1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
സ്വന്തം ലേഖകന്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും കൊച്ചിയില്‍ വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെ നാളായി സിനിമയില്‍ നിന്നും ജ്യോതിര്‍മയി വിട്ടുനില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം സുഹൃത്തായ നിശാന്തിനെ വിവാഹം കഴിച്ചെങ്കിലും 2011 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. …
പ്രശസ്ത ഇന്ത്യന്‍ മലകയറ്റക്കാരന്‍ മല്ലി മസ്താന്‍ ബാബുവിനെ അര്‍ജന്റീനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത ഇന്ത്യന്‍ മലകയറ്റക്കാരന്‍ മല്ലി മസ്താന്‍ ബാബുവിനെ അര്‍ജന്റീനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: പ്രശസ്ത ഇന്ത്യന്‍ മലകയറ്റക്കാരനായ മല്ലി മസ്താന്‍ ബാബുവിനെ അര്‍ജന്റീനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ ആന്‍ഡസ് കൊടുമുടി കയറുന്നതിനിടയിലാണ് മസ്താന് അപകടം സംഭവിച്ചെതെന്ന് കരുതുന്നു. കഴിഞ്ഞ മാര്‍ച്ച് 24 ന് കൊടുമുടി കീഴ്ടടക്കാനുള്ള ശ്രമത്തിനിടെ നാല്പതുകാരനായ മസ്താനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ആന്‍ഡസിന്റെ അര്‍ജന്റീനിയന്‍ ഭാഗങ്ങളില്‍ മസ്താനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും അപകടം …
സര്‍ക്കാര്‍ ജീവനക്കാരന്റെ കരണത്തടിച്ച ഗോവയിലെ ഗ്രാമ വികസന മന്ത്രി രാജിവച്ചു
സര്‍ക്കാര്‍ ജീവനക്കാരന്റെ കരണത്തടിച്ച ഗോവയിലെ ഗ്രാമ വികസന മന്ത്രി രാജിവച്ചു
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ജീവനക്കാരന്റെ കരണത്തടിച്ച ഗോവയിലെ ഗ്രാമ വികസന മന്ത്രി രാജിവച്ചു. ഗോവ വികാസ് പാര്‍ട്ടിയുടെ നേതാവായ മിക്കി പച്ചേക്കോയാണ് രാജി നല്‍കിയത്. നേരത്തെ കേസില്‍ പച്ചേക്കോ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ ശിക്ഷ സുപ്രിം കോടതി ശരി വച്ചതിനെ തുടര്‍ന്നാണ് രാജി. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍ശേഖറിന് രാജിക്കത്ത് അയച്ച പച്ചേക്കോ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് …
വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവം, ഏഴു പ്രതികളെ കോടതിയില്‍ ഹാജരാക്കി
വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവം, ഏഴു പ്രതികളെ കോടതിയില്‍ ഹാജരാക്കി
സ്വന്തം ലേഖകന്‍: വെസ്റ്റ് ബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഏഴു പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇതില്‍ മൂന്നു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ മാസമാണ് പന്ത്രണ്ടോളം പേര്‍ വരുന്ന മോഷ്ടാക്കളുടെ സംഘം വെസ്റ്റ് ബംഗാളിലെ നാദിയാ ടൗണിലുള്ള ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മോഷണം തടയാന്‍ ശ്രമിച്ച കന്യാസ്ത്രീയെ …
യോഗ ഹിന്ദു മതപ്രചാരണം അല്ല, സ്‌കൂളുകളില്‍ പഠിപ്പിക്കാം, അമേരിക്കന്‍ കോടതി
യോഗ ഹിന്ദു മതപ്രചാരണം അല്ല, സ്‌കൂളുകളില്‍ പഠിപ്പിക്കാം, അമേരിക്കന്‍ കോടതി
സ്വന്തം ലേഖകന്‍: സ്‌കൂളുകളില്‍ യോഗ പഠിപ്പിക്കുന്നത് ഹിന്ദു മത പ്രചരണമായി കാണാനാകാത്തതിനാല്‍ അത് സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് അമേരിക്കന്‍ കോടതി. യോഗാഭ്യാസം വിദ്യാര്‍ഥികളുടേയും മാതാപിതാക്കളുടേയും മത സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി കാണുന്നില്ലെന്നും കാലിഫോര്‍ണിയയിലെ അപ്പീല്‍ കോടതി വ്യക്തമാക്കി. സാന്‍ഡിയാഗോയിലെ എന്‍സിനാറ്റി സ്‌കൂള്‍ ഡിസ്റ്റ്രിക്ടില്‍ യോഗാഭ്യാസം നിര്‍ബന്ധമാക്കിയതിനെതിരെ ഒരു വിദ്യാര്‍ഥിയുടെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു കോടതിയുടെ നിരീക്ഷണം. ജിം …
