1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാനിയ മിര്‍സക്ക് ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി
സാനിയ മിര്‍സക്ക് ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം, ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസുമൊത്ത് ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടം നേടിയതോടെയാണ് ലോക റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയത്. ഇതോടെ ടെനീസിലെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഒന്നാം റാങ്കില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും സാനിയ …
പണമില്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണവുമായി ദോഹയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് ശ്രദ്ധേയമാകുന്നു
പണമില്ലാത്തവര്‍ക്ക് സൗജന്യ ഭക്ഷണവുമായി ദോഹയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് ശ്രദ്ധേയമാകുന്നു
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്ക് വിശക്കുന്നുണ്ടോ, കൈയ്യില്‍ പണമില്ലേ, വരൂ, ഭക്ഷണം കഴിക്കൂ.’ ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ അനേകം റസ്റ്റോററ്റുകളില്‍ നിന്ന് സൈക്ക എന്ന ഇന്ത്യന്‍ റസ്റ്റോറന്റിനെ വ്യത്യസ്തമാക്കുന്നത് പുറത്തു തൂക്കിയിരിക്കുന്ന ഈ ബോര്‍ഡാണ്. കൈയ്യില്‍ പണമില്ലാതെ വിശന്നുവലയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ശ്രദ്ധേയരാവുകയാണ് സൈക്ക റസ്റ്റോറന്റ്. ദോഹയിലെ സമ്പന്നര്‍ താമസിക്കുന്ന ഗ്ലാസ് ടവറിന് അടുത്തുള്ള ഇന്‍ഡസ്ട്രിയല്‍ …
യോഗാ ഗുരു ബാബാ രാംദേവിന് ഹരിയാനാ സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയത് വിവാദമാകുന്നു
യോഗാ ഗുരു ബാബാ രാംദേവിന് ഹരിയാനാ സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: യോഗാ ഗുരു ബാബാ രാംദേവിന് ഹരിയാന സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയത് വിവാദമാകുന്നു. രാംദേവിന് ഇനി മുതല്‍ കാബിനറ്റ് പദവിക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ഇന്നലെ ട്വിറ്ററില്‍ കുറിച്ചു. നിലവില്‍ ഹരിയാനയിലെ ആയുര്‍വേദത്തിന്റെയും യോഗയുടെയും പ്രചാരണത്തിനുള്ള ബ്രാന്‍ഡ് അംബാസഡറാണ് ബാബാ രാംദേവ്. നേരത്തെ എന്‍ഡിഎ സര്‍ക്കാര്‍ …
പണവും രത്‌നങ്ങളും ഒഴുക്കി ഒഴുക്കി ബ്രൂണെയ് രാജകുമാരന്റെ കണ്ണുതള്ളിക്കുന്ന കല്യാണം
പണവും രത്‌നങ്ങളും ഒഴുക്കി ഒഴുക്കി ബ്രൂണെയ് രാജകുമാരന്റെ കണ്ണുതള്ളിക്കുന്ന കല്യാണം
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകന്‍ വിവാഹം കഴിക്കുന്നത് സാധാരണ രീതിയിലാവാന്‍ ന്യായമില്ല. ബ്രൂണെയ് സുല്‍ത്താന്റെ മകനായ മുപ്പത്തൊന്നുകാരന്‍ അബ്ദുള്‍ മാലിക് രാജകുമാരന്റേയും ഇരുപത്തിരണ്ടുകാരിയായ ദയാങ്കു റബീയത്തുള്ളിന്റേയും വിവാഹമാണ് ആഡംബരം കൊണ്ട് ലോകത്തിന്റെ കണ്ണുതള്ളിച്ചത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത് സ്വര്‍ണ നൂലുകള്‍ കൊണ്ട് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ അണിഞ്ഞാണ്. …
അഞ്ചു രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ കശ്മീരില്‍ ആര്‍ക്കും ലൈംഗിക തൊഴില്‍ ചെയ്യാം, നിയമം വിവാദമാകുന്നു
അഞ്ചു രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ കശ്മീരില്‍ ആര്‍ക്കും ലൈംഗിക തൊഴില്‍ ചെയ്യാം, നിയമം വിവാദമാകുന്നു
സ്വന്തം ലേഖകന്‍: അഞ്ച് രൂപ അടച്ച് രജിസ്റ്റര്‍ ചെയ്താല്‍ ആര്‍ക്കും ലൈംഗിക തൊഴില്‍ ചെയ്യാമെന്ന കശ്മീരിലെ ഒരു നിയമം പൊടുന്നനെ വിവാദമാകുകയാണ്. ഏറെ നാളായി മറവിയിലാണ്ടു കിടന്ന ഈ നിയമം പ്രാബല്യത്തില്‍ വന്നത് 1921 ലാണ്. നിയമം അനുസരിച്ച് ഒരു ലൈംഗിക തൊഴിലാളിക്ക് സംസ്ഥാനത്ത് തൊഴില്‍ ചെയ്യണമെങ്കില്‍ ലളിതമായ ഒരു അപേക്ഷാ ഫോം പൂരിപ്പിച്ച് ജില്ലാ …
നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ 200 ഓളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് ഒരു വര്‍ഷം, സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു
നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ 200 ഓളം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് ഒരു വര്‍ഷം, സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോഹറാം തീവ്രവാദികള്‍ 200 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോഴും ഇരുട്ടില്‍ തപ്പുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. കാണാതായ പെണ്‍കുട്ടികളുടെ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും കാണാതാകലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തലസ്ഥാനമായ അബുജയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പെണ്‍കുട്ടികളെ കണ്ടെത്താനോ തിരച്ചെത്തിക്കാനോ ക!ഴിയാത്തത്? സര്‍ക്കാരിന്റെ …
ദുബായില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാല്‍ 500 ദിര്‍ഹം പിഴ
ദുബായില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാല്‍ 500 ദിര്‍ഹം പിഴ
സ്വന്തം ലേഖകന്‍: ദുബായില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാല്‍ 500 ദിര്‍ഹം പി!ഴയും ബ്ലാക്ക് പോയിന്റും ലഭിക്കുന്ന തരത്തില്‍ പുതിയ ഫെഡറല്‍ ട്രാഫിക്? നിയമം. വാഹനങ്ങളില്‍ നിന്ന് അശ്രദ്ധമായി പുറത്തേക്ക് തുപ്പുന്നവര്‍ക്കും ഈ ശിക്ഷ ബാധകമാണ്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്ന യാത്രക്കാര്‍ക്കാരെയാണ് പുതിയ നിയമം പിടികൂടുക. റോഡ് …
സല്‍മാന്‍ റഷ്ദിയെ പുകഴ്ത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
സല്‍മാന്‍ റഷ്ദിയെ പുകഴ്ത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു
സ്വന്തം ലേഖകന്‍: വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ പുകഴ്ത്തി എന്ന് ആരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജയായ എഴുത്തുകാരി സൈനുബ് പ്രിയ ദലയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിരന്തര ഭീഷണിമൂലമുള്ള മാനസിക സമ്മര്‍ദമാണു കാരണമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഒരു സ്‌കൂളില്‍ കഴിഞ്ഞമാസം നടന്ന സാഹിത്യസമ്മേളനത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രിയ ദല ആക്രമിക്കപ്പെട്ടത്. ‘വാട്ട് എബൗട്ട് …
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാന മന്ദിരം വിലക്കു വാങ്ങാന്‍ മലയാളി
സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാന മന്ദിരം വിലക്കു വാങ്ങാന്‍ മലയാളി
സ്വന്തം ലേഖകന്‍: സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ പഴയ ആസ്ഥാന മന്ദിരം വിലക്കു വാങ്ങാന്‍ ഒരുങ്ങുകയാണ് മലയാളി വ്യവസായിയായ എംഎ യൂസഫലി. പത്തു കോടി പൗണ്ട് (ഏകദേശം 910 കോടി രൂപ) വിലക്ക് മന്ദിരം വാങ്ങാനാണ് യൂസഫലി ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഗ്രേറ്റ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് എന്നറിയപ്പെടുന്ന ഈ മന്ദിരം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റുകയാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ …
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ്‍
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ്‍
സ്വന്തം ലേഖകന്‍: ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കും നിഷേധിക്കലുകള്‍ക്കും ശേഷം അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരി ക്ലിന്റണ്‍ ഒരുങ്ങുന്നു.2016 ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാണ് ഹിലാരി മത്സരിക്കുക. പാര്‍ട്ടിയുടെ ഔദ്യോഗികമായ അറിയിപ്പ് പുറത്തു വന്നിട്ടില്ലെങ്കിലും ഹിലാരിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ജോണ്‍ പോഡേസ്റ്റ് പാര്‍ട്ടി അനുഭാവികളില്‍ ചിലര്‍ക്കയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഹിലാരിയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പരാമര്‍ശമുള്ളത്. …