1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകമുത്തശ്ശി നൂറ്റിപ്പതിനേഴാമത്തെ വയസില്‍ വിടവാങ്ങി
ലോകമുത്തശ്ശി നൂറ്റിപ്പതിനേഴാമത്തെ വയസില്‍ വിടവാങ്ങി
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍ എന്ന ബഹുമതി കരസ്ഥമാക്കിയ മിസാവോ ഒക്കാവ അന്തരിച്ചു. ജപ്പാന്‍കാരിയായ ഒക്കാവക്ക് 117 വയസായിരുന്നു പ്രായം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഒക്കാവ തന്റെ 117 മത് പിറന്നാള്‍ ആഘോഷിച്ചത്. ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തന രഹിതമായതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസമയത്ത് ആശുപത്രി ജീവനക്കാരും കൊച്ചുമകനും ഒക്കാവയുടെ സമീപത്ത് …
ഇമെയില്‍ വഴി ബില്ലുകള്‍ അടക്കാനുള്ള സംവിധാനവുമായി ജിമെയില്‍ എത്തുന്നു
ഇമെയില്‍ വഴി ബില്ലുകള്‍ അടക്കാനുള്ള സംവിധാനവുമായി ജിമെയില്‍ എത്തുന്നു
സ്വന്തം ലേഖകന്‍: പലതരം ബില്ലുകള്‍ പല സ്ഥലങ്ങളില്‍ അടച്ച് ഗതികെട്ടിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.എല്ലാ ബില്ലുകളും സ്വന്തം ഇന്‍ബോക്‌സില്‍ ഇരുന്നു കൈകാര്യം ചെയ്യാനുള്ള സൗകര്യവുമായി വരികയാണ് ജിമെയില്‍. നെറ്റ് ബാങ്കിങിലൂടെ അതാത് സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റില്‍ പോയി പണമടയ്ക്കുന്ന സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. എന്നാല്‍ പുതിയ സംവിധാനം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഒരു ബില്ല് …
ലോകത്തിലെ എട്ടാമത്തെ ഏറ്റവും അപകടം പിടിച്ച രാജ്യം പാക്കിസ്ഥാന്‍
ലോകത്തിലെ എട്ടാമത്തെ ഏറ്റവും അപകടം പിടിച്ച രാജ്യം പാക്കിസ്ഥാന്‍
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളില്‍ പാക്കിസ്ഥാന് എട്ടാം സ്ഥാനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, ആഭ്യന്തര കലഹം എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തില പഠനത്തിലാണ് പാക്കിസ്ഥാന്‍ എട്ടാമതെത്തിയത്. ദി ഇന്റല്‍സെന്റര്‍ എന്ന രാജ്യാന്തര ഏജന്‍സിയാണ് പഠനം നടത്തിയത്. ഇറാക്കും സിറിയയുമാണ് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. തീവ്രവാദി ആക്രമണങ്ങളുടെ …
കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സാമ്പത്തിക ക്രമക്കേട്, സിബിഐ കേസെടുത്തു
കൊച്ചി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സാമ്പത്തിക ക്രമക്കേട്, സിബിഐ കേസെടുത്തു
സ്വന്തം ലേഖകന്‍: കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്മന്ന്റ്റിനോട് അനുബന്ധിച്ച് വന്‍ സാമ്പത്തിക ക്രമക്കേട് നടന്ന സംഭവത്തില്‍ സിബിഐ കേസെടുത്തു. വിദേശത്ത് നഴ്‌സിംഗ് ജോലി ശരിപ്പെടുത്തുന്നതിന് 20 ലക്ഷം രൂപ അനധികൃതമായി ഈടാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേറ്റ്‌സാണ് കേസിലെ ഒന്നാം പ്രതി. റിക്രൂട്ടിംഗ് നടത്തിയ സ്വകാര്യ ഏജന്‍സി …
യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധം
യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ വീണ്ടും എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തിന് പുറത്തു പോകുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് എക്‌സിറ്റ് ചെക്ക് കര്‍ശനമാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഭീകരപ്രവര്‍ത്തകരുടേയും കുറ്റവാളികളുടേയും നീക്കങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് ഹോം ഓഫീസ് അറിയിച്ചു. ആരെല്ലാം എന്തെല്ലാം ആവശ്യത്തിന് രാജ്യത്തിന് പുറത്തു പോകുന്നു …
യുഎഇയില്‍ എമിഗ്രേഷന്‍ നടപടികള്‍ ഇനി മുതല്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാം
