1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യക്ക് കഴുത്തിനൊപ്പം കടം, പ്രസിഡന്റ് പുടിന് ആഡംബര വിമാനം
റഷ്യക്ക് കഴുത്തിനൊപ്പം കടം, പ്രസിഡന്റ് പുടിന് ആഡംബര വിമാനം
സ്വന്തം ലേഖകന്‍: റഷ്യ കഴുത്തിനൊപ്പം കടത്തില്‍ മുങ്ങിത്താഴുമ്പോള്‍ ആകാശ കൊട്ടാരത്തില്‍ പറന്നു നടക്കാന്‍ ഒരുങ്ങുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ഒന്നല്ല, രണ്ടു സ്വകാര്യ ആഡംബര വിമാനങ്ങള്‍ വാങ്ങാനാണ് പുടിന്‍ പദ്ധതിയിട്ടിരിക്കുന്നത്. രണ്ടിനും കൂടി ഏതാണ്ട് 920 കോടി ഇന്ത്യന്‍ രൂപ വില വരും! ഐഎല്‍ 96 300 എന്ന വിമാനത്തിന് 4.4 കോടി പൗണ്ടും …
സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു
സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു
സ്വന്തം ലേഖകന്‍: സംശയരോഗം ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം സൂപ്പര്‍ ഗ്ലൂ കൊണ്ട് ഒട്ടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. നാല്പതുകാരിയായ ഭാര്യക്ക് അവരുടെ അമ്മാവനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ കടുംകൈ. സംശയം മൂത്ത് അന്ധനായ ഭര്‍ത്താവ് ഭാര്യയെ കിടപ്പുമുറിയില്‍ അടച്ചിടുകയും കത്തിചൂണ്ടി തല വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ഭാര്യ പോലീസിനോട് വെളിപ്പെടുത്തി. ഒപ്പം കത്തിമുനയില്‍ നിര്‍ത്തി നഗ്‌നയാക്കുകയും …
സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും, പ്രവാസികള്‍ക്ക് തിരിച്ചടി
സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും, പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: തൊഴില്‍ രംഗത്ത സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ വീണ്ടും നിതാഖാത് നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു. തൊഴിലാളികളുടെ ശമ്പളവും ജോലി ചെയ്ത കാലവാധിയും അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്‌കരണം. ജോലിയില്‍ പരിചയം കുറഞ്ഞ തൊഴിലാളികളെ ഒഴിവാക്കി സൗദിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ രാജ്യത്തു ജോലി …
അറബ് രാജ്യങ്ങള്‍ യെമന്‍ ആക്രമിക്കുന്നു, സൗദി അറേബ്യയിലെ ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു
അറബ് രാജ്യങ്ങള്‍ യെമന്‍ ആക്രമിക്കുന്നു, സൗദി അറേബ്യയിലെ ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു
സ്വന്തം ലേഖകന്‍: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങള്‍ യെമനില്‍ വ്യോമാക്രമണം തുടങ്ങിയതോടെ സൗദിയുടെ ദക്ഷിണ മേഖലയില്‍ സുരക്ഷ ശക്തമാക്കി. യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഭാഗത്തെ എഴ് വിമാനത്താവളങ്ങള്‍ രാവിലെ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ജീസാന്‍, അബ്ഹ, വാദി ദവാസിര്‍, ബീഷ, ഷാറൂറ, നജ്‌റാന്‍, അല്‍ബാഹ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. അടച്ചിട്ട വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന …
ഇന്ത്യ കത്തി തീര്‍ന്നു, ആസ്‌ട്രേലിയ ഫൈനലില്‍. വിരമിക്കാനൊരുങ്ങി ധോണി
ഇന്ത്യ കത്തി തീര്‍ന്നു, ആസ്‌ട്രേലിയ ഫൈനലില്‍. വിരമിക്കാനൊരുങ്ങി ധോണി
സ്വന്തം ലേഖകന്‍: അങ്ങനെ ലോകകപ്പിലെ ഇന്ത്യയുടെ കുതിപ്പിന് അവസാനമായി. ലോകകപ്പ് സെമിഫൈനലില്‍ ആസ്‌ട്രേലിയ ഇന്ത്യയെ 95 റന്‍സിനു തോല്‍പ്പിച്ച് മടക്ക ടിക്കറ്റ് നല്‍കി. ഓസീസ് ഉയര്‍ത്തിയ 329 റണ്‍സ് എന്ന റണ്മല നേരിടാന്‍ കഴിയാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മുട്ടുമടക്കുകയായിരുന്നു. വന്‍ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 46.5 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്തായി. നേരത്തേ …
