1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു, മിസൈലുകള്‍ ഉടന്‍ കൈമാറും
ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു, മിസൈലുകള്‍ ഉടന്‍ കൈമാറും
സ്വന്തം ലേഖകന്‍: ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു. ഉപരോധം ഇല്ലാതാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം എസ് 300 ഇനത്തില്‍പ്പെട്ട മിസൈലുകള്‍ റഷ്യ ഇറാന് ഉടനെ കൈമാറും. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. 2007 ലാണ് എസ് 300 മിസൈലുകള്‍ …
കയറ്റിറക്കു തൊഴിലാളി വിമാനത്തില്‍ കിടന്നുറങ്ങി, യാത്ര പുറപ്പെട്ട വിമാനം തിരിച്ചിറക്കി
കയറ്റിറക്കു തൊഴിലാളി വിമാനത്തില്‍ കിടന്നുറങ്ങി, യാത്ര പുറപ്പെട്ട വിമാനം തിരിച്ചിറക്കി
സ്വന്തം ലേഖകന്‍: ജോലിക്കിടെ അല്പം വിശ്രമം എന്നു കരുതിയാണ് സിയാറ്റില്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ ഒരു തൊഴിലാളി അല്പം മയങ്ങിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് വിമാനം യാത്ര പുറപ്പെട്ടത് മനസിലാകിയത്. കാര്‍ഗോ മുറിയിലെ ബഹളം കേട്ട് ഒടുവില്‍ പൈലറ്റിന് വിമാനം തിരിച്ചിറക്കേണ്ടി വന്നുവെന്ന് മാത്രം. ലോസ് ആഞ്ചെലിസിലേക്ക് പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് …
തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തുക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തുക്കള്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം മൊബെലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച സുഹൃത്തുക്കള്‍ പോലീസ് പിടിയിലായി. പാറശാല സ്വദേശിനിയായ സുജി, കോഴഞ്ചേരി സ്വദേശിയായ തോമസ് കോശിയുമാണ് പോലീസ് പിടിയിലായത്. പരാതിക്കാരിയായ യുവതിയുമായി വര്‍ഷങ്ങളുടെ സൗഹൃദമുള്ള ഇരുവരും ചേര്‍ന്ന് മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിടിയിലായ സുജിയോടൊപ്പം താമസിച്ചിരുന്ന യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ തോമസ് കോശിയുടെ …
ആം ആദ്മി പിളര്‍ന്നു, യാദവിനും ഭൂഷണും പുതിയ സംഘടന, രാഷ്ട്രീയ പാര്‍ട്ടി ഉടനില്ല
ആം ആദ്മി പിളര്‍ന്നു, യാദവിനും ഭൂഷണും പുതിയ സംഘടന, രാഷ്ട്രീയ പാര്‍ട്ടി ഉടനില്ല
സ്വന്തം ലേഖകന്‍: ആം ആദ്മി പാര്‍ട്ടിയില്‍ ഏറെ നാളായി വിങ്ങിപ്പൊട്ടി നിന്നിരുന്ന അസ്വാരസ്യങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ട യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് പുതിയ സംഘടന ‘സ്വരാജ് അഭിയാന്‍’ രൂപീകരിച്ചു. കര്‍ഷകരുടെയും സ്ത്രീകളുടെയും സാധാരണക്കാരുടെയും അവകാശങ്ങള്‍ക്കായി സ്വരാജ് അഭിയാന്‍ പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിക്കുമെന്ന് ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന …
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ പോരു മുറുകുന്നു. നിലവില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ജെബ് ബുഷിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സെനറ്റര്‍ മാര്‍ക്കോ റൂബിയോ രംഗത്തെത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഹിലറി ക്ലിന്റണ്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് മാര്‍ക്കോയുടെ പ്രഖ്യാപനം. ഒപ്പം ഹിലറിക്കും ജെബിനുമെതിരെ ഒളിച്ചുവച്ച …
ദുബായില്‍ വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസയും പെന്‍ഷനും അനുവദിക്കാന്‍ ശുപാര്‍ശ