പന്ത്രണ്ടുകാരിയായ മുസ്ലീം ബാലികക്ക് ഭഗവത് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം
പന്ത്രണ്ടുകാരിയായ മുസ്ലീം ബാലികക്ക് ഭഗവത് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം
സ്വന്തം ലേഖകന്‍: പന്ത്രണ്ടു വയസുകാരിയായ മുസ്ലീം ബാലിക ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. മുംബൈ സ്വദേശിനിയായ മരിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് മതത്തിന്റെ മതിലുകള്‍ മറികടന്നത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗീത മത്സരത്തില്‍ മുംബയിലെ 195 സ്‌കൂളുകളില്‍ നിന്നുള്ള 4500 കുട്ടികളാണ് പങ്കെടുത്തത്. …
തൃശൂരില്‍ സദാചാര പോലീസ് യുവാവിനെ തല്ലിക്കൊന്നു
തൃശൂരില്‍ സദാചാര പോലീസ് യുവാവിനെ തല്ലിക്കൊന്നു
സ്വന്തം ലേഖകന്‍: തൃശൂര്‍, ചാവക്കാട് അഞ്ചങ്ങാടിയില്‍ സദാചാര പോലീസുകാര്‍ ചമഞ്ഞെത്തിയെ നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു. ഇരുപത്തേഴുകാരനായ അഞ്ചങ്ങാടി സ്വദേശി സവാഹിര്‍ ആണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. അസമയത്ത് കടപ്പുറത്തുള്ള ഒരു വീട്ടില്‍ സവാഹിറിനെ കണ്ടതാണ് ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. ഈ വീട്ടിലുള്ള സ്ത്രീയുമായി യുവാവിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. …
കെനിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഭീകരാക്രമണം, 147 പേര്‍ കൊല്ലപ്പെട്ടു
കെനിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഭീകരാക്രമണം, 147 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: വടക്കു കിഴക്കന്‍ കെനിയയിലെ ഗാരിസാ യൂണിവേഴ്‌സിറ്റിയില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ വെടിവപ്പില്‍ വിദ്യാര്‍ത്ഥികളടക്കം 147 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീവ്രവാദികള്‍ ബന്ദിയാക്കിയിരുന്ന അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെ സൈന്യം മോചിപ്പിച്ചു. നാല് ഭീകരരെയും സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ രാത്രി ഏഴ് മണിയോടെ അവസാനിച്ചതായാണ് …
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ന്യൂയോര്‍ക്കില്‍ രണ്ടു യുവതികള്‍ പിടിയിലായി
ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം, ന്യൂയോര്‍ക്കില്‍ രണ്ടു യുവതികള്‍ പിടിയിലായി
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കില്‍ ബോംബ് നിര്‍മ്മിച്ച് ഭീകരാക്രമണം നടത്താന്‍ ശ്രമിച്ച രണ്ട്യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സിറ്റി സ്വദേശികളായ നോയല്ല വെലെന്‍സാസ് (28)?,? അസിയ സിദ്ദിഖി (31)? എന്നിവരാണ് പിടിയിലായത്. സ്വന്തമായി നിര്‍മ്മിച്ച, ടൈമര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബോംബ് ഉപയോഗിച്ച് അമേരിക്കയിലെ പ്രധാന പോലീസ്, സര്‍ക്കാര്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് …
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനപരിശോധിക്കും
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനപരിശോധിക്കും
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും. റണ്‍വേയുടെ പുനര്‍നിര്‍മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനര്‍ …