1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്മാറ്റം വൈകുമെന്ന് പ്രസിഡന്റ് ബാരക് ഒബാമ
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്മാറ്റം വൈകുമെന്ന് പ്രസിഡന്റ് ബാരക് ഒബാമ
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരികന്‍ സൈന്യത്തിന്റെ പിന്മാറ്റം വൈകുമന്ന് പ്രസിഡന്റ് ബാരക് ഒബാമ വ്യക്തമാക്കി. നേരത്തെ ഏതാണ്ട് 5,000 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉടന്‍ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 9,800 അമേരിക്കാന്‍ സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. വൈറ്റ് ഹൗസില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഒബാമ. സേനാ …
റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഹൈവേ വരുന്നു, നീളം 12,400 മൈല്‍
റഷ്യയില്‍ നിന്ന് അമേരിക്കയിലേക്ക് ഹൈവേ വരുന്നു, നീളം 12,400 മൈല്‍
സ്വന്തം ലേഖകന്‍: റഷ്യയില്‍ നിന്ന് അമേരിക്ക വരെ ഇനി മുതല്‍ കാറോടിച്ച് പോകാം. 12,400 മൈല്‍ നീളം വരുന്ന റഷ്യ അമേരിക്ക സൂപ്പര്‍ ഹൈവേ നിലവില്‍ വരുന്നതോടെയാണിത്. റഷ്യയുടെ പടിഞ്ഞാറെ അറ്റത്തു നിന്നും തുടങ്ങുന്ന ഹൈവേ അമേരിക്കയിലെ അലാസ്‌കയില്‍ അവസാനിക്കും. ഹൈവേ നിലവിലുള്ള ഹൈവേ സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ യുകെയില്‍ നിന്ന് റോഡുമാര്‍ഗം യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും …
തിരുവനന്തപുരത്ത് വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കി പെണ്‍വാണിഭം, സംഘം പിടിയില്‍
തിരുവനന്തപുരത്ത് വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കി പെണ്‍വാണിഭം, സംഘം പിടിയില്‍
സ്വന്തം ലേഖകന്‍: തിരുവനന്തപുരത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പിടിയിലായി. സംഘത്തിലെ പതിമൂന്നു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഏഴു പേര്‍ സ്ത്രീകളാണ്. കഴക്കൂട്ടത്തെ രണ്ട് വീടുകള്‍, വഴുതക്കാട്ടെ ഒരു ഫ്‌ളാറ്റ്! എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നടത്തിപ്പുക്കാരടക്കം പതിമൂന്നു പേര്‍ കുടുങ്ങിയത്. വെബ്‌സൈറ്റില്‍ ഫോട്ടോയും മൊബൈല്‍ നമ്പരും നല്‍കിയാണ് പെണ്‍വാണിഭസംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പോലീസ് …
ഫ്രാന്‍സില്‍ ജര്‍മ്മന്‍ വിംഗ്‌സ് വിമാനം തകര്‍ന്ന് 148 പേര്‍ മരിച്ചതായി സംശയം
ഫ്രാന്‍സില്‍ ജര്‍മ്മന്‍ വിംഗ്‌സ് വിമാനം തകര്‍ന്ന് 148 പേര്‍ മരിച്ചതായി സംശയം
സ്വന്തം ലേഖകന്‍: ആല്‍പ്‌സ് പര്‍വത നിരകളില്‍ വിമാനം തകര്‍ന്ന് 148 പേര്‍ മരിച്ചതായി സംശയം. ബാര്‍സിലോനയില്‍ നിന്ന് ഡുസല്‍ഡോഫിലേക്കു പോകുകയായിരുന്നു ജര്‍മന്‍ വിംഗ്‌സ് വിമാനമാണ് തകര്‍ന്നു വീണത്. 142 യാത്രക്കാരും ആറു ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവനോടെ രക്ഷപ്പെട്ടുവെന്ന് കരുതുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോസിസ് ഹോളണ്ട് അറിയിച്ചു. അപകട കാരണം വെളിവായിട്ടില്ലെന്നും …
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് നിരാശ
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, മലയാളത്തിന് നിരാശ
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രം ക്വീനിലെ അഭിനയത്തിന് കങ്കണ റണൗത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. കന്നഡ ചിത്രം നാനു അവനല്ല, അവളു എന്ന ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മേരികോം ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഹൈദറിലെ ഗാനത്തിനു സുഖ്‌വിന്ദര്‍ സിങ് മികച്ച ഗായകനായും തമിഴ് …