ദുബായില്‍ വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസയും പെന്‍ഷനും അനുവദിക്കാന്‍ ശുപാര്‍ശ
സ്വന്തം ലേഖകന്‍: വിദേശികളായ വിദഗ്ദ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ ഇല്ലാതെ വിസ അനുവദിക്കാന്‍ ഡിഇഡി (ദുബായ് ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ്) സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. പ്രവാസികളായ അതി വിദഗ്ധ തൊഴിലാളികള്‍ക്കാണ് ഈ വ്യവസ്ഥ ബാധകമാകുക. ഒപ്പം പ്രവാസികളായ വിദഗ്ധ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനും തിരഞ്ഞെടുക്കപ്പെട്ട വ്യവസായങ്ങളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കാനും ഡിഇഡി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്ത് …
അസമിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹന മോഹനക്കേസില്‍ കുടുങ്ങി, ഇന്ത്യയൊട്ടാകെ മോഷണ ശൃംഗല
അസമിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹന മോഹനക്കേസില്‍ കുടുങ്ങി, ഇന്ത്യയൊട്ടാകെ മോഷണ ശൃംഗല
സ്വന്തം ലേഖകന്‍: അസമിലെ കോണ്‍ഗ്രസ് എംഎല്‍എ വാഹന മോഹനക്കേസില്‍ കുടുങ്ങി. അസമിലെ കാച്ചര്‍ ജില്ലയിലുള്ള ബോര്‍ഖോളയിലെ എംഎല്‍എ റൂമി നാഥാണ് വാഹന മോഷണക്കേസില്‍ അറസിറ്റ്‌ലായത്. ഇന്ത്യയൊട്ടാകെ വ്യാപിച്ചു കിടക്കുന്ന വാഹന മോഷണ ശ്രംഗലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇന്നു രാവിലെ എംഎല്‍എ ക്വാട്ടേഴ്‌സില്‍ നിന്നാണ് റൂമിയെ പോലീസ് പിടികൂടിയത്. അറസ്റ്റു ചെയ്തത്. നേരത്തെ റൂമി നല്‍കിയ …
ഇന്ത്യയുടെ ഇന്റ്ര്‍നെറ്റ് ലോകത്ത് പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയുടെ ഇന്റ്ര്‍നെറ്റ് ലോകത്ത് പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഇന്റര്‍നെറ്റ് ലോകത്ത് കഴിഞ്ഞ പത്തു വര്‍ഷമായി ചൈന ചാര പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സംബന്ധിയായ പഠനങ്ങള്‍ നടത്തുന്ന ഫയര്‍ ഐയുടെ പുതിയ പഠന റിപ്പോര്‍ട്ടില്ലാണ് ചൈനയുടെ ചാരക്കണ്ണുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി സുപ്രധാന സൈനിക, സാമ്പത്തിക, വ്യാപാര വിവരങ്ങള്‍ അടക്കം ചോര്‍ത്തപ്പെടുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. …
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി പ്രതിമയില്‍ അജ്ഞാതര്‍ വെളുത്ത പെയിന്റ് അഭിഷേകം നടത്തി
ദക്ഷിണാഫ്രിക്കയില്‍ ഗാന്ധി പ്രതിമയില്‍ അജ്ഞാതര്‍ വെളുത്ത പെയിന്റ് അഭിഷേകം നടത്തി
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ മഹാത്മാ ഗാന്ധി പ്രതിമയില്‍ ഒരു സംഘം അജ്ഞാതര്‍ വെളുത്ത പെയിന്റ് ഒഴിച്ച് വികൃതമാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് കാറിലെത്തിയ സംഘം പ്രതിമയിലും ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതം വിവരിക്കുന്ന ഫലകത്തിലും വെളുത്ത പെയിന്റ് വാരിപ്പൂശിയത്. വര്‍ണ വെറിയന്‍ ഗാന്ധി തുലയട്ടെ എന്നെഴുതിയ പ്ലക്കാര്‍ഡും സംഘത്തിന്റെ കൈയിലുണ്ടായിരുന്നു. ഗാന്ധിജി യുവ അഭിഭാഷകന്റെ രൂപത്തില്‍ കാണപ്പെടുന്ന …
ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി
ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. യൂണിവേഴ്‌സിറ്റിയിലെ മൂന്നു മുതിര്‍ന്ന നിയമ വിദ്യാര്‍ഥികള്‍ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. കൂട്ട ബലാത്സംഗം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്നു പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേര്‍ക്കായുള്ള …