സ്വന്തം ലേഖകന്‍: വിവാദങ്ങളും കമല്‍ഹാസനും എന്നും ഉറ്റ സുഹൃത്തുക്കളാണെന്നത് തമിഴ് സിനിമാ ലോകത്തെ പരസ്യമായ കാര്യമാണ്. നായികനായെത്തുന്ന പുതിയ ചിത്രമായ ഉത്തമ വില്ലനിലും കമല്‍ പതിവു തെറ്റിക്കുന്നില്ല. കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രം ഉത്തമ വില്ലന്റെ പ്രദര്‍ശനം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് രംഗത്ത് എത്തിയതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. ഹിന്ദു മതവിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നതാണ് …
സ്വന്തം ലേഖകന്‍: അറബ് ലോകത്തെ കോടീശ്വരന്മാരായ 100 പേരുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് മാസിക പുറത്തുവിട്ടു. 12 രാജ്യങ്ങളില്‍ നിന്നുള്ള കോടീശ്വരന്‍മാരാണ് പട്ടികയില്‍. സൗദിയിലെ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജകുമാരന്‍ ഒന്നാമതെത്തുന്നത്. 2,260 കോടി അമേരിക്കന്‍ ഡോളറാണ് വലീദ് രാജകുമാരന്റെ ആസ്തിയെന്ന് മാഗസിന്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനക്ക് ഒരല്പം വ്യത്യസ്ത ആയിക്കോട്ടെ എന്നേ പ്രശസ്ത ബ്രസീലിയന്‍ മോഡല്‍ ഇന്ത്യാനാര കാരവല്ലോ കരുതിയത്. എന്നാല്‍ വ്യത്യസ്തക്കായി ഇന്ത്യനാര ഇതു ചെയ്തു കളയും എന്ന് ആരാധകര്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. വിശുദ്ധ കന്യാമറിയത്തിന്റെ രൂപം സ്വന്തം പൂര്‍ണ നഗ്‌ന ശരീരത്തില്‍ വരച്ചാണ് ഇന്ത്യാനാര ഈസ്റ്റര്‍ ആഘോഷിച്ചത്. അതും പോരാഞ്ഞ് ചിത്രം …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ സമൂഹത്തിന്റെ കറുത്ത വംശജരോടുള്ള ഇരട്ടത്താപ്പ് നയം പുറത്തു കൊണ്ടുവരുന്ന മറ്റൊരു ഉദാഹരണം ആകുകയാണ് വിജയ് ചൊക്കലിംഗം എന്ന ഇന്ത്യന്‍ വംശജന്‍. കറുത്ത വംശജനെന്ന് ഭാവിച്ച് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടിയെടുത്ത കഥ പറയുകയാണ് വിജയ്. 1998 ല്‍ തന്റെ സ്‌കൂള്‍ മാര്‍ക്കുകള്‍ മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശനം നേടാന്‍ അപര്യാപ്തമാണെന്ന് മനസിലാക്കിയപ്പോഴാണ് വിജയ് …
സ്വന്തം ലേഖകന്‍: വാറങ്കലില്‍ അഞ്ച് മുസ്ലിം യുവാക്കളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം കൂടുതല്‍ വിവാദത്തിലേക്ക്. സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ കൊല്ലപ്പെട്ടവരുടെ മൃതശരീരം ഖബറടക്കില്ല എന്ന നിലപാടിലാണ് കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടുകാര്‍. വാറങ്കല്‍ ജയിലില്‍ നിന്നും വിചാരണ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചാണ് അഞ്ച് പേരെ പോലീസ് വെടിവെച്ച് കൊന്നത്. തങ്ങളുടെ പക്കല്‍ നിന്നും …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാന്‍ പരമോന്നത നേതാവ് മുല്ല ഒമറിന്റെ ജീവചരിത്രം താലിബാന്‍ പുറത്തിറക്കി. അടുത്ത കാലത്തായി ഒന്നിലധികം തവണ മുല്ല ഒമര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ഇപ്പോള്‍ താലിബാന്‍ മുല്ല ഒമറിന്റെ ജീവചരിത്രം പുറത്തിറക്കിയതെന്നാണ് സൂചന. ഇപ്പോഴും അഫ്ഗാന്‍ താലിബാന്റെ ചരടുകളുടെ നിയന്ത്രണം മുല്ല ഒമര്‍ തന്നെയാണെന്ന സന്ദേശം ലോകത്തിന് …
സ്വന്തം ലേഖകന്‍: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി നേരിടാന്‍ മലേഷ്യ പുതിയ നിയമം പാസക്കി. എന്നാല്‍ നിയമം പൗരാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. 15 മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഭേദഗതിയില്ലാതെയാണ് പാര്‍ലമെന്റ് തീവ്രവാദ നിരോധന ബില്‍ പാസാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്ത് വര്‍ഷങ്ങളോളം തടവിലിടാനും പാസ്‌പോര്‍ട്ടുകള്‍ …
സ്വന്തം ലേഖകന്‍: നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം പിസി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ് പദത്തില്‍നിന്നും യുഡിഎഫ് ഉന്നതാധികാര സമിതിയില്‍നിന്നും നീക്കാന്‍ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പിസി ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസിന്റെ (എം) ആവശ്യം അംഗീകരിക്കുകയായിരുന്നു. മുന്നണിയില്‍ നിലനില്‍ക്കുന്ന കീഴ്‌വഴക്കവും മര്യാദയും …
സ്വന്തം ലേഖകന്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെയും മോട്ടോര്‍, മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതികളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, പ്രാദേശിക ഉത്സവങ്ങള്‍, വിവാഹം, അവശ്യസര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ ഹര്‍ത്താലിന് നോട്ടീസ് …
സ്വന്തം ലേഖകന്‍: പിണങ്ങിപ്പോയ മുന്‍ കാമുകിമാരുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി വെബ്‌സൈറ്റുണ്ടാക്കിയ യുവാവിന് കാലിഫോര്‍ണിയയിലെ കോടതി 18 വര്‍ഷം തടവു ശിക്ഷ വിധിച്ചു. മുന്‍ കാമുകിമാരോടുള്ള വൈരാഗ്യം തീര്‍ക്കാനാണ് കെവിന്‍ ക്രിസ്റ്റഫര്‍ ബൊലാര്‍റ്റിയ എന്ന ഇരുപത്തേഴുകാരന്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ചത്. കാമുകിമാരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളുമായിരുന്നു വെബ്‌സൈറ്റിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ സ്വന്തം കാമുകിമാരുടെ മാത്രമല്ല, മറ്റുള്ളവരുടെ …