1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബൊക്കോഹറാമിന്റെ മനുഷ്യ ബോംബുകളായി കുട്ടികള്‍, ഐക്യരാഷ്ട്ര സഭ പറയുന്നു
ബൊക്കോഹറാമിന്റെ മനുഷ്യ ബോംബുകളായി കുട്ടികള്‍, ഐക്യരാഷ്ട്ര സഭ പറയുന്നു
സ്വന്തം ലേഖകന്‍: വടക്കന്‍ നൈജീരിയയിലെ ബൊക്കോഹറാം ഇസ്ലാമിക തീവ്രവാദികള്‍ മനുഷ്യ ബോംബുകളായി കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തല്‍. ഒപ്പം സ്ത്രീകളേയും പെണ്‍കുട്ടികളേയും ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതായും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം മേധാവി സയീദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി. 12 വയസു പ്രായം വരുന്ന കുട്ടികളുടെ ശരീര ഭാഗങ്ങള്‍ പോരാട്ടം നടക്കുന്ന സ്ഥലങ്ങളില്‍ …
മൊബൈല്‍ കള്ളമാരെ കുടുക്കാന്‍ എത്തിസലാത്ത്, നഷ്ടപ്പെട്ടാല്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം
മൊബൈല്‍ കള്ളമാരെ കുടുക്കാന്‍ എത്തിസലാത്ത്, നഷ്ടപ്പെട്ടാല്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: അബുദാബിയിലെ മൊബൈല്‍ കള്ളന്മാരെ കുടുക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് സര്‍വീസ് പ്രൊവൈഡര്‍മാരായ എത്തിസലാത്തും ഡൂവും. ഒപ്പം ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി യുടെ നേതൃത്വവുമുണ്ട്. അതോറിയിയുടെ ‘താങ്കളുടെ മൊബൈല്‍ സുരക്ഷിതമാക്കുക’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ദേശീയതലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കാന്‍ വാര്‍ത്താ വിനിമയ സ്ഥാപനങ്ങളായ എത്തിസലാത്ത്, ഡു എന്നിവരും ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയും …
ഒമ്പതാം ക്ലാസുകാരിയെ പള്ളിയില്‍ വച്ച് പീഡിപ്പിച്ചു, വികാരി ഒളിവില്‍
ഒമ്പതാം ക്ലാസുകാരിയെ പള്ളിയില്‍ വച്ച് പീഡിപ്പിച്ചു, വികാരി ഒളിവില്‍
സ്വന്തം ലേഖകന്‍: പള്ളിയില്‍ വച്ച് ഒമ്പതാം ക്ലാസുകാരിയെ വികാരി പതിവായി പീഡിപ്പിച്ചതായി പരാതി. സംഭവം പുറത്തായതിനെ തുടര്‍ന്ന് പള്ളി വികാരി ഒളിവിലാണ്. മൂന്നു മാസമായി കുര്‍ബാനക്കു ശേഷം പള്ളിമേടയില്‍ വിളിച്ചുവരുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്കു കീഴിലുള്ള പുത്തന്‍ വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാത പള്ളി …
എവറസ്റ്റ് തൂത്തു വൃത്തിയാക്കാന്‍ ഇന്ത്യന്‍ സൈന്യം
എവറസ്റ്റ് തൂത്തു വൃത്തിയാക്കാന്‍ ഇന്ത്യന്‍ സൈന്യം
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിനെ തൂത്തു വൃത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ സേന എവറസ്റ്റ് കീഴടക്കി അമ്പത് വര്‍ഷം തികയുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് സൈന്യത്തിന്റെ ഈ പുതിയ ദൗത്യം. മേജര്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനയിലെ പര്‍വതാരോഹകരായ 30 പേരെ ചേര്‍ത്ത് ദൗത്യസംഘം രൂപീകരിച്ചു കഴിഞ്ഞു. …
കെനിയയില്‍ ഗെറിസാ സര്‍വകലാശാലയില്‍ വെടിവപ്പ്, തീവ്രവാദി ആക്രമണമെന്ന് സംശയം
കെനിയയില്‍ ഗെറിസാ സര്‍വകലാശാലയില്‍ വെടിവപ്പ്, തീവ്രവാദി ആക്രമണമെന്ന് സംശയം
സ്വന്തം ലേഖകന്‍: കെനിയയിലെ ഗെറിസാ സര്‍വകലാശാലയില്‍ വെടിവപ്പ്. കിഴക്കന്‍ കെനിയയില്‍ സൊമാലിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ക്യാംപസിനുള്ളില്‍ കടന്ന് അപ്രതീക്ഷിതമായി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ക്കും ഒരു വിദ്യാര്‍ഥിക്കും പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘത്തില്‍ എത്രപേരാണ് ഉള്ളതെന്നും വിദ്യാര്‍ഥികളാരെങ്കിലും ബന്ദിയാക്കപ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല. …