യുഎഇയില്‍ എമിഗ്രേഷന്‍ നടപടികള്‍ ഇനി മുതല്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാം
സ്വന്തം ലേഖകന്‍: യുഎഇ എമിഗ്രേഷന്‍ നടപടികള്‍ വെറും 20 സെക്കന്റില്‍ പൂര്‍ത്തിയാക്കാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചു. യുഎഇ പൗരന്മാര്‍ക്കും രാജ്യത്ത് റസിഡന്റ് വിസയുള്ള വിദേശ പൗരന്മാര്‍ക്കുമാണ് ഈ സൗകര്യം ഉപയോഗിക്കാന്‍ കഴിയുക എന്ന് എമിഗ്രേഷന്‍ വിഭാഗം അറിയിച്ചു. യുഎഇ വിമാനത്താവളങ്ങളില്‍ എളുപ്പത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഗേറ്റ് സംവിധാനം വഴിയാണ് ഈ സൗകര്യം …
നൈജീരിയന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ജയം, ബുഹാരി അധികാരത്തിലേക്ക്
നൈജീരിയന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ജയം, ബുഹാരി അധികാരത്തിലേക്ക്
സ്വന്തം ലേഖകന്‍: നൈജീരിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ മുന്‍ പട്ടാള ജനറലായ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ വിജയിച്ചു. നിലവിലുള്ള പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍ ബുഹാരിയുടെ വിജയം അംഗീകരിക്കുകയും അദ്ദേഹത്തിന് വിജയാശംസകള്‍ അറിയിക്കുകയും ചെയ്തു. 1983 മുതല്‍ 1985 നൈജീരിയ അടക്കി ഭരിച്ച പട്ടാള ഭരണാധികാരിയാണ് ബുഹാരി. രണ്ടു വര്‍ഷത്തെ ബുഹാരിയുടെ ഭരണകാലത്ത് പത്ര സ്വാതന്ത്യവും, …
ബ്രിട്ടനില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി, വീഡിയോ വൈറലാകുന്നു
ബ്രിട്ടനില്‍ സിഖ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി, വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ സിഖ് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് അവശനാക്കുന്ന വീഡിയോ സോഷ്യന്‍ മീഡിയയില്‍ വൈറലാകുന്നു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റില്‍ വെച്ച് ഞായറാഴ്ചയാണ് സിഖ് യുവാവ് ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. യുവാവിനെ ആജാനുബാഹുവായ ഒരു വെള്ളക്കാരന്‍ പൊതിരെ ഇടിക്കുന്നതും ചവിട്ടുന്നതും വീഡിയോയില്‍ കാണാം. ആക്രമണം തടുക്കുന്നതിനായി സിഖ് യുവാവ് കൈകള്‍ കൊണ്ട് …
ഇസ്ലാമിക് നിയമത്തെ കുറിച്ച് വാര്‍ത്ത, മലേഷ്യയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
ഇസ്ലാമിക് നിയമത്തെ കുറിച്ച് വാര്‍ത്ത, മലേഷ്യയില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് നിയമത്തെ കുറിച്ച് വാര്‍ത്ത കൊടുത്തതിന് മലേഷ്യയില്‍ വെബ്‌സൈറ്റ് പത്രാധിപസമിതിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഏഡ്ജ് മീഡിയാ ഗ്രൂപ്പ് തലവന്‍ ഹോ കേ ടാറ്റ്, മലേഷ്യന്‍ ഇന്‍സൈഡര്‍ ന്യൂസ് പോര്‍ട്ടല്‍ മേധാവി ജഹാബര്‍ സാദിക്, എന്നിവരാണ് അറസ്റ്റിലായത്. ഇസ്ലാം മതനിയമ പ്രകാരമുള്ള ശിക്ഷാ നടപടികളെ കുറിച്ചായിരുന്നു വാര്‍ത്ത. ഒപ്പം മലേഷ്യന്‍ …
സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവച്ചു, കേരളത്തില്‍ ഇനി 24 ബാറുകള്‍ മാത്രം
സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവച്ചു, കേരളത്തില്‍ ഇനി 24 ബാറുകള്‍ മാത്രം
സ്വന്തം ലേഖകന്‍: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ നയത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് ജനക്ഷേമത്തിനുള്ള നയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആരോഗ്യം നോക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. നയം മുഖ്യമന്ത്രി സ്വന്തം നിലയില്‍ പ്രഖ്യാപിച്ചതെന്ന വാദം നിലനില്‍ക്കുന്നതല്ല. നികുതി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചെന്ന് വ്യക്തമായിട്ടുണ്ട്. ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. …