1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കര്‍ണാടക എംഎല്‍എമാര്‍ ശമ്പളം സ്വയം കൂട്ടി, വാങ്ങുന്നത് റെക്കോര്‍ഡ് ശമ്പളം
കര്‍ണാടക എംഎല്‍എമാര്‍ ശമ്പളം സ്വയം കൂട്ടി, വാങ്ങുന്നത് റെക്കോര്‍ഡ് ശമ്പളം
സ്വന്തം ലേഖകന്‍: കര്‍ണാടക എംഎല്‍എമാര്‍ ശമ്പളം സ്വയം കുത്തനെ കൂട്ടിയത് വിവാദമാകുന്നു. പുതിയ വര്‍ദ്ധന നിലവില്‍ വരുന്നതോടെ എംഎല്‍എമാരുടെ ശരാശരി ശമ്പളം ഒരു മാസം 1.4 ലക്ഷം രൂപയാകും. ഇതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന എംഎല്‍എമാര്‍ എന്ന പദവി കര്‍ണാടകക്കാര്‍ സ്വന്തമാക്കും. നിലവില്‍ പ്രതിമാസം 1.2 ലക്ഷം ശമ്പളം വാങ്ങുന്ന തെലുങ്കാന, ആന്ധ്ര …
എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി സമരത്തിന്
എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി സമരത്തിന്
സ്വന്തം ലേഖകന്‍: വേതന വ്യവസ്ഥകളും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാനായി സമരം ചെയ്യാനൊരുങ്ങുകയാണ് എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍. 14,400 രൂപയാണ് കൊട്ടാരം ജീവനക്കാരുടെ ശരാശരി വാര്‍ഷിക വേതനം. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ്. കൊട്ടാരം ജീവനക്കാരകട്ടെ മറ്റു അധിക വേതനം ലഭിക്കാത്ത നിരവധി ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ടെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ …
ഫ്രാന്‍സില്‍ റേഡിയോ സമരം, ഓണ്‍ ചെയ്താല്‍ പാട്ടു മാത്രം
ഫ്രാന്‍സില്‍ റേഡിയോ സമരം, ഓണ്‍ ചെയ്താല്‍ പാട്ടു മാത്രം
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പോയി റേഡിയോ ഓണ്‍ ചെയ്ത് വാര്‍ത്തയോ, സ്‌പോര്‍ട്‌സ് കമന്ററിയോ കേള്‍ക്കാമെന്ന് വച്ചാല്‍ നടക്കില്ല. റേഡിയോ ഓണ്‍ ചെയ്താല്‍ കേള്‍ക്കുന്നത് നല്ല മെലഡി. അതും ആവര്‍ത്തിച്ച് കേള്‍ക്കുകയും ചെയ്യാം. വ്യത്യസ്തമായ സമര രീതിയുമായി ശ്രദ്ധേയമാകുകയാണ് ഫ്രാന്‍സിലെ റേഡിയോ സമരം. ഫ്രാന്‍സിലെ ഔദ്യോഗിക സ്റ്റേഷനികളായ ഫ്രാന്‍സ് ഇന്റര്‍ റേഡിയോ, ഫ്രാന്‍സ് ഇന്‍ഫോ എന്നിവയിലെ ജീവനക്കാരാണ് …
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കമുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസ്
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനി അടക്കമുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസ്
സ്വന്തം ലേഖകന്‍: ബാബറി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെഅദ്വാനി അടക്കം പത്തൊമ്പത് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. അദ്വാനിയെ കൂടാതെ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവരാണ് നോട്ടീസ് കിട്ടിയവരില്‍ പ്രമുഖര്‍. നാലാഴ്ചക്കകം വിശദീകരണം നല്‍കാനാണ് സുപ്രീം കോടതി നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാബറി …
വിവാഹ പൂര്‍വ ലൈംഗിക ബന്ധം, കമിതാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് കല്ലെറിഞ്ഞു കൊന്നു
വിവാഹ പൂര്‍വ ലൈംഗിക ബന്ധം, കമിതാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് കല്ലെറിഞ്ഞു കൊന്നു
സ്വന്തം ലേഖകന്‍: വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കല്ലെറിഞ്ഞു കൊന്നു. മദ്ധ്യ മൊസൂളിലെ നിനേവെ പ്രവിശ്യയിലാണ് സംഭവം. കൊല്ലപ്പെട്ട കമിതാക്കളുടെ പേരുവിവരങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ടിട്ടില്ല. പതിവു പോലെ കണ്ണുകള്‍ കെട്ടിയും കൈകള്‍ പുറകിലേക്ക് കയറുകൊണ്ട് ബന്ധിച്ചുമാണ് ഐസിസ് ഇക്കുറി കാടന്‍ ശിക്ഷാവിധി നടപ്പാക്കിയത്. …
സിംഗപ്പൂര്‍ സ്ഥാപകനേയും ക്രിസ്ത്ര്യാനികളേയും സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു, പതിനാറുകാരന്‍ പിടിയില്‍
