സ്വന്തം ലേഖകന്‍: വിദേശ തൊ!ഴിലാളികളുടെ വേതനവും രാജ്യത്ത് താമസിച്ച കാലാവധിയും നോക്കി നിതാഖാത്ത് പോയിന്റ് കണക്കാക്കില്ലെന്ന് സൗദി അറേബ്യ. വിദേശ തൊ!ഴിലാളികളെ തരംതിരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചതായി തൊ!ഴില്‍ മന്ത്രാലയം അറിയിച്ചു. നേരത്തെ നിതാഖാത്ത് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ പ്രവാസ കാലാവധി എട്ട് വര്‍ഷമായി ചുരുക്കുമെന്ന വാര്‍ത്ത പ്രവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. നിര്‍ദേശത്തിന്മേല്‍ വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ട് …
ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗ് പാകിസ്ഥാനിലേക്ക്, ഒപ്പം 46 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും
ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗ് പാകിസ്ഥാനിലേക്ക്, ഒപ്പം 46 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗിന്റെ പാക് സന്ദര്‍ശനത്തോട് അനുബന്ധിച്ച് 46 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. ചൈന, പാക് വ്യാപാര ഇടനാഴി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാനില്‍ വന്‍ നിക്ഷേപത്തിന് ചൈന പദ്ധതിയിടുന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ഗ്വാദര്‍ മുതല്‍ ചൈനയിലെ പടിഞ്ഞാറന്‍ ക്‌സിന്‍ജിയാങ് പ്രവിശ്യവരെ നീളുന്ന ഒരു സാമ്പത്തിക ഇടനാഴിയാണ് ഇരു …
മലയാളത്തില്‍ എഴുതിക്കാന്‍ ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ആപ്പ്, ഒപ്പം 82 ഭാഷകളും
മലയാളത്തില്‍ എഴുതിക്കാന്‍ ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ആപ്പ്, ഒപ്പം 82 ഭാഷകളും
സ്വന്തം ലേഖകന്‍: മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മടുത്തോ? ഇതാ വരുന്നു ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിംഗ് ആപ്പ്. ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ വിരല്‍ത്തുമ്പുകൊണ്ടോ സ്‌റ്റൈലസ് കൊണ്ടോ മലയാളം എഴുതാം. മലയാളം ഉള്‍പ്പെടെ 82 ഭാഷകളില്‍ എഴുതാനുള്ള സൗകര്യം നല്‍കുന്നു ഗൂഗിളിന്റെ ഈ പുതിയ ആപ്പ്. അക്ഷരങ്ങള്‍ക്കു പുറമെ വിവിധ ഇമോട്ടിക്കോണ്‍സും വരക്കാന്‍ കഴിയുന്ന വിധമാണ് ആപ്പിന്റെ …
ഏകാധിപതിമാര്‍ക്ക് എന്താ കൊടുമുടി കയറിക്കൂടെ? ചോദിക്കുന്നത് ഉത്തര കൊറിയയുടെ കിം ജോങ് യുന്‍
ഏകാധിപതിമാര്‍ക്ക് എന്താ  കൊടുമുടി കയറിക്കൂടെ? ചോദിക്കുന്നത് ഉത്തര കൊറിയയുടെ കിം ജോങ് യുന്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സ്വന്തം ഏകാധിപതി കിം ജോങ് യുന്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടി കയറുന്ന തിരക്കിലാണ്. ചൈന, കൊറിയ അതിര്‍ത്തിയിലുള്ള 2750 മീറ്റര്‍ ഉയരമുള്ള പെയ്ക്ത് കൊടുമുടിയാണ് കിം ജോങ് യുന്നിന്റെ മുന്നില്‍ കീഴ്ടടങ്ങിയത്. കൊറിയക്കാര്‍ക്കിടയില്‍ കിമ്മിന്റെ വ്യക്തിപ്രഭാവം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് വാര്‍ത്തയെന്ന് ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. നേരത്തെ വെറും മൂന്നു …