നഴ്‌സുമാരുടെ നിയമനം, ഒഡെപെക്ക്, നോര്‍ക്ക സംഘം കുവൈറ്റ് സന്ദര്‍ശിക്കും
നഴ്‌സുമാരുടെ നിയമനം, ഒഡെപെക്ക്, നോര്‍ക്ക സംഘം കുവൈറ്റ് സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശത്തേക്ക് ഇന്ത്യയില്‍നിന്നു നഴ്‌സുമാരെ തിരഞ്ഞെടുത്തയയ്ക്കുന്ന ചുമതല ഒഡെപെക്കിനെയും നോര്‍ക്കയെയും കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ച സാഹചര്യത്തില്‍, രണ്ട് ഏജന്‍സികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തീരുമാനിച്ചു. റിക്രൂട്ട്‌മെന്റ് സുതാര്യവും അഴിമതി രഹിതവുമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഏപ്രില്‍ 30നു ശേഷം നോര്‍ക്ക, ഒഡെപെക് എന്നിവ വഴി …
താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക്
താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക്
സ്വന്തം ലേഖകന്‍: താജ്മഹല്‍ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നിയമ നടപടിക്ക് ഒരുങ്ങുന്നു. ആറ് അഭിഭാഷകരാണ് ഈ ആവശ്യം ഉന്നയിച്ച് ആഗ്ര കോടതിയെ സമീപിക്കാന്‍ തയ്യാറാകുന്നത്. നിലവില്‍ പുരവസ്തു വകുപ്പ് കൈവശം വച്ചിരിക്കുന്ന താജ്മഹലിന്റെ യഥാര്‍ഥ ഉടമ ആഗ്രേശ്വര്‍ മഹാദേവനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. താജ്മഹലില്‍ സ്ഥാപിച്ചിട്ടുള്ള ശവക്കല്ലറകള്‍ എല്ലാം നീക്കം ചെയ്യണമെന്നും കെട്ടിടത്തില്‍ മുസ്ലീങ്ങളെ ആരാധന …
ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ യെമന്‍ വിടണമെന്ന് കേന്ദ്രം, പ്രസിഡന്റ് നാടുവിട്ടു
ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ യെമന്‍ വിടണമെന്ന് കേന്ദ്രം, പ്രസിഡന്റ് നാടുവിട്ടു
സ്വന്തം ലേഖകന്‍: യെമനില്‍ പ്രസിഡന്റ് ഹാദിക്കെതിരെ ഷിയ വിമതര്‍ നടത്തുന്ന ആഭ്യന്തര യുദ്ധം ശക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജരോട് ഉടന്‍ രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു. യെമനില്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലെയെ പിന്തുണയ്ക്കുന്ന സൈന്യം ബുധനാഴ്ച ഏദനിലെ തെക്കന്‍ തുറമുഖം പിടിച്ചടക്കി. നേരത്തെ തലസ്ഥാനത്തു നിന്ന് കലാപകാരികള്‍ തുരത്തിയ പ്രസിഡന്റ് ഹാദി …
കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ ഇല്ലാതാകുന്നത് ഒരു രാജ്യം
കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ ഇല്ലാതാകുന്നത് ഒരു രാജ്യം
സ്വന്തം ലേഖകന്‍: ഭൂമിക്കരികിലൂടെ കൂറ്റന്‍ ഛിന്നഗ്രഹം നാളെ കടന്നുപോകും. മണിക്കൂറില്‍ 37,000 കിലോമീറ്റര്‍ വേഗത്തിലാന് ഛിന്നന്‍ ഭൂമിയെ കടന്നു പോകുക. 2014 വൈബി 35 എന്നു പേരിട്ടിട്ടുള്ള ഛിന്നഗ്രഹം ഒരു കിലോമീറ്ററോളം വീതിയുള്ളതാണ്. ഭൂമിയില്‍ നിന്നു 44.8 ലക്ഷം കിലോമീറ്റര്‍ ദൂരെക്കൂടിയാണു ഛിന്നഗ്രഹം കടന്നുപോകുന്നത്. എനാല്‍ ബഹിരാകാശ ഗവേഷകര്‍ പറയുന്നത് ഇതു ചെറിയ ദൂരമാണ് എന്നാണ്. …
ജര്‍മ്മന്‍ വിങ്‌സ് വിമാനത്തിന് തലേദിവസം സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായി സൂചന
ജര്‍മ്മന്‍ വിങ്‌സ് വിമാനത്തിന് തലേദിവസം സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായി സൂചന
സ്വന്തം ലേഖകന്‍: ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നു വീണ ജര്‍മ്മന്‍ വിങ്‌സ് വിമാനം തലേദിവസം സാങ്കേതികതകരാര്‍ മൂലം നിലത്തിറക്കിയിരുന്നു എന്ന് സൂചന. ലാന്‍ഡ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് അടക്കമുള്ള സാങ്കേതിക തകരാര്‍ വിമാനത്തിന് ഉണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിനു തൊട്ടു പിന്നാലെ ഇക്കാര്യങ്ങള്‍ പുറത്തുവന്നതോടെ സുരക്ഷാ ഭയം കാരണം പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാര്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് …