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത തൃശൂരില്‍ അന്തരിച്ചു
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത തൃശൂരില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ തൃശൂര്‍ പാറന്നൂര്‍ സ്വദേശി കുഞ്ഞന്നം അന്തരിച്ചു. 113 വയസായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശവസംസ്‌ക്കാരം ബുധനാഴ്ച നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കേച്ചേരി സ്വദേശിയായ കുഞ്ഞന്നം സഹോദരന്‍ ജോസിനോടൊപ്പം പാറന്നൂരിലാണ് താമസിച്ചിരുന്നത്. …
സാധാരണക്കാരെ പറപ്പിക്കാന്‍ ഉഗ്രന്‍ നിരക്കുകളുമായി എയര്‍ ഏഷ്യ വരുന്നു
സാധാരണക്കാരെ പറപ്പിക്കാന്‍ ഉഗ്രന്‍ നിരക്കുകളുമായി എയര്‍ ഏഷ്യ വരുന്നു
സ്വന്തം ലേഖകന്‍: ചെലവു കുറഞ്ഞ വിമാന യാത്രക്കു പേരുകേട്ട വിമാന കമ്പനിയായ എയര്‍ ഏഷ്യ ഇന്ത്യയിലും ബജറ്റ് അയര്‍ ലൈന്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ്. മലേഷ്യ ആസ്ഥാനമായുള്ള എയര്‍ ഏഷ്യ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെത്തിയത്. അന്താരാഷ്ട്ര തലത്തില്‍ വില ക്കുറഞ്ഞ വിമാനയാത്ര സാധാരണക്കാര്‍ക്ക് ലഭ്യമാക്കി വിജയം കൊയ്ത കമ്പനി അത് ഇന്ത്യയിലും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വെറും 750 …
വിയറ്റ്‌നാമിലെ വിപ്ലവ തുരങ്കങ്ങള്‍ ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്ക്
വിയറ്റ്‌നാമിലെ വിപ്ലവ തുരങ്കങ്ങള്‍ ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്ക്
സ്വന്തം ലേഖകന്‍: വിയറ്റ്‌നാമിലെ പ്രശസ്തമായ കുചി തുരങ്കങ്ങള്‍ ഇനി മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് സ്വന്തമാകും. അമ്പതുകളിലെ വിയറ്റ്‌നാം യുദ്ധകാലത്ത് നിര്‍മ്മിക്കപ്പെട്ട തുരങ്കങ്ങളുടെ ഒരു വന്‍ നെറ്റ്‌വര്‍ക്ക് തന്നെ വിയറ്റ്‌നാം തലസ്ഥാനമായ ഹോചിമിന്‍ സിറ്റിയുടെ അടിയിലുണ്ട്. അതില്‍ പ്രധാനപ്പെട്ട സീക്രട്ട സെല്ലാര്‍ ബി എന്നറിയപ്പെടുന്ന കുചി തുരങ്കങ്ങളാണ് ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. ഫ്രഞ്ചുകാരുടെ അധീനതയിലുള്ള …
ഫേസ്ബുക്കില്‍ ഇനി ധൈര്യമായി പോസ്റ്റിടാം, ലൈക്കടിക്കാം, 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
ഫേസ്ബുക്കില്‍ ഇനി ധൈര്യമായി പോസ്റ്റിടാം, ലൈക്കടിക്കാം, 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയിൽ അവഹേളിക്കുന്ന തരത്തിലോ നിന്ദിക്കുന്ന തരത്തിലോ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിന്റെ പേരില്‍ കേസെടുക്കാനും അറസ്റ്റു ചെയ്യാനും ഭരണകൂടത്തിന് അധികാരം നല്‍കുന്ന കേന്ദ്ര ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ …
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ, ഇന്ത്യ ഈ വര്‍ഷം ചൈനയെ മറികടക്കും
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ, ഇന്ത്യ ഈ വര്‍ഷം ചൈനയെ മറികടക്കും
സ്വന്തം ലേഖകന്‍: ചൈനയെ മറികടന്ന് ഇന്ത്യ ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവ്സ്ഥയെന്ന സ്ഥാനം കൈയ്യടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് തലവന്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ പറഞ്ഞു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഈ നേട്ടം കൈവരിക്കാനായാല്‍ വളര്‍ച്ചയില്‍ ഇന്ത്യക്ക് ചൈനയെ മറികടക്കാനാകും. നേരത്തെ ചൈനയുടെ 6.3 …