സിംഗപ്പൂര്‍ സ്ഥാപകനേയും ക്രിസ്ത്ര്യാനികളേയും സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു, പതിനാറുകാരന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: സിംഗപ്പൂര്‍ സ്ഥാപകന്‍ ലീ ക്വാന്‍ യൂവിനേയും ഒരു ക്രൈസ്തവ വിഭാഗത്തേയും അപമാനിക്കുന്ന വിധം സോഷ്യല്‍ മീഡിയ വഴി പരാമര്‍ശങ്ങള്‍ നടത്തിയതിന് സിംഗപ്പൂരില്‍ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. പതിനാറുകാരനായ അമോസ് യീയാണ് അറസ്റ്റിലായത്. അനോസ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച സിംഗപ്പൂര്‍ രാഷ്ട്ര സ്ഥാപകന്‍ ലീ ക്വാന്‍ യൂവിന്റെ മരണം ആഘോഷിക്കുന്ന വീഡിയോ നിര്‍മ്മിച്ച് …
സ്വവര്‍ഗ രതിയും ചൂടന്‍ രംഗങ്ങളും, സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചുവപ്പു കൊടിയുയര്‍ത്തുന്നു
സ്വവര്‍ഗ രതിയും ചൂടന്‍ രംഗങ്ങളും, സെന്‍സര്‍ ബോര്‍ഡ് വീണ്ടും ചുവപ്പു കൊടിയുയര്‍ത്തുന്നു
സ്വന്തം ലേഖകന്‍: സ്വവര്‍ഗ രതിക്കും ചൂടന്‍ രംഗങ്ങള്‍ക്കും എതിരെ വീണ്ടും നിരോധനത്തിന്റെ ചുവപ്പു കൊടി ഉയര്‍ത്തുകയാണ് സെന്‍സര്‍ ബോര്‍ഡ്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള സ്വവര്‍ഗ പ്രണയവും രതിയും കൈകാര്യം ചെയ്യുന്ന അണ്‍ഫ്രീഡം എന്ന ചിത്രമാണ് ഇത്തവണ ചൂടന്‍ രംഗങ്ങളുടെ പേരില്‍ നിരോധന കുരുക്കില്‍ പെട്ടിരിക്കുന്നത്. രാജ് അമിത് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലെ നഗ്‌നതയും രതിയുമാണ് …
നൈജീരിയന്‍ തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ പുനരാരംഭിച്ചു, പ്രതിപക്ഷത്തിന് മുന്നേറ്റം
നൈജീരിയന്‍ തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ പുനരാരംഭിച്ചു, പ്രതിപക്ഷത്തിന് മുന്നേറ്റം
സ്വന്തം ലേഖകന്‍: നൈജീരിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവച്ചിരുന്ന വോട്ടെണ്ണല്‍ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന് മുന്നേറ്റം. പ്രതിപക്ഷ നേതാവ് മുഹമ്മദ് ബുഹാരി നയിക്കുന്ന പ്രതിപക്ഷ സഖ്യം പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥനേന്റെ ഭരണപക്ഷത്തേക്കാള്‍ മുന്നിലാണ്. ബുഹാരിക്ക് രണ്ടു മില്യണിലേറെ വോട്ടുകളുടെ മുന്‍തൂക്കം ലഭിച്ചപ്പോഴാണ് നാഷണല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിങ്കളാഴ്ച രാത്രി വോട്ടെണ്ണല്‍ നിര്‍ത്തി വച്ചത്. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി …
യെമനില്‍ നിന്ന് 15 മലയാളികളെ നാട്ടിലെത്തിച്ചു, ടിക്കറ്റിനു പണമില്ലാതെ കുടുങ്ങി കിടക്കുന്നത് 700 ഓളം മലയാളികള്‍
യെമനില്‍ നിന്ന് 15 മലയാളികളെ നാട്ടിലെത്തിച്ചു, ടിക്കറ്റിനു പണമില്ലാതെ കുടുങ്ങി കിടക്കുന്നത് 700 ഓളം മലയാളികള്‍
സ്വന്തം ലേഖകന്‍: അറബ് രാജ്യങ്ങളും വിമതരായ ഹൗതികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് 15 മലയാളികളെ നാട്ടിലെത്തിച്ചു. യെമനില്‍ നിന്നു വിമാന മാര്‍ഗം രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ 80 പേരുള്ള ആദ്യ സംഘത്തിലാണ് 15 മലയാളികള്‍ ഉള്ളത്. ഇവര്‍ ന്യൂഡല്‍ഹിയില്‍ എത്തി സ്വന്തം സംസ്ഥാനങ്ങളിലേക്കു തിരിച്ചു. ശമ്പളം മുടങ്ങാതെ ലഭിച്ചിരുന്നവര്‍ക്കു മാത്രമേ ഇപ്പോള്‍ രക്ഷപ്പെടാനായിട്ടുള്ളൂ. മറ്റുള്ളവരില്‍ …
ബംഗ്ലാദേശില്‍ വീണ്ടും മതഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടം, ബ്ലോഗ് എഴുത്തുകാരനെ വെട്ടിക്കൊന്നു
ബംഗ്ലാദേശില്‍ വീണ്ടും മതഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടം, ബ്ലോഗ് എഴുത്തുകാരനെ വെട്ടിക്കൊന്നു
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ എഴുത്തുകാര്‍ക്കെതിരെ മതഭ്രാന്തരുടെ ആക്രമണങ്ങള്‍ തുടരുകയാണ്. വാഷിഖ് റഹ്മാന്‍ മിസ്ഹു എന്ന ബ്ലോഗറെയാണു മൂന്നംഗ സംഘം ഇന്നലെ രാവിലെ വെട്ടിക്കൊന്നത്. ഇരുപത്തേഴു വയസുള്ള വാഷിഖ് സ്വതന്ത്ര ആശയങ്ങളെക്കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയതാണ് മതഭ്രാന്തരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ആശയപരമായ എതിര്‍പ്പുകള്‍ കാരണമാണു വാഷിഖിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. …