കേരളത്തില്‍ ബാറുകളില്ല, കുടിയന്മാര്‍ കൂട്ടത്തോടെ മാഹിയിലേക്ക്
കേരളത്തില്‍ ബാറുകളില്ല, കുടിയന്മാര്‍ കൂട്ടത്തോടെ മാഹിയിലേക്ക്
സ്വന്തം ലേഖകന്‍: കേരളത്തിലെ 300 ബാറുകള്‍ ഉടന്‍ പൂട്ടാനുള്ള കോടതി വിധി വന്നതോടെ കുടിയന്മാര്‍ കൂട്ടത്തോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലേക്ക് ഒഴുകുന്നു. മദ്യത്തിന് വിലക്കില്ലാത്ത മാഹിയില്‍ വെറും 9 ചതുരശ്ര കിലോമീറ്ററിനകത്ത് 64 മദ്യഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വിലവ്യത്യാസം കാരണം മാഹി പണ്ടുമുതലേ മദ്യപാനികളുടെ പ്രിയപ്പെട്ട സങ്കേതമാണ്. നേരത്തെ കേരളത്തില്‍ ബിവറേജസ് അവധി ദിവസമായ എല്ലാ ഒന്നാം …
100 രൂപ കൂലി ചോദിച്ച തൊഴിലാളിയെ മുതലാളി അടിച്ചു കൊന്നു
100 രൂപ കൂലി ചോദിച്ച തൊഴിലാളിയെ മുതലാളി അടിച്ചു കൊന്നു
സ്വന്തം ലേഖകന്‍: പകലന്തിയോളം പണിയെടുത്ത് നൂറു രൂപ കൂലി ചോദിച്ചതിന് തൊഴിലാളിക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍. ആഗ്രയിലെ കത്ര വാസിര്‍ ഖാന്‍ പ്രദേശത്താണ് തൊഴിലാലിക്ക് ദാരുണമായ അന്ത്യം നേരിടേണ്ടി വന്നത്. നാല്‍പ്പതുകാരനായ പപ്പുവിനെയാണ് 100 രൂപ കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ അടിച്ചു കൊന്നത്. തദ്ദേശവാസിയായ ഒരു റിട്ട. മേജറുടെ കൊച്ചുമകനാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാര്‍ …
യെമന്‍ സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പടെ 168 പേരെ കൊച്ചിയിലെത്തിച്ചു
യെമന്‍ സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പടെ 168 പേരെ കൊച്ചിയിലെത്തിച്ചു
സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് 168 പേരെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടി വഴിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ കൊച്ചിയില്‍ മടങ്ങിയെത്തിയത്. ഇന്നു പുലര്‍ച്ചെ 1.45 നാണ് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ 168 പേര്‍ എത്തിയത്. ജിബൂട്ടിയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിച്ച ഇവരെയും വഹിച്ചു കൊണ്ടുള്ള …
ഇറാന്‍ ആണവ ചര്‍ച്ചകള്‍ പാളം തെറ്റുന്നു, അമേരിക്ക പുറത്തു പോയേക്കും
ഇറാന്‍ ആണവ ചര്‍ച്ചകള്‍ പാളം തെറ്റുന്നു, അമേരിക്ക പുറത്തു പോയേക്കും
സ്വന്തം ലേഖകന്‍: ഇറാനുമായി ആറ് വന്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന ആണവ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതിനിടെ ചര്‍ച്ചകള്‍ ഉപേക്ഷിച്ചേക്കുമെന്ന് അമേരിക്ക സൂചന നല്‍കി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി രാത്രി വരെ സമയപരിധി നിശ്ചയിച്ച ചര്‍ച്ചകള്‍ വ്യാഴാഴ്ചയിലേക്ക് നീളുകയാണ്. ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് സ്വിറ്റ്‌സര്‍ലാന്റിലെ ലൂസാന്‍ നഗരത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് …
ഭ്രൂണഹത്യ, ഇന്ത്യക്കാരിക്ക് അമേരിക്കയില്‍ 30 വര്‍ഷം തടവ്
ഭ്രൂണഹത്യ, ഇന്ത്യക്കാരിക്ക് അമേരിക്കയില്‍ 30 വര്‍ഷം തടവ്
സ്വന്തം ലേഖകന്‍: നിയമ വിരുദ്ധമായി ഭ്രൂണഹത്യ നടത്തിയ കുറ്റത്തിന് ഇന്ത്യന്‍ വംശജക്ക് അമേരിക്കന്‍ കോടതി 30 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഇന്ത്യല്‍ കുടിയേറ്റക്കാരിയായ പൂര്‍വി പട്ടേലിനാണ് മൊത്തം 30 വര്‍ഷം ജയിലില്‍ കഴിച്ചു കൂട്ടേണ്ടി വരിക. 2013 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുതരമായ രക്ത വാര്‍ച്ചയുമായി ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു പൂര്‍വി. എന്നാല്‍ …