സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫ്രാന്‍സില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പഠനം കഴിഞ്ഞാലും രണ്ടു വര്‍ഷം കൂടി ഫ്രാന്‍സിലെ താമസം തുടരാം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരമാണ് പുതിയ മാറ്റം. ഉടമ്പടി പ്രകാരം പഠനകാലാവധി അവസാനിച്ച് 24 മാസങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ താമസം …
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ നിന്ന് 36 റാഫൈല്‍ ജറ്റ്? വിമാനങ്ങള്‍ നേരിട്ട് വാങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ഇടപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമായി മുതിര്‍ന്ന ബിജെപി നേതാവ്? സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയെ അട്ടിമറിക്കുന്നതാണ്? ഈ നീക്കമെന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ കൈമാറ്റവും ഇന്ത്യയില്‍ നിര്‍മ്മാണത്തിനുള്ള …
സ്വന്തം ലേഖകന്‍: ബംഗ്ലദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവ് മുഹമ്മദ് ഖമറുസ്സമാനെ തൂക്കിക്കൊന്നു. നേരത്തെ 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാക്ക് സൈന്യത്തിനൊപ്പം ചേര്‍ന്നു നടത്തിയ കൂട്ടക്കൊലകളുടെ പേരില്‍ ഖമറുസ്സമ്മാന്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഖമറുസ്സമാന്‍ കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ശിക്ഷ നടപ്പാക്കിയത്. …
തനിക്കെതിരായി ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ നടത്തുന്ന ആക്രമണം ആയുധ ലോബിയുടെ ഗൂഡാലോചനയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വികെ സിംഗ് ആരോപിച്ചു. ഇത് സംബന്ധിച്ച് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ സൈനിക മേധാവി ആയിരിക്കെ ആയുധ ലോബികള്‍ക്ക് കീഴടങ്ങിയിരുന്നില്ലെന്നും അതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ ചില മാദ്ധ്യമങ്ങളെ ഉപയോഗിച്ച് തനിക്കെതിരെ …
സ്വന്തം ലേഖകന്‍: ഘര്‍ വാപസിയെ ഡോ ബിആര്‍ അംബേദ്ക്കര്‍ അനുകൂലിച്ചിരുന്നുവെന്ന വാദവുമായി ആര്‍എസ്എസ് മുഖപത്രങ്ങള്‍ രംഗത്ത്. പട്ടിക വിഭാഗത്തിന്റെ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കുമുള്ള മതം മാറ്റത്തിനെതിരേ അംബേദ്കര്‍ സംസാരിച്ചിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. അദ്ദേഹം ഈ മതങ്ങളിലേക്ക് മാറിയവരെ തിരികെ ഹിന്ദുവിലേക്ക് മടങ്ങാന്‍ ഉപദേശിച്ചിരുന്നതായാണ് ആര്‍എസ്എസ് കണ്ടെത്തല്‍. ഏപ്രില്‍ 14 നു അംബേദ്കറിന്റെ 125 മത് ജന്മദിനത്തില്‍ …
സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം യെമനില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ മരിച്ചത് വ്യോമാക്രമണത്തിലാണെന്ന് സ്ഥിരീകരണം. ഏദന്‍ തുറമുഖത്ത് സൗദി വ്യോമസേന നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ചണ്ഡീഖഡ് സ്വദേശിയായ മഞ്ജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ജിബൂട്ടിയിലെത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു. അതേസമയം ഹൗതി തീവ്രവാദികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ …
സ്വന്തം ലേഖകന്‍: യമനില്‍ നിന്ന് തിരിച്ചെത്തിയ മലയാളികളെ മലയാളികളായ വ്യവസായികളുടെ സഹായത്തോടെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെസി ജോസഫ് പറഞ്ഞു. പ്രവാസി വ്യവസായികളായ സികെ മേനോന്‍, ഡോ ആസാദ് മൂപ്പന്‍ എന്നിവര്‍ അവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയതിട്ടുണ്ട്. നോര്‍ക്കയുടെ വെബ് പോര്‍ട്ടലില്‍ തിരിച്ചെത്തിയവരുടെ ജോലി, യോഗ്യത സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ …
സ്വന്തം ലേഖകന്‍: മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലേയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണ സമ്പത്ത് ആഭ്യന്തര വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. സ്വര്‍ണ്ണവും പരമ്പരാഗത സ്വത്തുക്കളും നിക്ഷേപമായി സ്വീകരിച്ച് പലിശനല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയിടുന്നത് എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ ഈ പദ്ധതിയോട് സിദ്ധിവിനായക ക്ഷേത്ര അധികൃതര്‍ അനുകൂല നിലപാടിലാണെന്നാണ് സൂചന. വര്‍ഷം …
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിര്‍മാതാക്കളായ എയര്‍ബസ് രംഗത്തെത്തി. ഇന്ത്യയില്‍ ഇത്തരം വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് തയ്യാറാണെന്ന് കമ്പനി സിഇഒ ടോം എന്‍ഡേഴ്‌സ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂലോസിലെ എയര്‍ബസ് നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് കമ്പനി തങ്ങളുടെ …
സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കു മാത്രമായി ഓട്ടോറിക്ഷ ഓടിത്തുടങ്ങും. ലാഹോറിലെ സാമൂഹിക പ്രവര്‍ത്തകയായ സാറ അസ്ലമാണ് വനിതകള്‍ക്കായി ഓട്ടോറിക്ഷ എന്ന ആശയം യാഥാര്‍ഥ്യമാക്കിയത്. ഇന്നു പൊതുഗതാഗത സംവിധാനങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര സാധ്യമല്ലാതായതോടെയാണ് വനിതകള്‍ക്ക് മാത്രമായി പ്രത്യേക വാഹനം എന്ന ആശയം നടപ്പായത്. വനിതകള്‍ തന്നെ ഓടിക്കുന്ന ബസുകളും കാറുകളും ഓട്ടോറിക്ഷകളുമെല്ലാം മിക്ക …